Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഈ ദിവസം ആർസിബി ആരാധകർ ഒരിക്കലും മറക്കില്ല; രാജകീയ ജയം..! 18 വർഷത്തെ കാത്തിരിപ്പിന് വിരാമം, ആർസിബിയുടെ ചുണക്കുട്ടികൾ കന്നിക്കിരീടത്തിൽ മുത്തമിട്ടു


അഹമ്മദാബാദ്: 18 വർഷത്തെ കാത്തിരിപ്പ്, ഈ ദിവസം ആർസിബി ആരാധകർ ഒരിക്കലും മറക്കില്ല. പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ മറുപടിയായി ഐപിഎൽ 18- സീസൺ കിരീടം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സ്വന്തമാക്കി.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആവേശം വാനോളമുയർന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ ആറു റൺസിനാണ് ബെംഗളൂരുവിൻ്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനി റങ്ങിയ ആർസിബി നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. എന്നാൽ പഞ്ചാബിൻ്റെ മറുപടി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 184 റൺസിൽ അവസാനിച്ചതോടെ ആർസിബി തങ്ങളുടെ കന്നി ഐപിഎൽ കിരീടത്തിൽ മുത്തമിട്ടു.

സൂപ്പർ താരം വിരാട് കോലിയാണ് കലാശപ്പോരിലും ഈ സീസണിലും ആർസിബിയുടെ ടോപ് സ്കോറർ. 15 മത്സരങ്ങളിൽ 657 റൺസാണ് താരം അടിച്ചെടുത്തത്. ഇതോടെ കിങ് കോലിയുടെ കരിയറിൽ ഐപിഎൽ കിരീടത്തിൻ്റെ പൊൻതൂവലും കൂടിയായി. മറുപടി ബാറ്റിങ്ങിൽ പഞ്ചാബിന് അഞ്ചാം ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. 24 റൺസ് നേടിയ പ്രിയാൻഷ് ആര്യയാണ് ആദ്യം പവലിയനിലേക്ക് മടങ്ങിയത്. പവർപ്ലേയിൽ 52 റൺസാണ് പഞ്ചാബ് നേടിയത്.

പിന്നാലെ പ്രഭ്സിമ്രാൻ സിങ്ങും (26) തൊട്ടടുത്ത ഓവറിൽ ശ്രേയസ് അയ്യരും (1) മടങ്ങിയത് പഞ്ചാബിന് കനത്ത തിരിച്ചടിയായി. ജോഷ് ഇംഗ്ലിഷ് (39), നേഹൽ വധേര (15), മാർകസ് സ്റ്റോയിനിസ് (6), അസ്മത്തുല്ല ഉമർസായ് (1) എന്നിവർക്കും തിളങ്ങാൻ കഴിഞ്ഞില്ല. അവസാന ഓവറുകളിൽ ശശാങ്ക് സിങ് തകർത്തടിച്ചെങ്കിലും ടീമിനെ ജയിപ്പിക്കാൻ കഴിഞ്ഞില്ല. 30 പന്തിൽ മൂന്ന് ഫോറും ആറ് സിക്സും സഹിതം 61 റൺസാണ് താരം നേടിയത്. ആർസിബിക്കായി ക്രുനാൽ പാണ്ഡ്യയും ഭുവനേശ്വർ കുമാറും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

നേരത്തെ ആർസിബിക്കായി ഫിൽ സാൾട്ട് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ 13 റൺസടിച്ചു തുടങ്ങിയ താരം രണ്ടാം ഓവറിൽ തന്നെ മടങ്ങി. വിരാട് കോലിയാണ് ടീമിനായി കൂടുതൽ റൺസ് നേടിയത്. 35 പന്തിൽ 3 ഫോറുകൾ സഹിതം 43 റൺസാണ് താരം നേടിയത്.

10 പന്തിൽ ജിതേഷ് 24 റൺസ് നേടി. ലിയാം ലിവിംഗ്‌സ്റ്റൺ 25 റൺസും, മായങ്ക് യാദവ് 24 റൺസും, രജത് പട്ടീദാർ 26 റൺസും നേടി. പഞ്ചാബ് കിംഗ്‌സിനായി കൈൽ ജാമിസണും അർഷ്ദീപ് സിങ്ങും 3 വിക്ക റ്റുകൾ വീതം വീഴ്ത്തി. അസ്മത്തുള്ള ഉമർസായി, യുസ്‌വേന്ദ്ര ചാഹൽ, വിജയ് കുമാർ വൈശ്യക് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.


Read Previous

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; എസ് ഡിപിഐ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി; മത്സരരംഗത്ത് 14 പേര്‍, മത്സരചിത്രം തെളിഞ്ഞു.

Read Next

ഇനി പോളിങ് അപ്ഡേറ്റുകള്‍ വേഗത്തിലറിയാം; പുതിയ മാറ്റങ്ങളുമായി ഇലക്ഷൻ കമ്മിഷൻ്റെ വിടിആർ ആപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »