Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഡോ. കൃഷ്ണ കിഷോറിന് പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ അപൂര്‍വ്വ ബഹുമതി


ഫിലാഡൽഫിയ: കോർപ്പറേറ്റ് രംഗത്തും മാധ്യമരംഗത്തും വിജയഗാഥ രചിച്ച ഡോ. കൃഷ്ണ കിഷോറിന് പ്രശസ്തമായ പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ അപൂര്‍വ്വ ബഹുമതി. യൂണിവേഴ്‌സിറ്റിയിലെ മുൻവിദ്യാർഥിയായ അദ്ദേഹത്തിന് 2024 ലെ ഔട്ട്സ്റ്റാന്റിംഗ് അലുംനായ് അച്ചീവ്‌മെന്റ് അവാര്‍ഡ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വച്ച് സമ്മാനിച്ചു. യൂണിവേഴ്‌സിറ്റി ഡീന്‍ മെറീന്‍ ഹാര്‍ഡിന്‍ അദ്ധ്യക്ഷത വഹിച്ചു.

പി.എച്ച്.ഡി. കാലഘട്ടത്തില്‍ മികച്ച വിദ്യാര്‍ത്ഥിയായിരുന്ന കൃഷ്ണ കിഷോര്‍ അതിനുശേഷം അമേരിക്കന്‍ കോര്‍പ്പറേറ്റ് രംഗത്ത് പ്രത്യേകിച്ച് ടെലികമ്മ്യൂണി ക്കേഷന്‍ ഡിജിറ്റല്‍ ഇന്നവേഷന്‍ മേഖലയില്‍ നൽകിയ സംഭാവനകളാണ് അദ്ദേഹത്തെ മികച്ച പൂര്‍വ്വ വിദ്യാര്‍ത്ഥിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്ന് ഡീന്‍ ഹാര്‍ഡിന്‍ പറഞ്ഞു.

പെന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡോണ്‍ ഡെലിസാരിയോ കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്റെ നേതൃത്വത്തിലാണ് അവാര്‍ഡുകള്‍ നല്‍കിയത്. അതോടൊപ്പം പെന്‍സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിക്ക് അദ്ദേഹം കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി നല്‍കി വരുന്ന സംഭാവനകളും, പൊതുരംഗത്ത് നടത്തിവരുന്ന സജീവമായ ഇടപെടലുകളും അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കി.

1990-96 കാലഘട്ടത്തിലാണ് കൃഷ്ണ കിഷോര്‍ പെന്‍സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡി. ബിരുദത്തിനായി പഠനവും ഗവേഷണവും നടത്തിയത്. ആഗോള ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലെ ടെക്‌നോളജി രംഗത്തുള്ള മാറ്റങ്ങളും സ്വകാര്യവല്‍ക്കരണത്തിന്റെ രീതികളും സംബന്ധിച്ചായിരുന്നു ഗവേഷണം. 1996 ല്‍ പി.എച്ച്.ഡി. കരസ്ഥമാക്കിയ അദ്ദേഹം രണ്ടു വര്‍ഷത്തോളം അവിടെ ഫാക്കല്‍റ്റി യായും പ്രവര്‍ത്തിച്ചു.

യൂണിവേഴ്‌സിറ്റിയുടെ ഗ്രാജുവേറ്റ്‌സ് സ്‌ക്കൂളിന്റെ അലുംനായ് ബോര്‍ഡിലും അംഗമായിരുന്നു. അതോടൊപ്പം തന്നെ ഗ്രാജുവേറ്റ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഗവേഷണ പ്രബന്ധങ്ങള്‍ വിലയിരുത്തുന്നതില്‍ വോളന്റയറി സര്‍വ്വീസും നല്‍കി.

യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും കൃഷ്ണകിഷോറിന്റെ ഗൈഡുമായിരുന്ന പ്രശസ്ത എഡ്യൂക്കേറ്റര്‍ ഡോ. ജോണ്‍സ് പൈസല്‍ നിക്കോൾസ് ചടങ്ങില്‍ പങ്കെടുത്തു. കൃഷ്ണകിഷോറിന്റെ വിജയത്തില്‍ ഏറ്റവുമധികം അഭിമാനം കൊള്ളുന്ന വ്യക്തി താനാണെന്ന് ഡോ. നിക്കോൾസ് ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞു.

വിവിധ മേഖലകളില്‍ മികവ് തെളിയിച്ചു അഞ്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും ആദരിച്ചു. പെന്‍സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ അപൂര്‍വ്വ ബഹുമതി ലഭിക്കുന്ന ആദ്യ മലയാളി പി.എച്ച.ഡി. ബിരുദധാരിയാണ് ഡോ.കൃഷ്ണകിഷോര്‍.

പുരസ്‌കാര ചടങ്ങില്‍ ഡോ.കൃഷ്ണകിഷോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ സാധ്യതകളെ കുറിച്ചും വെല്ലുവിളികളെ കുറിച്ചും സംസാരിച്ചു. ഇന്നത്തെ ലോകത്തിലെ പ്രധാന കമ്പനികളെല്ലാം ഏറ്റവും അധികം നിക്ഷേപങ്ങള്‍ നടത്തുന്നത് എ.ഐ. മേഖലയിലാണ്. എ.ഐ. ഉല്‍പന്നങ്ങളും സര്‍വ്വീസുകളും വികസിപ്പിക്കാന്‍ ശ്രദ്ധ ചെലുത്തുമ്പോള്‍ തന്നെ കമ്പനികളിലെ ജീവനക്കാരെ എ.ഐ. സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യം കൂടി ഇപ്പോള്‍ കമ്പനികള്‍ക്കുണ്ട്.

ഈ ടെക്‌നോളജിയുടെ അഭൂതപൂര്‍വ്വ വളര്‍ച്ചയെ നമ്മള്‍ കാണുമ്പോള്‍ കരുതലോടെ ധാർമ്മികതയിലൂന്നി ഇതു ഉപയോഗിക്കാന്‍ നമ്മള്‍ ശ്രദ്ധ ചെലുത്തണം എന്നും അദ്ദേഹം പറഞ്ഞു.

ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് രണ്ടു പതിറ്റാണ്ടിലധികം പ്രവര്‍ത്തിച്ച കൃഷ്ണകൃഷോര്‍ വിഖ്യാതമായ ബെല്‍ കമ്മ്യൂണിക്കേഷന്‍ റിസേര്‍ച്ചില്‍ ഡയറക്ടറായിരുന്നു. പത്തോളം രാജ്യങ്ങളിലെ ടെലികമ്മ്യൂണിക്കേഷന്‍ മേഖല നവീകരിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധേയമായ പങ്കു വഹിച്ചു.

തുടർന്ന് പതിനാലു വര്‍ഷം ആഗോള കണ്‍സള്‍ട്ടന്‍സി ആയ ഡിലോയറ്റില്‍ ഉന്നത സ്ഥാനത്തില്‍ പ്രധാന നേട്ടങ്ങള്‍ കൈവരിച്ചു. ഇപ്പോള്‍ ന്യൂയോര്‍ക്കിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ കണ്‍സള്‍ട്ടിംഗ് കമ്പനിയായ പ്രൈസ് വാട്ടര്‍ കൂപ്പേര്‍സില്‍ സീനിയര്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു.

തിരക്കേറിയ കോര്‍പ്പറേറ്റ് ജീവിതത്തിലും ലോകമെമ്പാടും  സുപരിചിതനായ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയാണ്. കഴിഞ്ഞ പതിനെട്ട് വര്‍ഷമായി  ഏഷ്യാനെറ്റിന്റെ അമേരിക്കയിലെ മുഖമായ കൃഷ്ണകിഷോര്‍ ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ നോര്‍ത്തമേരിക്കന്‍ മേധാവിയും ചീഫ് കറസ്‌പോണ്ടന്റുമാണ്. ഇരുപതിലധികം മാധ്യമ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഈയിടെയാണ് ന്യൂജേഴ്‌സി ഗവര്‍ണ്ണര്‍ ഫില്‍ മര്‍ഫി കൃഷ്ണ കിഷോറിനെയും ഭാര്യ വിദ്യ കിഷോറിനെയും  ന്യൂജേഴ്‌സി ഇന്ത്യ കമ്മീഷനില്‍ അംഗങ്ങളാക്കിയത്.  ഭാര്യ വിദ്യ കിഷോര്‍, മകള്‍ സംഗീത കിഷോര്‍, ഭാര്യാ മാതാവ് രാജി വേണുഗോപാല്‍ എന്നിവര്‍ പുരസ്‌കാര ചടങ്ങിന് എത്തിയിരുന്നു.


Read Previous

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2024 സെപ്റ്റംബർ- 21 ന് ശനിയാഴ്ച

Read Next

വളരെ ലളിതമായ തന്ത്രം; ഉൾക്കനമില്ലാത്ത നേതാവെന്നു ട്രംപ് സ്ഥിരം ആക്ഷേപിക്കുന്ന കമല ഹാരിസ് അദ്ദേഹത്തെ പുല്ലു പോലെ വീഴ്ത്തിയത് വിസ്മയമായി. ഹാരിസ് ഈഗോയിൽ കുത്തി ചൊടിപ്പിച്ചപ്പോൾ ട്രംപ് പൊട്ടിത്തെറിച്ചു നിയന്ത്രണം വിട്ടു, ആദ്യ ഡിബേറ്റിൽ കമല ഹാരിസ് അടിച്ചു കയറി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »