Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗോകുലം ചിറ്റ്‌സ്  ശാഖയ്ക്ക്  മുന്നിൽ ഉപരോധ സമരവുമായി തമിഴ് കർഷകർ എമ്പുരാനിലെ അണക്കെട്ടും വിവാദത്തിൽ


ചെന്നൈ: റീ എഡിറ്റിംഗ് ചെയ്ത പൃഥ്വിരാജ് ചിത്രം എമ്പുരാൻ ഇന്ന് തിയേറ്ററുകളിൽ എത്താനിരിക്കെ സിനിമയുമായി ബന്ധപ്പെട്ട് പുതിയ വിവാദം. സിനിമയിൽ അണക്കെട്ടിനെക്കുറിച്ച് പരാമർശിക്കുന്ന രംഗങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ഒരുവിഭാഗം കർഷകർ രംഗത്തെത്തിയിരിക്കുകയാണ്.

സിനിമയിൽ സാങ്കൽപ്പിക പേരിലാണ് അണക്കെട്ടിനെക്കുറിച്ച് പറയുന്നത്. ഇത് മുല്ലപ്പെരിയാറിനെ ഉദേശിച്ചുള്ളതാണെന്നും ഇവ ഒഴിവാക്കിയില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്നും പെരിയാർ വൈഗ ഇറിഗേഷൻ ഫാർമേഴ്‌സ് അസോസിയേഷനാണ് മുന്നറിയിപ്പ് നൽകിയത്. തമിഴ്‌നാട് കമ്പത്തെ ഗോകുലം ചിറ്റ്‌സ് ശാഖയ്ക്ക് മുന്നിൽ നാളെ ഉപരോധ സമരം നടത്തുമെന്ന് കോ ഓർഡിനേറ്റർ അൻവർ ബാലസിങ്കം പറഞ്ഞു.

മുല്ലപ്പെരിയാർ അണക്കെട്ടിനെക്കുറിച്ച് അനാവശ്യമായി പരാമർശിക്കുന്നത് രണ്ട് സംസ്ഥാനങ്ങൾ തമ്മിലെ ബന്ധം തകർക്കാൻ ശ്രമിക്കലാണ്. നെടുമ്പള്ളി ഡാം എന്നാണ് സിനിമയിൽ പറയുന്നത്. അണക്കെട്ടിന് അപകടമുണ്ടായാൽ കേരളം വെള്ളത്തിനടിയിലാകുമെന്ന് സിനിമയിൽ പറയുന്നു. തടയണകൾ ഉപയോഗ ശൂന്യമാണെന്നുമുള്ള സംഭാഷണങ്ങൾ സിനിമയിലുണ്ട്. ഇവ മ്യൂട്ട് ചെയ്യണം’- ബാലസിങ്കം ആവശ്യപ്പെട്ടു.

അതേസമയം, വിവാദങ്ങൾക്ക് പിന്നാലെ റീ എഡിറ്റ് ചെയ്ത എമ്പുരാന്റെ പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റീ സെൻസറിംഗ് ഞായറാഴ്‌ച പൂർത്തിയായിരുന്നു. എഡിറ്റിംഗും മാസ്റ്ററിംഗും പൂർത്തിയാക്കാൻ വൈകിയതാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത് വൈകാൻ കാരണം. ഹൈദരാബാദിൽ നടൻ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള അന്നപൂർണ സ്റ്റുഡിയോയിലാണ് മാസ്റ്ററിംഗ് ജോലികൾ നടന്നത്. പുതിയ പതിപ്പ് ഇന്ന് ഉച്ചയ്ക്ക് ശേഷം തിയേറ്ററുകളിൽ എത്തുമെന്നാണ് വിവരം. രാവിലെയുള്ള ഷോകളിൽ പഴയ പതിപ്പ് ആയിരിക്കും പ്രദർശിപ്പിക്കുക.


Read Previous

വെള്ളപ്പൊക്ക മുന്നറിയിപ്പു നൽകി കാലാവസ്ഥാ വകുപ്പ് ഏപ്രിലിൽ കേരളത്തിൽ ഉരുൾപൊട്ടലിന് സാദ്ധ്യത

Read Next

സിലിണ്ടറിന് കുറഞ്ഞത്  43  രൂപ  50  പൈസ, പാചകവാതക വിലയിൽ മാറ്റം,ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »