ലൈം​ഗികാധിക്ഷേപ പരാതിയുമായി ജൂനിയർ ആർട്ടിസ്റ്റ്: സുധീഷിനും ഇടവേള ബാബുവിനുമെതിരെ കേസ്


കോഴിക്കോട്: ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയിൽ നടന്മാരായ സുധീഷിനും ഇടവേള ബാബുവിനുമെതിരെ കേസ്. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. 364 (A) വകുപ്പ് പ്രകാരം ലൈംഗികാധിക്ഷേപം നടത്തി എന്നാണ് കേസ്

സുധീഷും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന പരാതിയു മായാണ് യുവതി രം​ഗത്തെത്തിയത്. ജൂനിയർ ആർട്ടിസ്റ്റായ യുവതിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കും. നേരത്തെ സംവിധായകന്മാരായ രഞ്ജിത്ത്, വി എ ശ്രീകുമാർ എന്നിവർക്കെതിരെയും ലൈം​ഗിക ആരോപണ പരാതിയിൽ കേസെടുത്തിരുന്നു

അമ്മയില്‍ അംഗത്വം എടുക്കുന്നതിനുള്ള ഫീസിനു പകരം അഡജസ്റ്റ് ചെയ്യണം എന്നാണ് ഇടവേള ബാബു യുവതിയോട് ആവശ്യപ്പെട്ടത്. അഡ്ജസ്റ്റ് ചെയ്താൽ രണ്ട് ലക്ഷം നൽകാതെ അമ്മയിൽ അം​ഗത്വം ലഭിക്കുമെന്നും കൂടാതെ സിനിമയിൽ കൂടുതൽ അവസരം കിട്ടുമെന്നും ഇടവേളബാബു പറഞ്ഞു എന്നാണ് ആരോപിച്ചത്. കൂടാതെ സുധീഷും ലൈംഗിക ചുവയോടെ സംസാരിച്ചു എന്നും ആരോപിച്ചു.


Read Previous

ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയതില്‍ നടപടി; ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നു നീക്കി, ഇന്നു ചേരുന്ന സംസ്ഥാനസമിതി യോഗത്തിന് നില്‍ക്കാതെ ഇപി കണ്ണൂരിലേക്ക് മടങ്ങി

Read Next

യുവാവിന്റെ പരാതി: സംവിധായകൻ രഞ്ജിത്തിനെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »