Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എല്‍ഡിഎഫില്‍ ഘടകകക്ഷികളേക്കാള്‍ സ്വാധീനം ആര്‍എസ്എസിന്,തീരുമാനം അനന്തമായി നീളരുത്’; എഡിജിപിയെ മാറ്റണം സി പി ഐ, മണിപ്പൂര്‍: രാജ്ഭവന് സമീപത്തും വിദ്യാര്‍ഥി പ്രക്ഷോഭം; ഗവര്‍ണര്‍ സംസ്ഥാനം വിട്ടതായി റിപ്പോര്‍ട്ട്: അഞ്ചു പ്രധാന വാര്‍ത്തകള്‍


1.തിരുവനന്തപുരം: ഇടതുമുന്നണിയില്‍ ഘടകകക്ഷികളേക്കാള്‍ പ്രാധാന്യം ആര്‍എസ്എസിനാണെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എഡിജിപി അജിത് കുമാറിനെ മാറ്റില്ലെന്ന് മുഖ്യമന്ത്രി ഉറപ്പിച്ചു പറഞ്ഞതോടെ ഇതു വെളിപ്പെട്ടു. ഘടകകക്ഷികള്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുപോലും തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ആരോപണം നേരിടുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുകയും, എസ്പി ഉള്‍പ്പെടെ മലപ്പുറം ജില്ലയിലെ പൊലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റുകയും ചെയ്ത നടപടി അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

https://malayalamithram.in/rss-has-influence-over-constituents-in-ldf-vd-satheesan/

2 തീരുമാനം അനന്തമായി നീളരുത്’; എഡിജിപിയെ മാറ്റണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐ

തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളെ കണ്ട എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റാത്ത നടപടിയില്‍ എതിര്‍പ്പ് പരസ്യമാക്കി സിപിഐ. എഡിജിപിയെ മാറ്റണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എന്തിനാണ് എഡിജിപി ഊഴമിട്ട് ആര്‍എസ്എസ് നേതാക്കളെ കാണുന്നതെന്ന് ബിനോയ് വിശ്വം ചോദിച്ചു.

ഒരുവട്ടം പറഞ്ഞാലും പല വട്ടം പറഞ്ഞാലും പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റമില്ല. എഡിജിപി എന്തിനു വേണ്ടി ആര്‍എസ്എസ് നേതാക്കളെ ഊഴമിട്ട് ഊഴമിട്ട് കാണുന്നു. അതാണ് വിഷയം. കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആര്‍എസ്എസ് നേതാക്കളെ കാണുന്നതില്‍ എന്താണ് അടിസ്ഥാനമെന്ന് ബിനോയ് വിശ്വം ചോദിച്ചു. https://malayalamithram.in/the-decision-should-not-be-drawn-out-indefinitely-cpi-says-that-there-is-no-change-in-the-position-that-adgp-should-be-changed/

3.എഡിജിപി അജിത് കുമാര്‍ പൊലീസ് ആസ്ഥാനത്തെത്തി; ഡിജിപിയുടെ നേതൃത്വത്തില്‍ മൊഴിയെടുക്കും

തിരുവനന്തപുരം: മൊഴി രേഖപ്പെടുത്തുന്നതിനായി ഡിജിപിയുടെ നിര്‍ദേശപ്രകാരം ആരോപണ വിധേയനായ എഡിജിപി എം.ആര്‍ അജിത് കുമാര്‍ പൊലീസ് ആസ്ഥാന ത്തെത്തി.രാവിലെ പൊലീസ് ആസ്ഥാനത്തെത്താന്‍ അജിത് കുമാറിന് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിര്‍ദേശം നല്‍കിയിരുന്നു. ഇന്നു തന്നെ മൊഴിയെടുത്ത് തുടര്‍ നടപടികളിലേക്ക് കടക്കാനാണ് ഡിജിപിയുടെ തീരുമാനം. പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ എഡിജിപിയുടെ വിശദമായ മൊഴി രേഖപ്പെടുത്തും.https://malayalamithram.in/adgp-ajit-kumar-reached-the-police-headquarters-statement-will-be-taken-under-the-leadership-of-dgp/

4. ഭൂരിഭാഗം വാര്‍ഡുകളും വീട്ടു നമ്പറും മാറും; വാര്‍ഡ് വിഭജനം സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ഈ മാസം 24 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ വാര്‍ഡ് വിഭജനം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഈ മാസം 24 ന് പുറത്തിറങ്ങും. 941 ഗ്രാമപഞ്ചായത്തുകളിലായി 1375 വാര്‍ഡുകളാകും കൂടുന്നത്. വാര്‍ഡ് വിഭജനം പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ ഭൂരിഭാഗം വാര്‍ഡുകളും വീട്ടു നമ്പറും മാറും. അടുത്ത വര്‍ഷം നടക്കുന്ന തദേശ സ്ഥാപന തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് വാര്‍ഡ് വിഭജനം നടത്തുന്നത്. ആ​കെ 15,962 വാ​ർ​ഡു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത് 17,337 ആ​യി ഉ​യ​രും. 152 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 2080 വാ​ർ​ഡു​ക​ൾ 2267 ആ​കും. ജില്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 15 ഡി​വി​ഷ​നു​ക​ളും കൂ​ടും. വാ​ര്‍ഡു​ക​ളു​ടെ അ​തി​ര്‍ത്തി പു​ന​ര്‍നി​ര്‍ണ​യി​ച്ചു​ള്ള ക​ര​ട് ഒ​ക്​​ടോ​ബ​റി​ൽ ന​ല്‍ക​ണ​മെ​ന്നാ​ണ് സംസ്ഥാന തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​ൻ ആവശ്യപ്പെട്ടിട്ടുള്ളത്. തദേശസ്ഥാപന സെക്രട്ടറിമാർക്കാണ് ചുമതല. https://malayalamithram.in/most-wards-and-house-numbers-will-change-guidelines-for-ward-division-on-24th-of-this-month

5. ഭീതിയായി വീണ്ടും മണിപ്പൂര്‍: രാജ്ഭവന് സമീപത്തും വിദ്യാര്‍ഥി പ്രക്ഷോഭം; ഗവര്‍ണര്‍ സംസ്ഥാനം വിട്ടതായി റിപ്പോര്‍ട്ട്

ഇംഫാല്‍: മണിപ്പൂരില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായതിന് പിന്നാലെ സംസ്ഥാന ത്തിന്റെ അധിക ചുമതല വഹിക്കുന്ന അസം ഗവര്‍ണര്‍ ലക്ഷ്മണ്‍ പ്രസാദ് ആചാര്യ ഇംഫാല്‍ വിട്ട് ഗുവാഹത്തിയിലേക്ക് പോയതായി റിപ്പോര്‍ട്ട്. ഇംഫാലില്‍ രാജ്ഭവന് നേരെ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായതിന് പിന്നാലെയാണ് ഗവര്‍ണര്‍ മണിപ്പൂര്‍ വിട്ടത്. നിലവില്‍ അദേഹം ഗുവാഹത്തിയിലാണ് ഉള്ളതെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.https://malayalamithram.in/fear-again-in-manipur-student-agitation-near-raj-bhavan-the-governor-is-reported-to-have-left-the-state/


Read Previous

തീരുമാനം അനന്തമായി നീളരുത്’; എഡിജിപിയെ മാറ്റണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐ

Read Next

ശ്രുതി ഒറ്റയ്ക്കല്ല; ജോലി നൽകുന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും: വി ഡി സതീശൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »