Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹമാസ് പുറത്തുപോവണം, സമാധാനത്തോടെ ജീവിക്കണം; ഗാസയിൽ പ്രതിഷേധവുമായി പലസ്‌തീനികൾ


ഗാസ: ഇസ്രായേൽ-ഹമാസ് പോരാട്ടം തുടരുന്നതിനിടെ ഹമാസ് വിരുദ്ധ പ്രക്ഷോഭവുമായി പലസ്‌തീനി കൾ. ഇസ്രായേലുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ഹമാസ് വിരുദ്ധ പ്രതിഷേധത്തിനാണ് വടക്കൻ ഗാസ സാക്ഷ്യം വഹിച്ചത്. ബെയ്ത്ത് ലഹിയ മേഖലയിലാണ് നൂറുകണ ക്കിന് പലസ്‌തീനികൾ കടുത്ത ഹമാസ് വിരുദ്ധ മുദ്രാവാക്യങ്ങളും ബാനറുകളുമായി പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

മേഖലയിൽ നിന്നും ഹമാസ് പിൻവാങ്ങണമെന്നും ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കണ മെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. മേഖലയിൽ ശാന്തിയുടെ നാളുകൾ സമ്മാനിച്ച ഏകദേശം രണ്ട് മാസത്തെ വെടിനിർത്തലിന് ശേഷം ഇസ്രായേൽ സൈന്യം ഗാസയിൽ വീണ്ടും തീവ്രമായ ബോംബാക്രമണം ആരംഭിച്ചതോടെയാണ് പലസ്‌തീനികൾ പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിഷേധ പ്രകടനത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. “യുദ്ധം നിർത്തുക”, “ഞങ്ങൾക്ക് സമാധാനത്തോടെ ജീവിക്കണം” തുടങ്ങിയ മുദ്രാവാക്യങ്ങൾ ആലേഖനം ചെയ്‌ത ബാനറുകളുമായി നൂറുകണക്കിന് പ്രതിഷേധക്കാർ തടിച്ചുകൂടിയത് ദൃശ്യങ്ങളിൽ കാണാമായിരുന്നു. കൂടുതലും പുരുഷന്മാരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.

“ഹമാസ് പുറത്തുപോവുക” എന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇതിനെ ഹമാസ് കായികമായി നേരിട്ടതായാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുഖംമൂടി ധരിച്ച ആയുധ ധാരികളായ ഹമാസ് തീവ്രവാദികൾ, പ്രതിഷേധക്കാരെ ബലമായി പിരിച്ചുവിടുകയും, ഇതിനിടയിൽ പലരെയും ആക്രമിക്കുകയും ചെയ്‌തതായാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പ്രതിഷേധത്തിൽ പങ്കുചേരാനുള്ള അഭ്യർത്ഥനകൾ സോഷ്യൽ മീഡിയ നെറ്റ്‌വർക്കായ ടെലിഗ്രാമിൽ പ്രചരിച്ചതിനെ തുടർന്നാണ് തങ്ങൾ ഒരുമിച്ചെത്തിയതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. എന്നാൽ ആരാണ് ഇത് സംഘടിപ്പിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. ജനങ്ങൾ അവശരാണെന്നും ഇനിയും യുദ്ധം തുടരാൻ കഴിയില്ലെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്.

ബെയ്ത്ത് ലാഹിയയിൽ മാത്രമല്ല മറ്റിടങ്ങളിലും സമാനമായ പ്രതിഷേധ പരിപാടികൾ നടന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഗാസ സിറ്റിയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ജബാലിയ അഭയാർത്ഥി ക്യാമ്പുകളിൽ നിന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ ഡസൻ കണക്കിന് പ്രതിഷേധക്കാർ ടയറുകൾ കത്തിച്ച് യുദ്ധം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നത് കാണാമായിരുന്നു.

കഴിഞ്ഞ പതിനെട്ട് വർഷത്തിൽ അധികമായി ഹമാസാണ് ഗാസ മുനമ്പ് ഭരിക്കുന്നതും അവിടുത്തെ കാര്യങ്ങൾ നിയന്ത്രിക്കുന്നതും. 2023 ഒക്ടോബർ മാസത്തിലാണ് ഒരു ഇടവേളയ്ക്ക് ശേഷം ലോകത്തി നായാകെ ഞെട്ടിച്ചുകൊണ്ട് പശ്ചിമേഷ്യ വീണ്ടും സംഘർഷ ഭൂമിയായത്. ഇസ്രയേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയ ഹമാസ് നൂറുകണക്കിന് പേരെ ബന്ദിയാക്കിയിരുന്നു. അവിടെ നിന്നാണ് യുദ്ധം തുടങ്ങിയത്.


Read Previous

മൈത്രി ജിദ്ദ വനിതാവേദിക്ക് പുതിയ സാരഥികൾ

Read Next

‘ബിഹാർ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇന്ത്യ സഖ്യത്തിന് കീഴിൽ മത്സരിക്കും; ലക്ഷ്യം ബിജെപിയെ വീഴ്ത്തൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »