Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മഹാരാഷ്ട്രയിലെ ദളിത് കുടുംബത്തിനൊപ്പം ‘ഹര്‍ഭര്യാഞ്ചി ഭജി’ പാചകം ചെയ്ത് കഴിച്ച് രാഹുല്‍ ഗാന്ധി; വീഡിയോ


കോലാപൂര്‍: മഹാരാഷ്ട്രയിലെ കോലാപൂരിലുള്ള ഉംചാവോനിലെ ദളിത് കര്‍ഷകന്റെ വീട്ടിലെത്തി ദളിതരുടെ ഇഷ്ട ഭക്ഷണമായ ‘ഹര്‍ഭര്യാഞ്ചി ഭജി’ പാചകത്തില്‍ പങ്കെ ടുത്തും ഭക്ഷണം കഴിച്ചും രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര സന്ദര്‍ശന ത്തിനിടെയാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് ദളിത് നേതാവിന്റെ വീട്ടിലെത്തി കുടുംബത്തോടൊപ്പം പാചകത്തില്‍ പങ്കെടുക്കുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തത്.

ഉംചാവോനിലെ ദളിത് കര്‍ഷകന്‍ അജയ് തുക്കറാം സനഡെയുടെ വീട്ടിലാണ് രാഹുല്‍ എത്തിയത്. കടല, ഉള്ളിത്തണ്ട്, വഴുതന, തക്കാളി എന്നിവയെല്ലാം ഉപയോഗിച്ചുണ്ടാ ക്കുന്ന ഭജിയാണ് ‘ഹര്‍ഭര്യാഞ്ചി’ ദളിത് കിച്ചണ്‍സ് ഓഫ് മരത്വാഡ എന്ന പുസ്തകത്തിന്റെ രചയിതാവായ ഷാഹു പട്ടോലയും രാഹുലിനൊപ്പമുണ്ടായിരുന്നു.

ഞങ്ങളെ പോലുള്ള ദളിത് ജനത എന്ത് കഴിക്കുന്നുവെന്നത് ആര്‍ക്കുമറിയില്ലെന്ന് തന്റെ പുസ്തകത്തില്‍ പട്ടോല വ്യക്തമാക്കിയിരുന്നു. ഈ പരാമര്‍ശമാണ് തന്നെ ഇവിടെ എത്തിച്ചതെന്ന് പട്ടോലയോട് രാഹുല്‍ വ്യക്തമാക്കി. പട്ടോലയുമായുള്ള സംസാരം ദളിതര്‍ നേരിടുന്ന വിവേചനത്തേക്കുറിച്ചും പുതിയ തിരിച്ചറിവുകള്‍ നല്‍കിയെന്നും രാഹുല്‍ വ്യക്തമാക്കി.

ജാതി വിവേചനം ഇപ്പോഴും നിലനില്‍ക്കുന്നെന്നും തന്റെ ഗ്രാമത്തിലെ ഉന്നത ജാതിക്കാര്‍ ദളിതരുടെ വീട്ടില്‍ നിന്ന് വെള്ളം പോലും കുടിക്കില്ലെന്ന് പട്ടോല വ്യക്തമാക്കി. ഏഴുത്തുകാരനെന്ന പദവിയെ അവര്‍ അംഗീകരിക്കുന്നുണ്ട്. പക്ഷെ, തന്റെ ജാതിയെ അവര്‍ അംഗീകരിക്കുന്നില്ലെന്നും പട്ടോല രാഹുല്‍ ഗാന്ധിയോട് പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത വരവില്‍ തങ്ങള്‍ ഞെട്ടിപ്പോയെന്ന് അജയ് തുക്കറാം സനഡെ പറഞ്ഞു. ആദ്യം ഒരു ഗ്ലാസ് വെള്ളം കൊടുത്തെങ്കിലും വിശക്കുന്നുവെന്നും എന്തെങ്കിലും പാചകം ചെയ്യാമെന്നും രാഹുല്‍ പറഞ്ഞു. ഇതോടെയാണ് ‘ഹര്‍ഭര്യാഞ്ചി ഭജി’ പാചകം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.


Read Previous

ഭാര്യയ്ക്ക് സ്വതന്ത്രയായി ബിക്കിനിയിട്ട് നടക്കണം; ഒരു ദ്വീപുതന്നെ വിലയ്ക്കു വാങ്ങി ദുബായ്ക്കാരന്‍ ഭര്‍ത്താവ്

Read Next

മാലദ്വീപ് അടുത്ത സുഹൃത്തെന്ന് മോഡി; കറന്‍സി വിനിമയ കരാറില്‍ ഒപ്പുവെച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »