Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രവചനം മാറിമറിയുമോ? രണ്ട് മണിക്കൂറിനിടെ ഹരിയാനയില്‍ വമ്പന്‍ ട്വിസ്റ്റ്; ജമ്മു-കാശ്മീര്‍ മേഖലയില്‍ ഇന്ത്യാ സഖ്യത്തിന് മുന്നേറ്റം


ന്യൂഡല്‍ഹി: ഹരിയാനയില്‍ തുടക്കത്തിലെ ലീഡ് പിടിച്ച് കോണ്‍ഗ്രസ് മുന്നേറ്റം ആയിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ തുടങ്ങി രണ്ട് മണിക്കൂറിലേക്ക് എത്തിയപ്പോള്‍ ഹരിയാനയില്‍ വമ്പന്‍ ട്വിസ്റ്റാണ്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ വ്യക്തമായ ലീഡ് പുലര്‍ത്തിയിരുന്ന കോണ്‍ഗ്രസിന്റെ ലീഡ് കുറഞ്ഞ് ബിജെപി മുന്നേറുന്നതാണ് കാണുന്നത്.

ഇപ്പോള്‍ ബിജെപി 41 സീറ്റില്‍ മുന്നേറുകയാണ്. കോണ്‍ഗ്രസ് 39 ഇടത്തും മുന്നേറുന്നു. കേവല ഭൂരിപക്ഷത്തിന് 46 സീറ്റാണ് വേണ്ടത്. അതേസമയം ആം ആദ്മി പാര്‍ട്ടിക്ക് ഹരിയാനയില്‍ ഒരു സീറ്റിലും മുന്നിലെത്താനായില്ല. ജമ്മു കാശ്മീരിലും ആദ്യ ഫല സൂചനകള്‍ പ്രകാരം നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യമാണ് മുന്നില്‍. ജമ്മു മേഖലയില്‍ ആദ്യം ബിജെപി മുന്നിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് മാറി. കാശ്മീര്‍ മേഖലയില്‍ ഇന്ത്യ സഖ്യത്തിനാണ് ആദ്യം മുതല്‍ക്കെ മുന്‍തൂക്കം.

അതേസമയം എക്സിറ്റ് പോളുകള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ ഹരിയാന ജമ്മു കാശ്മീര്‍ ഫലം പുറത്ത് വരുന്നതിന് മുമ്പെ ഡല്‍ഹി കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്‍പില്‍ പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിരുന്നു. ബി.ജെ.പിയുടെ ഹാട്രിക് മോഹം തകര്‍ത്ത് ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നായിരുന്നു പുറത്തു വന്ന എക്സിറ്റ്പോളുകളുടെ എല്ലാം പ്രവചനം.


Read Previous

മാലദ്വീപ് അടുത്ത സുഹൃത്തെന്ന് മോഡി; കറന്‍സി വിനിമയ കരാറില്‍ ഒപ്പുവെച്ചു

Read Next

അപ്രതീക്ഷിത ട്വിസ്റ്റ്! ഹരിയാനയില്‍ ആഘോഷം നിര്‍ത്തി കോണ്‍ഗ്രസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »