Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആശയക്കുഴപ്പം മറികടക്കും; സരിന് പിന്തുണയുമായി ഇപി, പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കും


പാലക്കാട്: ആത്മകഥ വിവാദം പുകയുന്നതിനിടെ ഉപതിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കാൻ മുൻ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പാലക്കാട്ടെത്തും. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുൻസിപ്പൽ ബസ് സ്റ്റാൻഡിന് സമീപത്തായി ചേരുന്ന യോഗ ത്തിൽ ഇപി എൽഡിഎഫ് സ്ഥാനാർത്ഥിയായ ഡോക്ടർ പി സരിനുവേണ്ടി വോട്ട് അഭ്യർത്ഥിക്കും. കഴിഞ്ഞ ദിവസം ഇപിയുടെ ആത്മകഥയുടെ ഉളളടക്കം പുറത്തു വന്നതിനെ തുടർന്ന് നിരവധി വിവാദങ്ങളുയർന്നിരുന്നു.

സ്വതന്ത്രരെ ഇറക്കിയുള്ള പരീക്ഷണം ചിലപ്പോഴെങ്കിലും വിജയിച്ചിട്ടുണ്ടെങ്കിലും അത് വയ്യാവേലി ആകുന്ന സന്ദർഭവും ഉണ്ടായിട്ടുണ്ടെന്ന് ഉളളടക്കത്തിൽ പറയുന്നുണ്ട്. അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ സരിനിനെക്കുറിച്ചും പറയണമെന്ന് പറഞ്ഞായിരുന്നു ഈ പരാമർശം.

ഇപിയുടെ ഈ പരാമർശം പാലക്കാട്ടെ പ്രവർത്തകരിൽ വലിയ ആശയക്കുഴപ്പം ഉണ്ടാ ക്കിയിട്ടുണ്ട്. ഇത് മറികടക്കുന്നതിനാണ് ഇപിയെ തന്നെ പാലക്കാട്ടെ എത്തിക്കുന്നത്. പാലക്കാട്ട് പ്രചാരണത്തിന് ഇപിയെ എത്തിച്ചിട്ടും കാര്യമില്ലെന്ന് പ്രതികരിച്ച് പ്രതി പക്ഷ നേതാവ് വിഡി സതീശൻ. ഇപി, സരിനെതിരെ പറയാനുള്ളതൊക്കെ പറഞ്ഞ് കഴിഞ്ഞെന്നും ഇനി തിരുത്തി പറഞ്ഞിട്ടും കാര്യമില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.

സരിൻ സ്ഥാനാ‌ർത്ഥിയായതിൽ സിപിഎമ്മിനകത്ത് അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ഡിസി ബുക്സ് പുറത്തുവിട്ട ആത്മകഥയുടെ ഉളളടക്കം തന്റേ തല്ലെന്ന് ഇപി പരസ്യമായി പ്രതികരിച്ചിരുന്നു. വിവാദത്തിൽ ഡിസി ബുക്സിന് കഴിഞ്ഞ ദിവസം തന്നെ അദ്ദേഹം വക്കീൽ നോട്ടീസ് അയച്ചിരുന്നു.

ഡി.സി ബുക്സ് പുറത്തുവിട്ട ആത്മകഥ എന്ന ഭാഗങ്ങൾ പിൻവലിക്കണമെന്നും ഡിസി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് ഇപി വക്കീൽ നോട്ടീസയച്ചിരിക്കുന്നത്. ആത്മകഥ പ്രസിദ്ധികരിച്ചത് തന്നെ തേജോവധം ചെയ്യാൻ വേണ്ടിയാണെന്ന് ഇപി ആരോപിച്ചു. പുറത്തുവന്നത് താൻ എഴുതിയതല്ലെന്നും വക്കീൽ നോട്ടീസിൽ പറയുന്നു. അഭിഭാഷകൻ കെ. വിശ്വൻ മുഖേനെയാണ് വക്കീൽ നോട്ടീസയച്ചിരിക്കുന്നത്.


Read Previous

ഹാപ്പി ബര്‍ത്ത് ഡേ ചേട്ടാ! സഞ്ജുവിന്‍റെ പിറന്നാള്‍ ആഘോഷിച്ച് ഇന്ത്യൻ ടീം- വീഡിയോ

Read Next

കൊല്ലം കടയ്ക്കൽ സ്വദേശികളായ ദമ്പതികളെ ബുറൈദക്ക് സമീപം ഉനൈസയിൽ മരിച്ച നിലയില്‍ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »