Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ദുരിതത്തിലായത് വിദേശികളടക്കമുള്ളവർ കൊച്ചിയിൽ പുതിയ പ്രതിസന്ധി


മട്ടാഞ്ചേരി: കായലിൽ എക്കൽ നിറഞ്ഞതോടെ മട്ടാഞ്ചേരി ജെട്ടിയിൽ നിന്നുള്ള ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് പ്രതിസന്ധിയിൽ. വേലിയിറക്ക സമയത്ത് ബോട്ട് സർവീസ് നടത്താൻ കഴിയാത്ത അവസ്ഥയാണ്.

സർവീസ് മുടങ്ങിയതോടെ യാത്രക്കാർ ദുരിതത്തിലായി. ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ച ബോട്ട് ജെട്ടിയിൽനിന്ന് രണ്ട് മാസം മുമ്പാണ് ബോട്ട് സർവീസ് പുനരാരംഭിച്ചത്. കായലിലെ ഡ്രഡ്ജിംഗിനായി നാലരക്കോടിയും ചെലവഴിച്ചിരുന്നു. എന്നാൽ കായലിൽ വീണ്ടും എക്കൽ നിറയുകയും വേലിയിറക്ക സമയത്ത് ബോട്ട് സർവീസ് നടത്താൻ കഴിയാത്ത അവസ്ഥയുമാണ്.

കെ.ജെ. മാക്സി എം.എൽ.എ പ്രത്യേക താത്പര്യമെടുത്താണ് മട്ടാഞ്ചേരിയിൽ നിന്ന് വർഷങ്ങളായി മുടങ്ങിക്കിടന്ന ബോട്ട് സർവീസ് തുടങ്ങിയത്. കായലിൽ നിന്നുള്ള എക്കൽ മാറ്റാൻ നടപടിയില്ലാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. സർവീസ് മുടങ്ങിയതോടെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. ഡ്രഡ്ജിംഗിലെ പോരായ്മകൾ സംബന്ധിച്ച് തുടക്കം മുതൽ തന്നെ നാട്ടുകാർ പരാതികൾ ഉന്നയിച്ചിരുന്നു. കായലിൽനിന്ന് കോരിയെടുത്ത ചെളി കടലിൽക്കൊണ്ടുപോയി കളയണമെന്നായിരുന്നു കരാറെങ്കിലും കായലിലെ വെള്ളത്തിൽത്തന്നെ ചെളി കലക്കുകയായിരുന്നുവെന്ന് പരാതി ഉയർന്നിരുന്നു.

പകുതി സർവീസും മുടങ്ങി

* ജെട്ടിയുടെ ഉദ്ഘാടനം കഴിഞ്ഞിട്ടും വേലിയേറ്റം കണക്കാക്കി ആകെ 11 സർവീസുകൾ മാത്രമായിരുന്നു നടത്തിയിരുന്നത്. നിലവിൽ എക്കൽ മൂലം ഇതിൽ പകുതി സർവീസിനും തടസം നേരിട്ടിരിക്കയാണ്. * ജെട്ടിയിലേക്ക് ബോട്ട് കടന്നുവരുന്ന കായൽ മേഖലയിൽ എക്കൽ നിറഞ്ഞ് കിടക്കുന്നതാണ് നിലവിലെപ്രശ്നം.

* ടൂറിസ്റ്റ് കേന്ദ്രമായതിനാൽ വിദേശികൾ അടക്കം ദിവസവും ആയിരത്തോളം യാത്രക്കാർ സർവീസിനെ ആശ്രയിക്കുന്നുണ്ട്.

അടിയന്തരമായി ശരിയായ വിധത്തിൽ ഡ്രഡ്ജിംഗ് നടത്തി കായലിന് ആഴംകൂട്ടി ബോട്ട്സർവീസ് സുഗമമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. അതിനിടെ സമീപത്തെ വാട്ടർ മെട്രോയുമായി ബന്ധപ്പെട്ട് നീക്കുന്ന എക്കൽ മട്ടാഞ്ചേരി ജെട്ടി ഭാഗത്തേക്ക് തള്ളുന്നതായും യാത്രക്കാർ ആരോപിക്കുന്നു.


Read Previous

അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 30സെക്കന്‍ഡു കൊണ്ട് ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാനുള്ള ഫാസ്റ്റ്ട്രാക്ക് ഇമിഗ്രേഷന്‍ സംവിധാനം തിരുവനന്തപുരം വിമാനത്താവളത്തിലും വരുന്നു

Read Next

മാസപ്പടിക്കേസിൽ വീണ പ്രതി, വിചാരണ നേരിടണം, പ്രോസിക്യൂഷൻ അനുമതി നൽകി കേന്ദ്രം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »