ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

പത്തനംതിട്ട: എഡിജിപി എന്നല്ല കേരളത്തിലെ മാനവും മര്യാദയുള്ള ഒരാളുപോലും ആർഎസ്എസ്സുമായി ചങ്ങാത്തം കൂടരുതെന്നാണ് സിപിഎം നിലപാടെന്ന് മുൻ മന്ത്രി തോമസ് ഐസക്. സിപിഎമ്മിന്റെ ഒന്നാമത്തെ ശത്രു ബിജെപിയാണ്. എന്നാൽ വ്യക്തികൾ ഒരു നേതാവിനെ സന്ദർശിക്കുന്നത് പാർട്ടിക്ക് നിയന്ത്രിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് സിപിഎമ്മിന്റെ ഒന്നാമത്തെ ശത്രു ബിജെപിയാണ്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം എഡിജിപി എന്നല്ല കേരളത്തിലെ മാനവും മര്യാദയുള്ള ഒരാളുപോലും ആർഎസ്എസുമായി ചങ്ങാത്തം പാടില്ലെന്ന അഭിപ്രായമാണ്. ഞങ്ങളും അവരുമായിട്ടുള്ള രാഷ്ട്രീയ ബന്ധം അങ്ങനെയാണ്. പക്ഷെ വ്യക്തികളെ നിയന്ത്രി ക്കാൻ പറ്റില്ല- തോമസ് ഐസക് പറഞ്ഞു.
അൻവറിന്റെ ആരോപണം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടില്ലെന്നാണ് തോമസ് ഐസക് പറയുന്നത്. നിയമവിരുദ്ധമായിട്ടോ ചട്ടവിരുദ്ധമായിട്ടോ എന്തെ ങ്കിലും ഉണ്ടെങ്കിൽ സർക്കാരിന്റെ അന്വേഷണത്തിൽ പുറത്തുവരട്ടെ. അപ്പോൾ പാർട്ടി നിലപാട് പറയും. ഇതുപയോഗിച്ച് സിപിഎമ്മിനെ പ്രതിരോധത്തിലാക്കാൻ ചില ക്കൊക്കെ താത്പര്യമുണ്ടാകും. എന്നാൽ അതിനൊന്നും വഴങ്ങാൻ ഉദ്ദേശിക്കുന്നില്ല.- അദ്ദേഹം കൂട്ടിച്ചേർത്തു.
