Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘രണ്ട് പേരുടെ രാജിയില്‍ എല്ലാം അവസാനിക്കുമെന്ന് സര്‍ക്കാര്‍ കരുതരുത്, വേട്ടക്കാരെ സംരക്ഷിക്കാന്‍ ഇറങ്ങിയ സാംസ്‌കാരിക മന്ത്രിയും സ്ഥാനമൊഴിയണം’: വിഡി സതീശൻ ‘സിനിമാക്കാരെല്ലാം സംശയത്തിന്‍റെ നിഴലില്‍, ഇത് കേരളത്തിന് ഗുണകരമല്ല’; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്‌ത്തി പ്രശ്‌നം വഷളാക്കിയത് സര്‍ക്കാരെന്ന് രമേശ് ചെന്നിത്തല


തിരുവനന്തപുരം: ചലചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തും ആരോപണ വിധേയനായ എഎംഎംഎ ജനറല്‍ സെക്രട്ടറി സിദ്ദിഖും രാജിവച്ചെങ്കിലും പ്രതിപക്ഷം ആക്രമണം വീണ്ടും കടുപ്പിക്കുകയാണ്. വേട്ടക്കാരെ സംരക്ഷിക്കാനിറങ്ങിയ സാംസ്‌കാരിക മന്ത്രി സജി ചെറിയാനെയും പ്രതിപക്ഷം ലക്ഷ്യം വയ്ക്കുന്നു. രണ്ട് പേരുടെ രാജിയില്‍ എല്ലാം അവസാനിച്ചെന്ന് സര്‍ക്കാര്‍ കരുതരുതെന്നും വേട്ടക്കാരെ സംരക്ഷിക്കാനിറങ്ങിയ മന്ത്രി സജി ചെറിയാന്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത് വന്നു.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രാജിവയ്‌ക്കണമെന്ന് വിഡി സതീശൻ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടി വേട്ടക്കാരെ സംരക്ഷിക്കാന്‍ ഇരകളെ തള്ളിപ്പറയുകയും ചെയ്‌തയാളാണ് മന്ത്രിയെന്നും പ്രതിപക്ഷ നേതാവ്.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്തും അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ധിഖും രാജിവച്ചതിനെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. അക്കാദമി ചെയര്‍മാനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഗുരുതര ആരോപണത്തിന്‍റെ സാഹചര്യത്തില്‍ രാജി അനിവാര്യമായിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കുകയും പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടുകയും വേട്ടക്കാരെ സംരക്ഷിക്കാന്‍ ഇരകളെ തള്ളിപ്പറയുകയും ചെയ്‌ത സജി ചെറിയാനും മന്ത്രി സ്ഥാനം രാജിവയ്ക്കണം. സാംസ്‌കരിക മന്ത്രി പരസ്യമായി രംഗത്തിറങ്ങി വേട്ടക്കാരെ സംരക്ഷിക്കാന്‍ ശ്രമിച്ചത് കേരളത്തിന് തന്നെ അപമാനമാണ്. നിയമപരവും ഭരണഘടനാപരവുമായ ഉത്തരവാദിത്തം നിറവേറ്റാതെ സത്യപ്രതിജ്ഞ ലംഘനം നടത്തിയ സജി ചെറിയാന് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല.

സ്വമേധയ രാജി വച്ചില്ലെങ്കില്‍ രാജി ചോദിച്ചു വാങ്ങാന്‍ മുഖ്യമന്ത്രി തയാറാകണം. രണ്ടു പേരുടെ രാജിയില്‍ പ്രശ്‌നങ്ങളൊക്കെ അവസാനിക്കുമെന്ന് സര്‍ക്കാര്‍ കരുതരുത്. പോക്സോ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നെന്ന് വ്യക്തമായിട്ടും നാലര വര്‍ഷം അത് മറച്ചുവച്ചതിലൂടെ മുഖ്യമന്ത്രിയും ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളിലെ സാംസ്‌കാരിക മന്ത്രിമാരും ഉദ്യോഗസ്ഥരും ഗുരുതര കുറ്റമാണ് ചെയ്‌തിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ അന്വേഷണം നടത്താന്‍ വനിത ഐപിഎസ് ഉദ്യോഗസ്ഥ യുടെ നേതൃത്വത്തിലുള്ള സംഘത്തെ അടിയന്തിരമായി ചുമതലപ്പെടു ത്തണം. യഥാ ര്‍ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പ്രതികളെ സംരക്ഷിക്കാനും വേട്ടക്കാരെയും ഇരകളെയും ഒപ്പമിരുത്തിയുള്ള കോണ്‍ക്ലേവ് നടത്താനുമാണ് സര്‍ക്കാര്‍ ഇനിയും ശ്രമിക്കുന്നതെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരു മെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് കൈകാര്യം ചെയ്‌തതില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതര വീഴ്‌ച സംഭവിച്ചതായി രമേശ് ചെന്നിത്തല.

തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോര്‍ട്ട് കൈകാര്യം ചെയ്‌തതില്‍ സര്‍ക്കാരിന് ഗുരുതരമായ വീഴ്‌ച ഉണ്ടായതായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചത് മുതല്‍ സര്‍ക്കാര്‍ ഗുരുതരമായ തെറ്റാണ് ചെയ്‌തിട്ടുള്ളത്. ഈ പ്രശ്‌നം ഇത്ര വഷളാക്കിയത് സംസ്ഥാന ഗവണ്‍മെന്‍റാണ്.

ഗവണ്‍മെന്‍റ് ഇക്കാര്യത്തില്‍ ഇടപെടാതെ ആരെയൊക്കെയോ സംരക്ഷിക്കാന്‍ വേണ്ടി റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു. റിപ്പോര്‍ട്ടിന്‍റെ മുഴുവന്‍ ഭാഗങ്ങളും പുറത്തുവിട്ടില്ല. പ്രധാനപ്പെട്ട ഭാഗങ്ങള്‍ പൂഴ്ത്തിവച്ചു. ഈ റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ തന്നെ നടപടി സ്വീകരിക്കണമായി രുന്നു. ഇവിടെ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് എന്താണ്. എല്ലാവരും സംശയത്തിന്‍റെ നിഴലിലായിരിക്കുന്നു. സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവനാളുകളും തെറ്റുകാരാ ണെന്ന് നമുക്ക് വിശ്വസിക്കാന്‍ കഴിയില്ല.

ചിലയാളുകള്‍ കണ്ടേക്കാം. പക്ഷെ പൊതുവായി നോക്കുമ്പോള്‍ ഇന്ന് സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവനാളുകളും സംശയത്തിന്‍റെ നിഴലില്‍ വന്നിരിക്കുന്ന അവസ്ഥ കേരളത്തിന് ഗുണകരമല്ല. സിനിമ മേഖലക്ക് ഗുണകരമല്ല.

ദേശീയ തലത്തില്‍ റെക്കോഡുകള്‍ സ്ഥാപിച്ച മലയാള സിനിമയ്‌ക്ക് അപമാനമാണ് ഇപ്പോഴത്തെ അവസ്ഥ. കേരളീയര്‍ക്കു തന്നെ അപമാനമാണ്. ഇനിയെങ്കിലും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം, കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ ഇനിയെങ്കിലം ശക്തമായ നടപടികളിലുടെ സിനിമാ രംഗത്തിന്‍റെ അന്തസും പരിശുദ്ധിയും നിലനിര്‍ത്തണം.

ഈ സംഭവ വികാസങ്ങളില്‍ നമ്മുടെ സാംസ്‌കാരിക മന്ത്രിക്ക് യാതെരു നിയന്ത്രണവു മില്ല എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു. അദ്ദേഹം രാവിലെ ഒന്ന് പറയുന്നു ഉച്ചക്ക് മറ്റൊന്ന് പറയുന്നു വൈകീട്ട് എല്ലാം മാറ്റി പറയുന്നു. മന്ത്രിമാര്‍ തമ്മില്‍ പരസ്‌പര വിരുദ്ധമായി പറയുന്നു. ഇതൊന്നും കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങ ളാണ്. ഈ പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് ഗുരുതര വീഴ്‌ചയുണ്ടായി ഇനിയെങ്കിലും സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം. കുറ്റക്കാരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.


Read Previous

അരങ്ങിന്റെ അംഗീകാരനിറവിൽ സന്തോഷ്‌ പിള്ള

Read Next

23 വര്‍ഷമായി മാധ്യമങ്ങള്‍ വേട്ടയാടുന്നു’; ഉപദ്രവിക്കരുതെന്ന് മന്ത്രി ഗണേഷ് കുമാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »