Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; എസ് ഡിപിഐ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി; മത്സരരംഗത്ത് 14 പേര്‍, മത്സരചിത്രം തെളിഞ്ഞു.


മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളി. എസ്ഡിപിഐ സ്ഥാനാര്‍ഥി സാദിഖ് നടുത്തൊടിയുടെ പത്രികയാണ് പെരിന്തല്‍മണ്ണ സബ്കലക്ടര്‍ തള്ളിയത്. സാദിഖിന് പുറമെ സ്വതന്ത്രരും അപരരും ഉള്‍പ്പടെ ഏഴ് പേരുടെ പത്രിക തള്ളി. പതിനാല് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

പത്രിക പിന്‍വലിക്കാനുള്ള അവസാന തീയത് ജൂണ്‍ അഞ്ച് ആണ്. അതിന് ശേഷമെ സ്ഥാനാര്‍ഥികളുടെ അന്തിമചിത്രം അറിയുകയുള്ളു. നിലമ്പൂരിലെ മുന്‍ എംഎല്‍എ പിവി അന്‍വറിന്റെ ഒരു നാമനിര്‍ദേശ പത്രികയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൂക്ഷ്മപരിശോധനയില്‍ തള്ളി. അന്‍വറിന് സ്വതന്ത്രനായി മത്സരിക്കാം. തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പുറമെ, സ്വതന്ത്രന്‍ എന്ന നിലയിലും രണ്ട് നാമനിര്‍ദേശ പത്രികകളാണ് പി വി അന്‍വര്‍ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ സ്വതന്ത്രനായി നല്‍കിയ പത്രിക സ്വീകരിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയല്ല എന്ന സാങ്കേതിക പ്രശ്‌നം നിലനില്‍ക്കു ന്നുണ്ട്. മണ്ഡലത്തിലെ പത്തു പേരുടെ ഒപ്പ് നാമനിര്‍ദേശ പത്രികയില്‍ വേണമെന്നാണ് ചട്ടം. എന്നാല്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായിട്ടുള്ള പി വി അന്‍വറിന്റെ പത്രികയില്‍ ഒരു ഒപ്പ് മാത്രമാണ് ഉണ്ടായി രുന്നത്. ഇതേത്തുടര്‍ന്നാണ് പത്രിക തള്ളിയതായി വരണാധികാരി അറിയിച്ചത്. എന്നാല്‍ വരണാധി കാരിയുടെ തീരുമാനത്തെ അന്‍വറിന്റെ അനുകൂലികള്‍ എതിര്‍ത്തു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചശേഷം തൃണമൂല്‍ പത്രിക തള്ളിയതായി വ്യക്തമാക്കി.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരിലും സ്വതന്ത്രനായും രണ്ടു സെറ്റ് പത്രികകളാണ് അന്‍വര്‍ നല്‍കിയി രുന്നത്. പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ഓഫീസില്‍ പത്രികയില്‍ സൂക്ഷ്മ പരിശോധന നടക്കുമ്പോള്‍ അന്‍ വര്‍ നേരിട്ടെത്തിയിരുന്നു. വിഷയത്തില്‍ അഭിഭാഷകര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി അവസാന വട്ട ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. അട്ടിമറി സാധ്യത തോന്നിയതു കൊണ്ടാണ് താന്‍ സബ് കലക്ടര്‍ ഓഫിസി ലെത്തിയതെന്ന് അന്‍വര്‍ പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടാണെന്നും താന്‍ മാത്രം ഒറ്റയ്ക്കാണെന്നും അന്‍വര്‍ പറഞ്ഞു. ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’ എന്ന പുതിയ മുന്നണി രൂപവത്കരിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് പി വി അന്‍വര്‍ പ്രസ്താവിച്ചിരുന്നു.


Read Previous

മാസ്‌ക് വെക്കണം; സംസ്‌ഥാനത്ത്‌ ഒരിടവേളക്ക് ശേഷം കോവിഡ് പരിശോധന വീണ്ടും നിർബന്ധമാക്കുന്നു

Read Next

ഈ ദിവസം ആർസിബി ആരാധകർ ഒരിക്കലും മറക്കില്ല; രാജകീയ ജയം..! 18 വർഷത്തെ കാത്തിരിപ്പിന് വിരാമം, ആർസിബിയുടെ ചുണക്കുട്ടികൾ കന്നിക്കിരീടത്തിൽ മുത്തമിട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »