പിണറായി സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ ജനങ്ങൾ നൽകിയ ചരിത്രവിജയം: റിയാദ് ഒഐസിസി


റിയാദ്: പിണറായി സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെയും മുഖ്യമന്ത്രിയുടെ അഹങ്കാരത്തിനും ധിക്കാരത്തിനുമെതിരെ ജനങ്ങൾ നൽകിയ ജനവിധിയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ തിരഞ്ഞെടുപ്പ് വിജയമെന്ന് റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്ല വല്ലാഞ്ചിറ.

ഏറ്റവും തരം താഴ്ന്നു തരത്തിലുള്ള പ്രചാരണത്തിനാണ് സിപിഎം ഈ ഉപതെര ഞ്ഞെടുപ്പുകളിൽ പ്രചാരണം നടത്തിയത്. പ്രത്യേക മതവിഭാഗത്തിന്റെ തിരഞ്ഞെ ടുത്ത രണ്ടു പത്രങ്ങളിൽ മാത്രം പരസ്യം കൊടുക്കുക വഴി എന്ത്‌ സന്ദേശമാണ് സിപിഎം കേരളത്തിലെ ജനങ്ങൾക്ക് കൊടുത്തത് എന്നത് വ്യക്തമാക്കണം.

ഭൂരിപക്ഷത്തിന്റെ വോട്ട് ബാങ്ക് ലക്ഷ്യമാക്കി സിപിഎം കളിച്ചകളി കേരളത്തിലെ സമാധാനം ആഗ്രഹിക്കുന്ന ആളുകളെ യാഥാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പ് ഫലം പിണറായി വിജയൻ സർക്കാരിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണന്ന കാര്യത്തിൽ സംശയമില്ല എന്നും ഒഐസിസി ഭാരവാഹികൾ അഭിപ്രായപ്പെട്ടു.


Read Previous

പതിനഞ്ചിന്റെ നിറവിൽ സൗദിയിലെ ലുലു’ സ്റ്റോറുകളിൽ മെഗാ സൂപ്പർ ഫെസ്റ്റിവൽ നവംബർ 27 മുതൽ ഡിസംബർ 10 വരെ, ഒരു മില്യൺ റിയാൽ വരെ വിലമതിക്കുന്ന 1500 ഗിഫ്റ്റുകള്‍ സമ്മാനം.

Read Next

ഉപതെരഞ്ഞെടുപ്പ് ഫലം കേരളത്തിൻ്റെത് മതേതര മനസ്സെന്ന് ഒരിക്കൽകൂടി തെളിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »