അജിത് കുമാര്‍ സിപിഎമ്മുകാരനല്ല’, കൂടിക്കാഴ്ച അന്വേഷണത്തില്‍ വ്യക്തമാകും; എം ബി രാജേഷ്


കൊച്ചി: ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടി ക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച എഡിജിപി എം ആര്‍ അജിത് കുമാര്‍ സിപിഎമ്മുകാര നല്ലെന്ന് മന്ത്രി എം ബി രാജേഷ്. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് അറിയില്ല. കൂടിക്കാഴ്ച നടത്തിയോ എന്ന കാര്യം അന്വേഷണത്തില്‍ വ്യക്തമാകും. ആര്‍എസ് എസിന്റെ പ്രഖ്യാപിത ശത്രുവാണ് സിപിഎമ്മെന്നും മന്ത്രി മാധ്യമങ്ങളോട് കൂട്ടിച്ചേര്‍ത്തു.

കമ്മ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ കഴിയും. കമ്മ്യൂ ണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര രാഷ്ട്രീയ ശത്രുവാണ് ആര്‍എസ് എസ്. ആര്‍എസ് എസ് വിലയിരുത്തിയിരിക്കുന്നത് അവര്‍ വിഭാവനം ചെയ്യുന്ന മതരാഷ്ട്രത്തിന്റെ മൂന്ന് ആഭ്യന്തര ശത്രുക്കളില്‍ ഒന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്നാണ്. അതുകൊണ്ട് കമ്മ്യൂ ണിസ്റ്റ് പാര്‍ട്ടിക്ക് ആര്‍എസ് എസുമായിട്ടുള്ള രാഷ്ട്രീയവും പ്രത്യയശാസ്ത്രപര വുമായിട്ടുള്ള എതിര്‍പ്പ് ഞങ്ങള്‍ക്ക് എക്കാലത്തും ഉറപ്പിച്ചു പറയാന്‍ സാധിക്കും.

അതുകൊണ്ടാണ് ഞങ്ങളില്‍ ആരും ഗോള്‍വാള്‍ക്കറിന്റെ പടത്തിന്റെ മുന്നില്‍ നിലവിളക്ക് കൊളുത്തി വിനീതവിധേയനായി കൂപ്പുകൈകളോടെ നില്‍ക്കാത്തത്. അങ്ങനെ നിന്നവരാണല്ലോ ഇപ്പോള്‍ ന്യായം പറയുന്നത്. അതുകൊണ്ടാണ് ഒരു കമ്മ്യൂ ണിസ്റ്റുകാരനും തന്റെ പ്രചരണ ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രം പതിപ്പിക്കാത്തത്. ആ വ്യത്യാസം കമ്മ്യൂണിസ്റ്റുകാരും മറ്റുള്ളവരും തമ്മില്‍ ഉണ്ട്.’- എം ബി രാജേഷ് പറഞ്ഞു.


Read Previous

സൂപ്പർ ലീ​ഗ് കേരളയ്ക്ക് ഇന്ന് തുടക്കം; കൊച്ചി‌യിൽ ഗതാ​ഗത നിയന്ത്രണം

Read Next

ഹരിയാനയിൽ കോൺഗ്രസ് 31 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; വിനേഷ് ഫോഗട്ട് ജുലാനയിൽ, പാർട്ടിയിൽ ചേർന്ന് മണിക്കൂറുകൾക്കകം ബജ്‌രംഗ് പുനിയ അഖിലേന്ത്യാ കിസാൻ കോൺഗ്രസ് വർക്കിങ് ചെയർമാൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »