ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കുവൈറ്റ് സിറ്റി: ഓരോ മാസവും കുവൈറ്റ് പുറത്താക്കുന്നത് 7,000 മുതല്‍ 8,000 വരെ പ്രവാസികളെയെന്ന് കണക്കുകള്‍. വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ പിടിക്ക പ്പെടുന്നവരെയാണ് കുവൈറ്റില്‍ നിന്ന് പുറത്താക്കുന്നത്. മൂന്നര മാസം നീണ്ട പൊതു മാപ്പ് കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പരശോധനകള്‍ ശക്തമാക്കിയിരുന്നു.
ഇതേത്തുടര്‍ന്ന് നൂറു കണക്കിന് പ്രവാസികളാണ് ഓരോ ദിവസവും പിടിക്കപ്പെടുന്നത്. ഇവരെ നിയമനട പടികള്‍ക്കു ശേഷം നാടുകടത്തുകയാണ് ചെയ്യുന്നതെന്ന് പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസഫ് അറിയിച്ചു.
റെസ്ഡിഡന്‍സ്, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് അനധികൃതമായി കഴിയുന്ന വരെ കണ്ടെത്തി പുറത്താക്കി രാജ്യത്തെ നിയമലംഘകരില്‍ നിന്ന് ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ ഏജന്‍സികള്‍ സംയുക്തമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഒരേസമയം, റെയിഡുകള്‍ നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള ലക്ഷ്യം കൈവരിക്കുന്നതുവരെ ഈ പരിശേധനകള്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ച് 17നായിരുന്നു കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചത്. ജൂണ്‍ 17ന് കാലാവധി അവസാനിക്കേണ്ടതായിരുന്നു എങ്കിലും അപേക്ഷകരുടെ എണ്ണക്കൂടുതല്‍ പരിഗണിച്ച് ജൂണ്‍ 30 വരെ കാലാവധി നീട്ടി നല്‍കുകയായിരുന്നു. ഇതു പ്രകാരം നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് തങ്ങുന്ന പ്രവാസികള്‍ക്ക് പിഴ അടക്കാതെ രാജ്യം വിടുകയോ നിശ്ചിത തുക പിഴ അടച്ച് രാജ്യത്തെ താമസം ക്രമീകരിക്കുകയോ മറ്റൊരു വിസയിലേക്ക് മാറുകയോ ചെയ്യാന്‍ അനുവാദം നല്‍കിയിരുന്നു.
ഇതുപ്രകാരം, റെസിഡന്‍സ്, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി രാജ്യത്ത് താമസിച്ചു വരികയായിരുന്ന 70,000ത്തോളം പ്രവാസികള്‍ പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു
