യുവാവിന്റെ പരാതി: സംവിധായകൻ രഞ്ജിത്തിനെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസ്


കോഴിക്കോട്: യുവാവിന്റെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസെടുത്ത് പൊലീസ്. കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നഗ്ന ചിത്രം അയച്ചു നൽകിയ കുറ്റത്തിന് ഐടി ആക്റ്റും രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുണ്ട്.

സിനിമയിൽ അവസരം വാ​ഗ്ദാനം നൽകി ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ലൈം​ഗിക പീഡനത്തിന് ഇരയാക്കി എന്നാണ് കോഴിക്കോട് സ്വദേശിയുടെ പരാതി. 2012-ല്‍ ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്മാരെ കാണാന്‍ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അന്ന് പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു. പിന്നീട് ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വരാനാവശ്യപ്പെടുകയും അവിടെവെച്ച് സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് പരാതി.

പ്രത്യേക അന്വേഷണസംഘം കഴിഞ്ഞദിവസം കോഴിക്കോട് കാരപ്പറമ്പില്‍ എത്തി യുവാവില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണങ്ങങ്ങളില്‍ ഉറച്ചുനില്‍ക്കു ന്നെന്നും കൈയിലുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്നും യുവാവ് അറിയിച്ചിരുന്നു. കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദവും ഭീഷണിയും ഉണ്ടെന്നും യുവാവ് വെളിപ്പെടുത്തിയിരുന്നു.


Read Previous

ലൈം​ഗികാധിക്ഷേപ പരാതിയുമായി ജൂനിയർ ആർട്ടിസ്റ്റ്: സുധീഷിനും ഇടവേള ബാബുവിനുമെതിരെ കേസ്

Read Next

ശശി സാര്‍ പറയുന്നതെല്ലാം അജിത് സാര്‍ ചെയ്തുകൊടുക്കാറുണ്ട്’; വിവാദമായി എസ്പിയുടെ ഫോണ്‍സംഭാഷണം; വകുപ്പുതല അന്വേഷണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »