Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സിറ്റി ഫ്ലവർ ജനകിയ സേവനത്തിൻറെ 20 വർഷങ്ങൾ, ആഘോഷം തീർത്ത് സമ്മാന പെരുമഴ, ജനുവരി ഒന്ന്, രണ്ട്, മൂന്ന്.


റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീറ്റെയ്ൽ ശൃംഖലയായ സിറ്റി ഫ്ളവര്‍ ഇരുത് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ഉപഭോക്താക്കള്‍ക്കായി വന്‍ വിലകിഴിവുകള്‍ പ്രഖ്യാപിച്ചു. 2025 ജനുവരി ഒന്ന് , രണ്ട് , മൂന്ന് തിയ്യതിക ളിലാണ് പുതുവര്‍ഷ സമ്മാനമായി ഓഫര്‍ പെരുമഴയൊരുക്കുന്നത്. എല്ലാ ശ്രേണികളിലും ഇരുപതു മുതല്‍ അറുപത് ശതമാനം വരെ ആനുകൂല്യമാണ് ഹൈപ്പര്‍ മാര്‍ക്കറ്റിലും, ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിലും ഒരുക്കിയിട്ടുള്ളത്. ഫുഡ്‌ സ്റ്റഫ് വിഭാഗങ്ങളില്‍ പ്രത്യേക കില്ലര്‍ പ്രൈസ് ഈ കാലയളവില്‍ ലഭിക്കും, ക്രിസ്തുമസ് പുതുവത്സര ദിനത്തില്‍ ഏറ്റവും കുറഞ്ഞ വിലക്ക് ഉപഭോക്താക്ക ള്‍ക്ക് പുതിയ ഷോപ്പിംഗ്‌ നടത്താനുള്ള അവസരമാണ് ഒരുക്കുന്നത്.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വാര്‍ഷിക ആഘോഷ ഓഫറില്‍ ദിവസവും 250 പേര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ നല്‍കും മൂന്ന് ദിവസങ്ങളിലായി ടി വി, വാഷിംഗ്‌ മെഷിന്‍, ട്രോളി ബാഗ്‌, ഗ്യാസ് സ്ടവ്, കെറ്റില്‍, ക്ലോക്ക് തുടങ്ങി ആകെ 750 ഗിഫ്റ്റുകളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതെന്ന് മാനേജ്മെന്റ് വക്താക്കള്‍ പറഞ്ഞു.

വിപുലമായ വസ്ത്ര ശേഖരം, ആരോഗ്യ-സൗന്ദര്യ വർധക വസ്തുക്കൾ, ഫാഷൻ ആഭരണങ്ങൾ, ഓഫിസ് സ്റ്റേഷനറി വിഭാഗം, കളിപ്പാട്ടങ്ങൾ, ലഗേജ്, ബാഗ്, കളർ കോസ്മെറ്റിക്, വീട്ടു സാധനങ്ങൾ, പെർഫ്യൂംസ്‌, ലോകോത്തര വാച്ചുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, മെൻസ്‌വെയർ, കിഡ്‌സ് വെയർ, ലേഡീസ് വെയർ, ഹൗസ്‌ഹോൾഡ്‌സ്, സ്‌റ്റേഷനറി, അടുക്കള സാമഗ്രികൾ, പ്ലാസ്റ്റിക്‌സ്, ഹോം ലിനെൻ, എന്നിവക്ക് പുറമെ സ്വീറ്റ്‌സ്, ചോക്ക്‌ളേറ്റ്, ബേക്കറി, പയർ വർഗങ്ങൾ, ഡ്രൈഫ്രൂട്‌സ്, ഇന്ത്യന്‍ വെജിറ്റബിള്‍ തുടങ്ങി എല്ലാം വിഭാഗത്തിലും പ്രത്യേക വിലകിഴിവ് ലഭിക്കും

സാധാരണക്കാരായ ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടപ്പെട്ട എല്ലാ ഉത്പന്ന ങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ ഉറപ്പുവരുത്തുന്ന സിറ്റി ഫ്ലവർ സൗദിയുടെ എല്ലാ പ്രവിശ്യകളിലും തങ്ങളുടെ സേവനം എത്തിക്കുക എന്ന ദൗത്യമാണ് കഴിഞ്ഞ ഇരുപതുവര്‍ഷമായി നടപ്പാക്കി വരുന്നത്.

2004ല്‍ തുടക്കം കുറിച്ച സിറ്റി ഫ്ലവര്‍ നിരവധി ഹൈപ്പര്‍, സുപ്പര്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുകയും ഇന്ന് സൗദിയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ റീറ്റെയ്ൽ ശൃംഖലയായ സിറ്റി ഫ്ലവര്‍ മാറി കഴിഞ്ഞു. 2024ല്‍ അല്‍ ഖുറിയാത്ത്, ഖഫ്ജി തുടങ്ങിയ പ്രവിശ്യകളില്‍ പുതിയ ഔട്ട്‌ ലെറ്റുകളുടെ പ്രവര്‍ത്തനം തുടങ്ങി. അബഹയിലും നജ്റാനില്‍ നിലവിലുള്ള ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ കൂടാതെ വലിയൊരു ഹൈപ്പര്‍ മാര്‍ക്കറ്റും 2025ല്‍ പ്രവര്‍ത്തനം ആരംഭിക്കും. കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലത്തെ ബിസിനെസ്സ് യാത്രക്കൊപ്പം സൗദിയിലെ സാമുഹ്യ, കലാ സാംസ്കാരിക രംഗങ്ങളില്‍ പ്രവാസി സമുഹത്തിന് സിറ്റി ഫ്ലവര്‍ നല്‍കിയ സേവനം വളരെ വലുതാണ്‌.

കഴിഞ്ഞ നാല് പതിറ്റാണ്ടായി ബിസിനെസ്സ് രംഗത്ത് കാലുറപ്പിച്ച ഫ്ലീരിയ ഗ്രൂപ്പിന് കീഴിലുള്ള സിറ്റി ഫ്ലവര്‍ സ്ഥാപനങ്ങളില്‍ നൂറുകണക്കിന് സ്വദേശികൾ ഉൾപ്പെടെ ആയിരത്തിൽപരം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്.


Read Previous

വിദ്യാഭ്യാസ കായിക രംഗത്തെ പ്രതിഭകളെ കിയ റിയാദ് ആദരിച്ചു.

Read Next

രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു; രൂപ 86 കടക്കുമോ?, 9 പൈസയുടെ നഷ്ടം, റെക്കോര്‍ഡ് താഴ്ചയില്‍; സെന്‍സെക്‌സ് 500 പോയിന്റ് ഇടിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »