ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കോട്ട: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ജോയിന്റ് എന്‍ട്രന്‍സ് എക്സാം(ജെഇഇ മെയിന്‍) 20225 രണ്ടാം സെഷന് സമയക്രമം പ്രഖ്യാപിച്ചു. ഏപ്രില്‍ രണ്ട് മുതല്‍ ഏപ്രില്‍ ഒന്‍പത് വരെയാണ് പരീക്ഷ നടക്കുക. ഓണ്‍ലൈനായാണ് പരീക്ഷ. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ jeemain.nta.nic.inല്‍ നിന്ന് പരീക്ഷ സമയക്രമം സംബന്ധിച്ച വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ആദ്യ അഞ്ച് ദിവസം ജെഇഇ മെയിന്‍ പേപ്പര്‍ ഒന്നിന്റെ(ബിഇ,ബിടെക്) പരീക്ഷകളാകും നടക്കുക. തുടര്‍ന്ന് ജെഇഇ മെയിന്‍സിന്റെ 2എ(ബിആര്‍ക്)2ബി(ബിപ്ലാനിങ്) നടക്കും അവസാന ദിവസം ബിആര്‍ക്, ബിപ്ലാന്‍ കംപൈന്‍ഡ് പരീക്ഷകളാകും നടക്കുക. ഏപ്രില്‍2, 3,4, 7 ദിവസങ്ങളില്‍ രണ്ട് ഷിഫ്റ്റുകളിലായി രാവിലെയും വൈകുന്നേരവുമാണ് പരീക്ഷ. ഏപ്രില്‍ എട്ടിന് ഒറ്റ ഷിഫ്റ്റില്‍ ഉച്ചയ്ക്ക് ശേഷം മാത്രമാണ് പരീക്ഷ ഉണ്ടാകുക. ബാച്ചിലര്‍ ഓഫ് ആര്കിടെക്ചര്(ബിആര്‍ക്) ബാച്ചിലര്‍ ഓഫ് പ്ലാനിങ്(ബിപ്ലാന്‍) എന്നിവ ഏപ്രില്‍ ഒന്‍പതിന് രാവിലെ നടക്കും.
രാവിലത്തെ ഷിഫ്റ്റിലെ പരീക്ഷകള്‍ ഒന്‍പത് മണി മുതല്‍ 12മണിവരെയാകും നടക്കുക. ഉച്ചയ്ക്ക് ശേഷമുള്ളവ ഉച്ചയ്ക്ക് ശേഷം മൂന്നിന് തുടങ്ങി ആറിന് അവസാനിക്കും. ബിആര്‍ക്, ബിപ്ലാനിങ് പരീക്ഷകള്‍ രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ആയിരിക്കും. ഇതിനിടെ എന്‍ടിഎ പരീക്ഷ കേന്ദ്രം സംബന്ധിച്ച നഗരങ്ങളുടെ വിവരങ്ങള്‍ ഈ മാസം മൂന്നാംവാരമേ പുറത്ത് വിടൂ. അവസാന ആഴ്ചയില്‍ കുട്ടികള്‍ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ നല്‍കും. മുന്‍പ് നല്‍കിയത് പോലെ തന്നെയാകും പ്രവേശന കാര്‍ഡുകള്‍ നല്‍കുക.
ജെഇഇ മെയിന്‍ അപേക്ഷകര്‍
1,258000 പരീക്ഷാര്‍ത്ഥികളാണ് ജനുവരിയില്‍ നടന്ന ജെഇഇ മെയിന്‍ പരീക്ഷയില്‍ പങ്കെടുത്തത്. ഏപ്രിലിലെ പരീക്ഷയ്ക്കായി ഇതുവരെ 260, 000 പേര് പുതുതായി അപേക്ഷിച്ച് കഴിഞ്ഞു.95 ശതമാനം പേര് ഹാജരാകുമെന്നാണ് വിലയിരുത്തല്‍. 245,000 പരീക്ഷാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ സെഷനില്‍ പരീക്ഷ എഴുതാനാകും.രണ്ട് സെഷനുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം ഇക്കുറി 15 ലക്ഷത്തിലേറെയായി. ഇത് റെക്കോര്‍ഡാണ്.
ഇതിനിടെ നീറ്റ് യുജി പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ സമയം നീട്ടി നല്‍കണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത് എത്തിയിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഇവര്‍ ആവശ്യമുയര്‍ത്തി യിരിക്കുന്നത്. നേരത്തെ നല്കിയ സമയപരിധിക്കുള്ളില്‍ ഇവര്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാ നായില്ലെന്നാണ് വിശദീകരിക്കുന്നത്. എന്നാല്‍ യാതൊരു കാരണവശാലും ഇനി സമയം നല്‍കില്ലെന്ന നിലപാടിലാണ് എന്‍ടിഎ.
