Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഉന്നത പൊലീസുകാരടക്കം പലരും കാമഭ്രാന്തന്‍മാര്‍; നടത്തിയത് വൈകൃതമായ ലൈംഗിക ചൂഷണം; ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ പുറത്തുവരും; പിവി അന്‍വര്‍


മലപ്പുറം: ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി പിവി അന്‍വര്‍ എംഎല്‍എ. ഉന്നതപൊലീസുകാരടക്കം പലരും കാമഭ്രാന്തന്‍മാരാണെന്ന് അന്‍വര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് വരാനുള്ള തെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഈ പറയുന്ന പൊലീസ് ക്രിമിനല്‍ സംഘം ഒരുപാട് സ്ത്രീകളെ പലരീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്. കരിയര്‍മാരായി സ്വര്‍ണം കൊണ്ടുവന്ന സ്ത്രീകളുടെ കാര്യം എടുക്കാനില്ല. വേട്ടനായ്ക്കളെപ്പോലെ അവരുടെ പിന്നാലെയാണ്. കാമഭ്രാന്തന്‍മാരാണ്. കേരളം കേള്‍ക്കാന്‍ പോകുകയാണ്. അത്രയും വൃത്തികെട്ട നെട്ടോറിയസ്സാണ്. അതിലപ്പുറം ഒരു ഇംഗ്ലീഷ് വാക്ക് പറയാന്‍ ഇല്ല. പല സ്ത്രീകള്‍ക്കും പുറത്തേക്ക് വരാന്‍ ധൈര്യമില്ല.

ഇവരെ ലൈംഗികമായ ചൂഷണം ചെയ്തുവെന്ന് മാത്രമല്ല, വൈകൃതമായ ലൈംഗിക ചൂഷണമാണ് നടത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് നടത്തിയത്. ഇരയാക്ക പ്പെട്ട സ്ത്രീകള്‍ ഇക്കാര്യം പുറത്തുപറയണം. അവര്‍ക്ക് പിന്തുണയായി മുഖ്യമന്ത്രിയും ഇടതുപക്ഷവും ഉണ്ട്. നിങ്ങള്‍ക്ക് സംരക്ഷണം കിട്ടും. ഇവിടെ കുറ്റം ചെയ്യുന്നത് ഐപിഎസ് ഉദ്യോസ്ഥരും ഉന്നത പൊലീസുകാരുമാണ്’ അന്‍വര്‍ പറഞ്ഞു.

വിഡി സതീശനെതിരെയും അന്‍വര്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തി. പൂരം കലക്കാന്‍ ഗൂഢാലോചന നടത്തിയത് വിഡി സതീശനാണ്. എഡിജിപി ആര്‍എസ്എസ് തോക്ക ളുമായി കൂടിക്കാഴ്ച നടത്തിയ വിവരം തനിക്ക് ലഭിച്ചുവെന്ന് മനസിലാക്കി യതിന് പിന്നാലെ എഡിജിപിയുടെ സൈബര്‍ സംഘമാണ് സതീശന് വിവരം കൈമാറിയത്. ഇതിന് പിന്നാലെ പെട്ടന്ന് മാധ്യമങ്ങളെ വിളിച്ച് പ്രതിപക്ഷനേതാവ് ഇക്കാര്യം പറയുക യായിരുന്നു. പുനര്‍ജനിക്കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സതീശന്‍ ആര്‍എസ്എസ് നേതാ ക്കളെ കണ്ടുവെന്നും അന്‍വര്‍ പറഞ്ഞു.

പ്രത്യേക അന്വേഷണസംഘത്തിന് മുന്‍പാകെ പിവി അന്‍വര്‍ മൊഴി നല്‍കി. പത്തുമണിക്കൂറിലേറെ നേരമാണ് പൊലീസിന് മുന്നില്‍ അന്‍വര്‍ മൊഴി നല്‍കിയത്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞതെല്ലാം മൊഴിയായി നല്‍കിയെന്ന് അന്‍വര്‍ പറഞ്ഞു.


Read Previous

വിമോചനത്തിന്റെ, വിടുതലിന്റെ, വിമുക്തിയുടെ, വായനകൾ-ഇടപെടലുകൾ’; ചില്ല ആഗസ്റ്റ് വായന

Read Next

എഡിജിപി അജിത് കുമാറിന് അവധി അനുവദിച്ച് സര്‍ക്കാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »