ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

മുൻ ദേശീയ ഷൂട്ടിംഗ് പരിശീലകനും ദ്രോണാചാര്യ അവാർഡ് ജേതാവുമായ സണ്ണി തോമസ് (83) അന്തരിച്ചു. കോട്ടയം സ്വദേശിയായ സണ്ണി തോമസ് ഷൂട്ടർ, അക്കാദമിക് വിദഗ്ദ്ധൻ, ഇന്ത്യൻ ഷൂട്ടിംഗ് ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള പരിശീലകരിൽ ഒരാളുമായിരുന്നു. 1993 മുതൽ 2012 വരെ അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ഇന്ത്യൻ ഷൂട്ടർമാർ ഒളിമ്പിക്‌സ്, ലോക ചാമ്പ്യൻഷിപ്പുകൾ, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിലായി 108 സ്വർണ്ണം, 74 വെള്ളി, 53 വെങ്കലം എന്നിവ നേടി രാജ്യത്തിന്‍റെ അഭിമാനമായി മാറി. 9 വർഷം ഇന്ത്യൻ ടീമിന്‍റെ ചീഫ് കോച്ചായിരുന്നു സണ്ണി തോമസ്.
1965-ൽ കോട്ടയം റൈഫിൾ ക്ലബ്ബിൽ നിന്നാണ് ഷൂട്ടിംഗുമായുള്ള ആത്മബന്ധം സണ്ണി തോമസ് തുടങ്ങിയത്. 1976-ൽ റൈഫിൾ 3 പൊസിഷൻ ഓപ്പൺ സൈറ്റ് ഇവന്‍റില്‍ ദേശീയ ചാമ്പ്യനായിരുന്നു. ഉഴവൂരിലെ സെന്‍റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം മുഴുവൻ സമയ പരിശീലകനായി മാറി.
2004-ലെ ഏഥൻസ് ഒളിമ്പിക്സിൽ മേജർ രാജ്യവർധൻ സിംഗ് റാത്തോഡിന്‍റെ വെള്ളി മെഡല്‍, 2008-ലെ ബീജിംഗ് ഗെയിംസിലെ അഭിനവ് ബിന്ദ്രയുടെ ചരിത്രത്തിലെ ആദ്യ വ്യക്തിഗത ഒളിമ്പിക് സ്വർണ്ണ മെഡല്‍, 2012-ലെ ലണ്ടൻ ഒളിമ്പിക്സിൽ വിജയ് കുമാർ (വെള്ളി), ഗഗൻ നരംഗ് (വെങ്കലം) എന്നിവരുടെ നേട്ടങ്ങള്‍ക്ക് പിന്നില്‍ സണ്ണി തോമസായിരുന്നു. ഇന്ത്യൻ കായികരംഗത്തിന് അദ്ദേഹം നൽകിയ അതുല്യമായ സംഭാവനകളില്‍ 2001-ൽ ദ്രോണാചാര്യ അവാർഡ് നൽകി ആദരിച്ചു. ഭാര്യ: പ്രഫ.കെ.ജെ.ജോസമ്മ. മക്കൾ: മനോജ് സണ്ണി, സനിൽ സണ്ണി, സോണിയ സണ്ണി.
