Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തായ്ലൻഡിനൊരു സുന്ദരി പ്രധാനമന്ത്രി; ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന ഖ്യാതിയും പയേതുങ്താൻ ഷിനവത്രയ്ക്ക് സ്വന്തം


ബാങ്കോക്ക്: തായ്‌ലാൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി പയേതുങ്താൻ ഷിനവ ത്രയെ തിരഞ്ഞെടുത്തു. മുൻ പ്രധാനമന്ത്രിയും രാജ്യത്തെ കോടീശ്വരന്മാരിലൊ രാളുമായ തക്സിൻ ഷിനവത്രയുടെ മകളാണ് 37 കാരിയായ പുതിയ പ്രധാനമന്ത്രി.

തായ്‌ലൻഡിന്റെ മുപ്പത്തിയൊന്നാമത് പ്രധാനമന്ത്രിയായാണ് പയേതുങ്താൻ ഷിനവത്ര തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്ത് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന രണ്ടാമത്തെ വനിത. ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സർക്കാർ തലപ്പത്തിരിക്കുന്ന വനിത കൂടിയാണ് ഈ മുപ്പത്തിയേഴുകാരി.

എംപിയായോ മന്ത്രിയായോ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലാത്ത പയേതുങ്താൻ ഷിനവത്ര നേരിട്ടാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. 493 എംപിമാരാണ് തായ് പാർലമെന്റിലുള്ളത്. ഭരണഘടന അനുശാസിക്കുന്നത് പ്രകാരം പ്രധാനമന്ത്രിയാകാൻ ഒരു സ്ഥാനാർഥിക്ക് 248 വോട്ടുകളോ അതിൽ കൂടുതലോ ലഭിക്കണം. 319 പേരുടെ പിന്തുണ ലഭിച്ചുകൊണ്ടാണ് പയേതുങ്താൻ ഷിനവത്ര പ്രധാനമന്ത്രിയാകുന്നത്.

2006 ൽ അട്ടിമറിയിലൂടെ പുറത്തായെങ്കിലും തായ്ലാൻഡിൽ ശക്തമായ രാഷ്ട്രീയ സാന്നിധ്യമാണ് താക്സിൻ ഷിനവത്ര. ഷിനവത്ര കുടുംബത്തിൽ നിന്നും പ്രധാനമന്ത്രി ആകുന്ന നാലാമത്തെ വ്യക്തിയാണ് പയേതുങ്താൻ.

ജയിൽ ശിക്ഷ അനുഭവിച്ച അഭിഭാഷകനെ മന്ത്രിയായി നിയമിച്ചത് വഴി ഭരണഘടനാ ലംഘനം നടത്തിയെന്ന് ചൂണ്ടികാട്ടി പ്രധാനമന്ത്രിയായിരുന്ന ഫ്യൂ തായ് പാർട്ടിയുടെ സ്രെത്ത തവിസിനെ കോടതി പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ നടന്ന രാഷ്ട്രീയ സംഭവ വികാസങ്ങൾക്കൊടുവിലാണ് പയേതുങ്താൻ ഷിനവത്ര പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തുന്നത്.

അഞ്ച് വർഷത്തിലധികം അധികാരത്തിലിരുന്ന തക്​സിൻ ഷിനവത്രയെ അഴിമതിയും അധികാര ദുർവിനിയോഗവും ആരോപിച്ച് 2006 സെപ്റ്റംബറിൽ സൈനിക അട്ടിമറിയിലൂടെ പുറത്താക്കുകയായിരുന്നു. അഴിമതിക്കേസിൽ അറസ്റ്റ് ചെയ്യുമെന്ന് ഭയന്ന് 15 വർഷമായി വിദേശത്ത് കഴിയുകയായിരുന്ന ഷിനവത്ര പിന്നീട് നാട്ടിൽ തിരിച്ചെത്തി സുപ്രീം കോടതിയിലെത്തി അറസ്റ്റ് വരിക്കുകയായിരുന്നു. രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോഴാണ് പയേതുങ്താൻ ഷിനവത്രന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പ്രവേശനമെന്നതും ശ്രദ്ധേയം.


Read Previous

പുതിയ പ്രതീക്ഷകൾ പങ്ക് വെച്ച് പ്രവാസി സ്വാതന്ത്ര്യ ദിനാഘോഷം

Read Next

നമുക്ക് ഇനി കണ്ണീരില്‍ മുങ്ങിത്താഴാന്‍ ആവില്ല; ഡാം പൊട്ടിയാല്‍ ആര് ഉത്തരം പറയും?’; മുല്ലപ്പെരിയാര്‍ ഭീഷണിയെന്ന് സുരേഷ് ഗോപി, ജില്ലാ ഭരണകൂടവും മുഖ്യമന്ത്രിയുടെ ഓഫിസും തരുന്ന മുന്നറിയിപ്പുകള്‍ മാത്രം കണക്കിലെടുക്കുക, വ്യാജപ്രചാരണം നടത്തരുത്‌: മന്ത്രി കെ. രാജന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »