ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: കഴിഞ്ഞ 18 വര്‍ഷമായി സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപെട്ട് ഇതാദ്യമായി എംബസിയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം ഉണ്ടായി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അംബാസിഡര്‍ നല്കിയ മറുപടി ഇതായിരുന്നു. കേസ് കോടതിയുടെ പരിഗണനയിലാണ് കൂടുതല്‍ ഒന്നും ഇപ്പോള്‍ പറയാന്‍ സാധിക്കില്ല , എങ്കിലും കേസ് സംബന്ധിച്ച് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അംബാസിഡര്‍ പറഞ്ഞു.
ഇതുവരെ റഹീം കേസ് സംബന്ധിച്ച് എംബസിയുടെ ഭാഗത്ത് നിന്ന് പരസ്യമായ ഒരു പ്രതികരണം ഉണ്ടായിട്ടില്ല. റഹീം സഹായ സമിതി നേതാക്കള്‍ പറയുന്ന വിവരമാണ് ഉണ്ടായിരുന്നത് ഒരു ഔദ്യോഗിക പ്രതികരണം എന്ന് പറയുന്നത് യഥാര്‍ത്ഥത്തില്‍ ഇന്നാണു ഉണ്ടായത്
അബ്ദുറഹീമിന്റെ മോചനത്തിന് സ്വരൂപിച്ച 15 മില്യണ്‍ റിയാല്‍ കഴിഞ്ഞ ജൂണ്‍ മാസം മൂന്നിനാണ് ഇന്ത്യൻ എംബസി റിയാദ് ഗവർണറേറ്റ് വഴി റിയാദ് ക്രിമിനൽ കോടതിക്ക് കൈമാറിയത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന് യൂസുഫ് കാക്കഞ്ചേരി, റഹീം കേസിലെ അറ്റോര്‍ണി സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ റിയാദ് ഗവര്‍ണറേറ്റിലെത്തിയാണ് റിയാദ് ക്രമിനല്‍ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലുള്ള ചെക്ക് കൈമാറിയത്. വാദി ഭാഗം അഭിഭാഷകനും ഗവര്‍ണറേറ്റിലെത്തിയിരുന്നു. പിന്നിട് കേസ് പരിഗണിച്ച കോടതി റഹീമിന്റെ വധശിക്ഷ റദ്ദ്ചെയ്തിരുന്നു. മറ്റു നടപടി ക്രമങ്ങള്‍ പൂര്‍ത്തി യാക്കാന്‍ കാലതാമസം എടുക്കും എന്നു ള്ളതുകൊണ്ട് മോചനം എന്ന് സാധ്യമാകുമെന്ന് പറയാന്‍ സാധിക്കില്ലയെന്ന് സാമുഹ്യ പ്രവര്‍ത്തകരും റഹീം സഹായ സമിതി അംഗങ്ങളും പറയുന്നത്
വിഷയം കോടതിയുടെ പരിഗണയില്‍ ആണ് സമാനമായ കേസുകളില്‍ ഒന്നര വര്‍ഷം വരെ എടുത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് ഇതുമായി ബന്ധപെട്ടു പ്രവര്‍ത്തി ക്കുന്ന സാമുഹ്യ പ്രവര്‍ത്തകര്‍ പറയുന്നത് എന്തായാലും റഹീം എത്രയും വേഗം മോചി തനാകും എന്ന പ്രതീക്ഷയിലാണ് പ്രവാസി മലയാളി സമൂഹം.
