Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗ്രൂപ്പില്ലാത്ത കോൺഗ്രസിനെ സൃഷ്ടിച്ച മുന്നേറ്റത്തിൽ പാർട്ടി; പാർട്ടിയിലേക്ക് ചരിത്ര ബോധമുള്ള യുവാക്കളെ ആകർഷിക്കാൻ പുതിയ കോൺഗ്രസിന് കഴിയുന്നു, കെ.വി.തോമസും പത്മജയും ഒടുവിൽ സരിനും പോയപ്പോൾ പോടാ പുല്ലേ എന്ന് സധൈര്യം പറഞ്ഞ കോൺഗ്രസ്; 50 ശതമാനത്തിലധികം യുവാക്കൾക്ക് വിട്ടുകൊടുത്ത കെ സുധാകരന് ശേഷം ആര് കെപിസിസി പ്രസിഡണ്ട്‌?, ഇവർ മൂന്ന് പേർക്ക് സാധ്യത


തിരുവനന്തപുരം: കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് തുടരാൻ കെ.സുധാകരനോട് ഹൈക്കമാൻഡ് നിർദ്ദേശിച്ചെങ്കിലും കെ സുധാകരന് ശേഷം ആരെന്ന ചോദ്യത്തിന് ഹൈക്കമാൻഡിന് മുന്നിൽ നിരവധി പ്രതിഭകൾ ഉയർന്നു നിൽക്കുകയാണ്. കാരണംകോൺഗ്രസ് ആകെ മാറിമറിയുകയാണ്. ഗ്രൂപ്പില്ലാത്ത കോൺഗ്രസിനെ സൃഷ്ടിച്ച മുന്നേറ്റത്തിലാണ് കോൺഗ്രസിപ്പോൾ.

അതിനൊപ്പം തലമുറ മാറ്റത്തിനും വിത്ത് വിതച്ചാണ് കെ.സുധാകരൻ്റെ രാഷ്ട്രീയ തന്ത്രം മുന്നേറുന്നത്‌. പാർട്ടിയിൽ യുവനിരയെ വളർത്തുമെന്ന് പ്രഖ്യാപിച്ച് രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്ന് സുധാകരൻ ഇടയ്ക്കിടെ പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങൾക്കുള്ളിൽ പാർട്ടിയുടെ നേതൃത്വനിരയിൽ 50 ശതമാനത്തിലധികം യുവാക്കൾക്ക് വിട്ടുകൊടുത്താണ് സുധാകരൻ പാർട്ടിയെ നയിച്ചത്. പ്രതിപക്ഷ നേതൃത്വത്തിലേക്ക് വി.ഡി.സതീശനെ നിയോഗിച്ചതോടെ പാർട്ടിയിലെ പുത്തൻ മുന്നേറ്റം ശ്രദ്ധയാകർഷിച്ചു.

കഴിഞ്ഞ നാളുകളിൽ എ, ഐ, മൂന്ന്, നാല്, തുടങ്ങിയ ഗ്രൂപ്പുകളാണ് കാര്യങ്ങൾ തീരുമാനിക്കാൻ വടം വലിച്ചിരുന്നതെങ്കിൽ ഇന്ന് പാർട്ടിയിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, പ്രൊഫഷണൽ കോൺഗ്രസ് തുടങ്ങിയ നിരയാണ് എല്ലാം തീരുമാനിക്കുന്നത്. അതും ഒത്തൊരുമയോടെ. അക്രമത്തിലൂടെയും ഭീകരതയിലൂടെയും തന്നെ കൊല്ലാനും ആക്രമിക്കാനും ശ്രമിച്ചവരെ എല്ലാം അതിജീവിച്ച, കൂടെ നിൽക്കുന്നവർക്കായി ഏതറ്റം വരെയും പോരാടാൻ യുവത്വം സൂക്ഷിക്കുന്ന കെ.സുധാകരൻ കെപിസിസി പ്രസിഡൻ്റായി തിളങ്ങുന്ന കാഴ്ചയാണ് എവിടെയും.

സുധാകരന് പിന്നിൽ അണിനിരക്കുന്നത് യുവത്വത്തോട് കിടപിടിക്കുന്ന സീനിയർ നേതാക്കളാണ്, വിപ്ലവ വീര്യം സിരകളിലുള്ള യുവാക്കളാണ് എന്ന നിലയിലേക്കെത്തിയിരിക്കുന്നു കാര്യങ്ങൾ. പാർട്ടിയിലേക്ക് ചരിത്ര ബോധമുള്ള യുവാക്കളെ ആകർഷിക്കാൻ പുതിയ കോൺഗ്രസിന് കഴിയുന്നു. സന്ദീപ് വാര്യരുടെ വരവോടെ പുത്തൻ തന്ത്രങ്ങളും പ്രയോഗിക്കുകയാണ് കോൺഗ്രസ്. ഒറ്റയ്ക്ക് നിൽക്കാനും പതിയെ എങ്കിലും ബലവത്തായി ചുവട് വയ്ക്കാനുമാണ് കോൺഗ്രസ് പഠിച്ചത്. മുന്നണി വിലപേശലുകളെ അതിജീവിക്കാനും പ്രതിയോഗികളെ കടന്നാക്രമിക്കാനും ഇന്നത്തെ കോൺഗ്രസ് തയാറായി കഴിഞ്ഞു.

വിട്ടുവീഴ്ചകളെ വിലപേശലുകൾക്കുള്ള അവസരമായി കാണുന്നവരെ നിഷ്കരുണം ചവിട്ടി പുറത്താ ക്കാനും കോൺഗ്രസ് പഠിച്ചു കഴിഞ്ഞു. കെ.വി.തോമസും പത്മജയും ഒടുവിൽ സരിനും പോയപ്പോൾ പോടാ പുല്ലേ എന്ന് സധൈര്യം പറഞ്ഞു കോൺഗ്രസ്. ഇനി പുത്തൻ നേതൃത്വ നിരയ്ക്കുള്ള നീക്കത്തി ലാണ് കോൺഗ്രസും സുധാകരനും. കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറാൻ ഒരു വർഷം മുൻപേ സുധാകരൻ തീരുമാനിച്ചിരുന്നു. തിരഞ്ഞെടുപ്പുകളിൽ നിന്ന് മാറി നിൽക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചില വിലപേശലുകൾ ചില കോണുകളിൽ നിന്ന് ഉണ്ടായതോടെ സ്ഥാനങ്ങളിൽ തുടരാൻ മല്ലികാർജുന ഖാർഗെ യും രാഹുൽ ഗാന്ധിയും സുധാകരനോട് ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ അത് പാർട്ടിക്ക് വൻ മുന്നേറ്റമാണ് ഉണ്ടാക്കിയത്. സുധാകരൻ നടത്തിയതിൽ പരാജയപ്പെട്ട ഏക നീക്കം ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ കെ.മുരളീധരൻ പരാജയപ്പെട്ടത് മാത്രമാണ്. സുധാകരൻ്റെ തന്ത്രങ്ങളുടെ പരാജയമല്ലത്, മറിച്ച്, വർഗ്ഗീയതയും വിഭാഗീയതയും വിറ്റ് സിപിഎമ്മും ബിജെപിയും നടത്തിയ കറുത്ത രാഷ്ട്രീയമായിരുന്നു അതെന്ന് ബോധ്യപ്പെടുത്താൻ സുധാകരന് സാധിച്ചു.

സ്ഥാനത്യാഗത്തിന് തയാറായ സുധാകരനെ മുരളീധരനടക്കമുള്ളവരാണ് പിന്തിരിപ്പിച്ചത്. മുരളീധരൻ്റെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കെപിസിസി പ്രസിഡൻ്റ് സ്ഥാനമടക്കം എന്തും മുരളിക്ക് നൽകാമെന്ന സുധാകരൻ്റെ പ്രഖ്യാപനം കോൺഗ്രസ് പ്രവർത്തകരെ കോൾമയിർ കൊള്ളിക്കുന്നതായി. ഗ്രൂപ്പ് വെടിഞ്ഞ്, വിഭാഗീയത സൃഷ്ടിക്കാതെ അണികൾ കോൺഗ്രസിനായി പോരാടുന്ന കാഴ്ചയാണ് ഉപതിരഞ്ഞെടുപ്പുകളിൽ പിന്നെ കണ്ടത്. എല്ലാം റെക്കോഡ് വിജയങ്ങൾ, തോൽവിയിലും സിപിഎം ബിജെപി കോട്ടകളെ വിറപ്പിക്കാനും എതിരാളികളുടെ അടിത്തറയിൽ വിള്ളൽ വീഴ്ത്താനും കോൺഗ്രസിന് സാധിച്ചു.

അഹങ്കാരികളുടെ രാഷ്ടീയത്തോട് അടിച്ചു നേടാൻ കഴിവുള്ള മാത്യു കുഴൽനാടൻ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കുട്ടത്തിൽ, അബിൻ വർക്കി, റോജി എം ജോൺ, ടി.സിദ്ദിഖ്, ചാണ്ടി ഉമ്മൻ, ജ്യോതികുമാർ ചാമക്കാല, ശബരീനാഥൻ, അനിൽ അക്കര

ഒറ്റയ്ക്ക് സധൈര്യം പോരാടുന്ന കോൺഗ്രസ് സ്വപ്നമല്ലെന്നും അതൊരു ചരിത്ര യഥാർത്ഥ്യമാണെന്നും കേരളം തിരിച്ചറിയുകയാണിപ്പോൾ. സെമി കേഡർ പാർട്ടിയിൽ പ്രാവർത്തികമാക്കും എന്ന് പ്രഖ്യാപിച്ച് കെപിസിസി പ്രസിഡൻ്റായ സുധാകരൻ ആർക്കും വേദന നൽകാതെ, ആരെയും ഒതുക്കാതെ എല്ലാവരേയും സെമി കേഡറിലെത്തിക്കുന്ന കാഴ്ചയും കേരളം കാണുകയാണ്. അമിത സമുദായ വിധേ യത്വം വലിച്ചെറിയുകയും കോൺഗ്രസിൻ്റെ മതേതര സ്വഭാവമായ ഹിന്ദുയിസം മുറുകെ പിടിക്കുകയും ഹിന്ദുത്വ എന്ന ആര്യൻ വർഗീയതയിൽ സിപിഎമ്മും ബിജെപിയും സഖ്യകക്ഷികളാണെന്ന് തെളിയിക്കുകയും ചെയ്യുകയാണ് കോൺഗ്രസും സുധാകരനുമിപ്പോൾ.

ഒരിടയ്ക്ക് അകന്നുപോയ ഹിന്ദു വിഭാഗങ്ങളെയും ക്രിസ്ത്യൻ വിഭാഗങ്ങളേയും വീണ്ടും കോൺഗ്ര സിലേക്ക് തിരികെയെത്തിക്കാനും കോൺഗ്രസിനും മുസ്ലീം ലീഗിനും യുഡിഎഫിനും തലവേദനയായ ഇസ്ലാമിക തീവ്ര ആശയക്കാരെയും ഹിന്ദുത്വ വാദികളേയും സിപിഎമ്മിനും ബിജെപിക്കും സ്വന്തമായി വിട്ടുകൊടുക്കുകയും ചെയ്തതോടെ മതേതരത്വ വാദം ശക്തമാക്കിയാണ് കോൺഗ്രസ് മുന്നേറുന്നത്. തോൽവികളിൽ പതറാതിരിക്കാൻ കോൺഗ്രസ് കഴിവ് തിരിച്ചുപിടിച്ചു.

അതിനൊരു പുതുനിരയെ വളർത്തിയെടുത്തു. അഹങ്കാരികളുടെ രാഷ്ടീയത്തോട് അടിച്ചു നേടാൻ കഴിവുള്ള മാത്യു കുഴൽനാടൻ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കുട്ടത്തിൽ, അബിൻ വർക്കി, റോജി എം ജോൺ, ടി.സിദ്ദിഖ്, ചാണ്ടി ഉമ്മൻ, ജ്യോതികുമാർ ചാമക്കാല, ശബരീനാഥൻ, അനിൽ അക്കര തുടങ്ങി ഒരു വൻനിരയെ കളത്തിലിറക്കിയാണ് കോൺഗ്രസ് മുന്നേറുന്നത്. ഇവരുടെ പിന്നിൽ സുധാകരനൊപ്പം, കെ.മുരളീധരൻ, രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.എം ഹസൻ തുടങ്ങിയ തഴക്കവും പഴക്കവും ഉള്ളവരും ഡോ. ശശി തരൂർ, കെ.സി. വേണുഗോപാൽ, ഡോ.എസ്.എസ്.ലാൽ തുടങ്ങിയ രാഷ്ട്ര തന്ത്രജ്ഞൻമാരും കൂടിയാകുമ്പോൾ കളം ശുദ്ധമാവുന്നു.

എന്ത് വിഷയത്തിലും പതറാതെ നിലപാട് വ്യക്തമാക്കാനും തെറ്റ് പറ്റിയാൽ തിരുത്താനും, പോരാട്ടങ്ങ ൾക്ക് മുന്നിൽ നിൽക്കാനും കോൺഗ്രസ് വീണ്ടും പ്രാപ്തി നേടിക്കഴിഞ്ഞു. ഇനി കെപിസിസി നേതൃത്വ മാറ്റം വന്നാലും കോൺഗ്രസിന് കുലുക്കം സംഭവിക്കില്ല. സുധാകരൻമറിയാൽ പ്രധാനമായും 3 പേരാണ് കെ പി സി സി പ്രസിഡൻ്റ് സ്ഥാനത്ത് എത്താൻ സാധ്യതയുള്ളത്.ഒന്നാമതായി കെ.മുരളീധരൻ. പിന്നെ പരിഗണനയിലുള്ളത് സാക്ഷാൽ പോരാളി മാത്യു കുഴൽനാടൻ, ഇവർ രണ്ടു പേരുമല്ലങ്കിൽ റോജി എം ജോൺ.

ഇനി കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്കില്ല എന്ന നിലപാടാണ് കെ.മുരളീധരനുള്ളത്. അങ്ങനെ യെങ്കിൽ അടുത്തത് മാത്യു കുഴൽനാടനാണ് സാധ്യത ഏറെയുള്ളത്. ലോകോത്തര നിലവാരമുള്ള അഭിഭാഷകൻ, മികച്ച സംഘാടകൻ, നിർഭയൻ, രാഷ്ട്രീയ എതിരാളികളോട് ഒറ്റയ്ക്ക് നിയമസഭയ്ക്ക് അകത്തും പുറത്തും പോരാടാൻ ശക്തി തെളിയിച്ചവൻ, പിണറായിയെയും മകളേയും മാസപ്പടി കേസിൽ കുരുക്കിയിട്ടവൻ, കോൺഗ്രസ് ആശയങ്ങളിൽ വളർന്നു വന്നവൻ, പ്രായോഗിക രാഷ്ടീയത്തെ ബുദ്ധിപരമായി കൈകാര്യം ചെയ്യാൻ കഴിവും സന്നാഹവുമുള്ളവൻ എന്നിങ്ങനെ കുഴൽനാടന് നിരവധി അനുകൂല ഘടകങ്ങളുണ്ട്. ക്ലീൻ ഇമേജും യുവത്വവും മറ്റൊരു പ്ലസ് പോയിൻ്റാണ്.സ്ഥാനമോഹങ്ങളോ അതിനുള്ള കടിപിടികളോ ശീലമാക്കാത്ത, പാർട്ടി അച്ചടക്കം കൃത്യമായി പാലിക്കുന്ന മാത്യു കുഴൽ നാടൻ അടുത്ത കെപിസിസി പ്രസിഡൻ്റാകുമെന്നാണ് പാർട്ടിയുടെ ഉൾത്തളങ്ങളിൽ ഉയരുന്ന വാർത്ത.

കുഴൽനാടൻ പക്ഷെ ഇതിലൊന്നും ശ്രദ്ധിക്കാതെയും താൽപര്യം പ്രകടിപ്പിക്കാതെയും പാർട്ടി എൽപിച്ച ഉത്തരവാദിത്വങ്ങളുമായി ഒതുങ്ങുകയാണ്. കുഴൽനാടൻ്റെ നിയമ പ്രാവീണ്യവും തന്ത്രങ്ങളും ഇൻ്റലക്ച്ചൽ കോൺഗ്രസിന് ഉപകാരപ്പെടുത്താൻ എഐസിസി സെക്രട്ടറിയാക്കാനും ഇതിനിടെ ആലോചിച്ചിരുന്നു. എന്നാൽ കേരളത്തിൽ കുടുതൽ സേവനത്തിന് ആവശ്യമുണ്ടെന്ന് കണ്ടെത്തിയാണ് ഇവിടെ തന്നെ നിലനിർത്തിയിട്ടുള്ളത്.

റോജിയും വളരെ ശാന്തനാണെങ്കിലും തന്ത്രജ്ഞനും സൗമ്യനും യുവത്വം ഉള്ളവനുമാണ്. അതിനാൽ പരിഗണിക്കപ്പെടുന്നവരുടെ ലിസ്റ്റിൽ റോജിയും താരമാണ്. കാത്തിരിക്കാം. ഇതിൽ നിന്ന് മാറ്റങ്ങൾ സംഭവിച്ചാലും അൽഭുതപ്പെടേണ്ട, അടുത്ത കെപിസിസി പ്രസിഡൻ്റാകാൻ കഴിവുള്ള നിരവധി തീപ്പൊരി നേതാക്കളെ ഒരുക്കിയിട്ടാകും കുമ്പക്കുടി സുധാകരൻ രംഗം വിടുക എന്നുറപ്പ് കാത്തിരുന്നു കാണാം


Read Previous

നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി ഒപ്പം മന്ത്രി മുഹമ്മദ് റിയാസും

Read Next

സ്വേച്ഛാധിപത്യ കാലഘട്ടത്തിന് അന്ത്യം’; സിറിയ പിടിച്ചടക്കിയെന്ന് വിമതർ; അസദ് രാജ്യം വിട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »