Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബംഗ്ലാദേശ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; സമാധാനം തിരികെ കൊണ്ടുവരല്‍ ഭരണകൂടത്തിന് ഏറെ ശ്രമകരം’ പൊലീസിന്റെ കൈയിലുളള ആയുധങ്ങൾ ഒട്ടുമുക്കാലും കലാപകാരികളുടെ കൈയിലാണ്; തിരിച്ചേല്‍പ്പിക്കാന്‍ സൈന്യം പറഞ്ഞിട്ടും കലാപകാരികള്‍ കേട്ട മട്ടില്ല


അശാന്തിയുടെ നടുവിൽ തുടരുന്ന ബംഗ്ലാദേശ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ബംഗ്ലാദേശ് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിൻ്റെ കണക്കുകൾ പ്രകാരം ജൂലൈയിലെ ഉപഭോക്തൃ വില സൂചിക (പണപ്പെരുപ്പം) 12 വർഷത്തിനിടയിലെ എക്കാലത്തെയും ഉയർന്ന നിരക്കായ 11.66 ശതമാനത്തിലെത്തി. ഭക്ഷ്യ വിലക്കയറ്റം, പ്രത്യേകിച്ച്, 13 വർഷത്തിനിടെ ആദ്യമായി ജൂലൈയിൽ 14 ശതമാനം കവിഞ്ഞു, ദി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. 

ആഴ്ചകളായി കലാപം തുടരുന്നതിനാൽ രാജ്യത്ത് പലയിടത്തും അവശ്യസാധനങ്ങൾ പോലും കിട്ടാത്ത അവസ്ഥയിലാണ് ജനങ്ങൾ. ഉള്ളതിനാകട്ടെ തൊട്ടാൽ പൊള്ളുന്ന വിലയും. പണ ലഭ്യതയും ഇറക്കുമതിയും കുറഞ്ഞത് ഇതുവരെയില്ലാത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കലാപത്തിന് ജനങ്ങളെ ഇളക്കിവിടാൻ പാകിസ്ഥാനും ചൈനയും ഇപ്പോഴും ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പാേർട്ടുകൾ വ്യക്തമാക്കുന്നത്. ചൈനയുടെ ചതിയിൽപ്പെട്ട് ഇന്ത്യയുടെ രണ്ട് അയൽ രാജ്യങ്ങളായ പാകിസ്ഥാനും ശ്രീലങ്കയും തിരിച്ചുകയറാനാവാത്തവിധത്തിലുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണിരുന്നു. ആ അവസ്ഥയിലേക്കാണ് ബംഗ്ലാദേശും പോകുന്നതെന്നാണ് വിഗ്‌ധർ നൽകുന്ന മുന്നറിയിപ്പ്.

പ്രതിഷേധത്തെത്തുടർന്ന് ബംഗ്ലാദേശിലുടനീളം വിതരണ ശൃംഖലയെ സാരമായി ബാധിച്ചു. മാത്രമല്ല , ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പുറത്താക്കിയതിനും സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവിന് കീഴിലുള്ള പുതിയ ഭരണകൂടത്തിനും ശേഷം അനിശ്ചിതത്വം നിലനിൽക്കെ, പരമാവധി പണം പിൻവലിക്കുന്നതിന് സെൻട്രൽ ബാങ്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ രാജ്യത്തെ ബിസിനസ് മേഖലയും പണലഭ്യത പ്രതിസന്ധി നേരിടുന്നു. മുഹമ്മദ് യൂനുസ് രാജ്യത്ത് സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ പ്രവർത്തനം തുടരുകയാണ്.

ബംഗ്ലാദേശിലെ പൗരന്മാർക്ക് ഒരു ബാങ്കിൽ നിന്ന് ഒരേസമയം 2 ലക്ഷം ബംഗ്ലാദേശി ടാക്കയിൽ കൂടുതൽ പിൻവലിക്കാൻ കഴിയില്ല. അതികൊണ്ട് തന്നെ വ്യാപാരമേഖല വന്‍ പ്രതിസന്ധി നേരിടുന്നു അതേസമയം, സെൻട്രൽ ബാങ്കിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത് ബംഗ്ലാദേശിൻ്റെ ഫോറെക്സ് കരുതൽ ജൂലൈ 31 ന് 20.48 ബില്യൺ ഡോളറിലെത്തി, ഇത് മുൻ മാസത്തെ 21.78 ബില്യണിൽ നിന്ന് കുറഞ്ഞു. ബംഗ്ലാദേശിലെ കറൻസി കരുതൽ ശേഖരത്തിൽ ഏകദേശം 1.3 ബില്യൺ ഡോളറിൻ്റെ ഇടിവ് മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല ഗവൺമെൻ്റിനെ ഒരു ദിവസം പരമാവധി പണം പിൻവലിക്കൽ പരിധി ഉൾപ്പെടെയുള്ള പ്രധാന തീരുമാനങ്ങൾ എടുക്കാൻ നിർബന്ധിതരാക്കി.

ഏറെനാളായി തുടരുന്ന പ്രതിഷേധം രാജ്യത്തെ മൊത്തം വിതരണ ശൃഖലയെയും ബാധിച്ചിട്ടുണ്ട്. ഷെയ്ഖ് ഹസീനയെ പുറത്താക്കി മുഹമ്മദ് യൂനുസിന് കീഴിലുള്ള ഭരണകൂടം അധികാരമേറ്റെങ്കിലും ഇപ്പോഴും സ്ഥിതിയിൽ ഒരുമാറ്റവും ഉണ്ടായിട്ടില്ല. സ്ഥിതി പഴയതുപോലെ എന്ന് പുനഃസ്ഥാപിക്കുമെന്ന കാര്യത്തിൽ ഒരു വ്യക്തതതും ഇല്ല. പണവും പ്രശ്നം പണ ലഭ്യതയും രാജ്യത്ത് കുറഞ്ഞിട്ടുണ്ട്.

ബംഗ്ലാദേശ് ടാക്കയുടെ മൂല്യം കൂപ്പുകുത്തിയത് മറ്റൊരു പ്രതിസന്ധിയാണ്. അരി, പയറുവർഗങ്ങൾ,ഡ്രൈ ഫ്രൂട്‌സ്, മസാലകൾ തുടങ്ങിയവ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതിചെയ്യുന്നത്.പണ ലഭ്യത കുറഞ്ഞതും മൂല്യം തകർന്നതും ഇറക്കുമതിയെ കാര്യമായ തോതിൽ ബാധിച്ചിട്ടുണ്ട്. ഇത് ഇനിയും വിലക്കയറ്റത്തിന് ഇടയാക്കും എന്നതിനൊപ്പം അവശ്യസാധനങ്ങളുടെ ലഭ്യതെയും കാര്യമായി ബാധിക്കും എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. പണം പിൻവലിക്കാനുള്ള നിയന്ത്രണം വിപണിയെ മൊത്തത്തിൽ ബാധിച്ചിട്ടുണ്ടെന്നും പലരും കച്ചവടം തന്നെ മതിയാക്കുന്ന അവസ്ഥയിലേക്ക് എത്തുകയാണെന്നുമാണ് വ്യാപാരികൾ പറയുന്നത്.

ഇന്ധനത്തിനും വില കയറുന്നുണ്ട്. അതുകൂടിയാകുമ്പോൾ അവശ്യസാധനങ്ങളുടെ വില റോക്കറ്റുപോലെ ഇനിയും കുതിച്ചുയരും.കലാപം ഇപ്പോഴുംതലസ്ഥാനമായ ധാക്കയിലും പരിസരപ്രദേശങ്ങളിലും കലാപം ശമിച്ചിട്ടുണ്ടെങ്കിലും ഗ്രാമങ്ങൾ ഉൾപ്പടെയുള്ള ഉൾപ്രദേശങ്ങളിൽ ഇപ്പോഴും തുടരുകയാണ്. ഇതുകാരണം ജനങ്ങൾ പുറത്തിറങ്ങാൻ മടിക്കുകയാണ്. ഇതും വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്.

പ്രതിസന്ധി പരിഹരിക്കാൻ ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് ശ്രമം തുടങ്ങിയിട്ടുണ്ടെങ്കിലും അത് എത്രത്തോളം വിജയിക്കുമെന്നത് കാത്തിരുന്നുതന്നെ കാണണം. സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ശക്തമായ പൊലീസ് സംവിധാനം കെട്ടിപ്പടുത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതും മുഹമ്മദ് യൂനുസിന് കടുത്ത തലവേദനയാകും. പൊലീസിന്റെ കൈയിലുളള ആയുധങ്ങൾ ഒട്ടുമുക്കാലും കലാപകാരികളുടെ കൈയിലാണ്. ഇവ തിരികെ തരണമെന്ന് സൈന്യവും ഇടക്കാല സർക്കാരും ആവശ്യപ്പെട്ടെങ്കിലും ഇതുവരെ കാര്യമായ പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല.


Read Previous

മങ്കിപോക്‌സ് എന്ന പേരില്‍ നേരത്തേ അറിയപ്പെട്ടിരുന്ന എംപോക്‌സ് വ്യാപനം അതിതീവ്രം; 116 രാജ്യങ്ങളില്‍ സാന്നിധ്യം: അടിയന്തര യോഗം വിളിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന

Read Next

രാഷ്‌ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്നും അർഹരായത് 20 പേർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »