പതിനഞ്ചിന്റെ നിറവിൽ സൗദിയിലെ ലുലു’ സ്റ്റോറുകളിൽ മെഗാ സൂപ്പർ ഫെസ്റ്റിവൽ നവംബർ 27 മുതൽ ഡിസംബർ 10 വരെ, ഒരു മില്യൺ റിയാൽ വരെ വിലമതിക്കുന്ന 1500 ഗിഫ്റ്റുകള്‍ സമ്മാനം.


റിയാദ് : റീട്ടെയ്ൽ രംഗത്ത് മികച്ച സേവനവുമായി പ്രവാസികളുടെയും സൗദി സ്വദേശികളുടെയും പ്രിയപ്പെട്ട ഷോപ്പിങ്ങ് ഇടമായി മാറിയ ലുലു സൗദിയിൽ വിജയക രമായ പതിനഞ്ച് വർഷങ്ങൾ പൂർത്തിയാക്കുകയാണ്. പതിനഞ്ചാം വാർഷികാഘോഷ ങ്ങളുടെ ഭാഗമായി ഉപഭോക്താകൾക്ക് ഷോപ്പിങ്ങ് കൂടുതൽ ആനന്ദകരമാക്കാൻ വിപുലമായ ഓഫറുകളും സമ്മാനങ്ങളുമായി സൂപ്പർ ഫെസ്റ്റിവലിന് ലുലു സ്റ്റോറുകളിൽ തുടക്കമാവുകയാണ്. നവംബർ 27 മുതൽ ഡിസംബർ 10 വരെ നീളുന്ന ഫെസ്റ്റിൽ മികച്ച ഡീലുകളാണ് ഉറപ്പാക്കിയിട്ടുള്ളത്. തമിഴ് സൂപ്പർതാരം സൂര്യ ബോളിവുഡ് താരം ബോബി ഡിയോൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ലുലു സൂപ്പർ ഫെസ്റ്റിന്റെ ലോഗോ ലോഞ്ച് ചെയ്തു.

ഗ്രോസറി, ഫാഷൻ, ഇലക്ട്രോണിക്സ്, വീട്ടുകരണങ്ങൾ, മൊബൈൽ ഫോണുകൾ തുടങ്ങി ഒട്ടേറെ ഉത്പന്നങ്ങൾക്ക് ആകർഷകമായ ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. ഒരു മില്യൺ റിയാൽ വരെ വിലമതിക്കുന്ന 1500 ഗിഫ്റ്റുകൾ സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താകൾക്ക് ലഭിക്കുന്നത്. മികച്ച റിവാർഡ് പോയിന്റുകളും ഉറപ്പാക്കിയിട്ടുണ്ട്. സ്പെഷ്യൽ ആനിവേഴ്സറി പ്രൊഡക്ടുകളും ലുലു സ്റ്റോറുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.

വാർഷികാഘോഷ പരിപാടിയുടെ വിശദാംശങ്ങൾ പ്രഖ്യാപിക്കാനായി റിയാദ് വോക്കോ ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിൽ സൗദിയിലെ ലുലുവിൻറെ പതിനഞ്ച് വർഷങ്ങളിലെ സേവനങ്ങളും നേട്ടങ്ങളും പ്രദർശിപ്പിച്ചു. പ്രധാന സപ്ല യേഴ്സിനെ പരിപാടിയിൽ ആദരിച്ചു. ആനിവേഴ്സറി പ്രൊഡക്ടുകളും ഫെസ്റ്റ് ഓഫറുകളും അവതരിപ്പിച്ചു. മാധ്യമപ്രതിനിധികൾക്ക് പുറമേ ഇൻഫ്ലുവൻസേഴ്സും പരിപാടിയുടെ ഭാഗമായി.

ലോകത്തെ വിവിധയിടങ്ങളിലുള്ള മികച്ച ഉത്പന്നങ്ങൾ മിതമായ നിരക്കിൽ ഉറപ്പാക്കി ഉപഭോക്താക്കളുടെ തന്നെ ജീവിതത്തിന്റെ ഭാഗമാണ് ഇന്ന് ലുലുവെന്നും ഉപഭോ ക്താക്കൾ നൽകുന്ന പിന്തുണയാണ് ലുലുവിന്റെ കരുത്തെന്നും ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് പറഞ്ഞു. സൗദിയിലെ ഭരണനേതൃത്വം നൽകുന്ന മികച്ച പ്രോത്സാ ഹനം ലുലുവിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നുവെന്നും അദേഹം വ്യക്ത മാക്കി. റീട്ടെയ്ൽ സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ സ്റ്റോറുകൾ തുറക്കുമെന്നും ഷെഹീം മുഹമ്മദ് കൂട്ടിചേർത്തു.

ഇക്കഴിഞ്ഞ നവംബർ 14ന് ലുലു ഓഹരി വിപണിയിലേക്ക് ചുവടുവച്ചിരുന്നു. അബു ദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ലുലു ഓഹരികൾക്ക് മികച്ച ഡിമാൻഡാണ് ലഭിച്ചത്. ഐപിഒ പ്രഖ്യാപനത്തിന്റെ ഭാഗമായി മൂന്ന് വർഷത്തിനകം നൂറ് സ്റ്റോറുകളിൽ തുറക്കാനുള്ള പദ്ധതിയിലാണ് ലുലു റീട്ടെയ്ൽ.


Read Previous

ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ: ഇടതു സർക്കാരിന്റെ സംഘ്പരിവാർ പ്രീണനനയങ്ങൾക്കെതിരെയുള്ള ശക്തമായ തിരിച്ചടി: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി

Read Next

പിണറായി സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ ജനങ്ങൾ നൽകിയ ചരിത്രവിജയം: റിയാദ് ഒഐസിസി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »