ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ശ്രീനഗര്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചെനാബ് റെയില്‍ പാലം രാജ്യത്തിന് സമര്‍പ്പിക്കുന്നു. ജൂണ്‍ 6 ന് കശ്മീരിലെ കത്ര-ശ്രീനഗർ വന്ദേ ഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്ന തോടെ പുതിയ ചരിത്രം പിറക്കും. രാജ്യത്തിന്റെ നൂറ്റാണ്ടുകളുടെ സ്വപ്നമാണ് ഇതോടെ സാക്ഷാത്കരി ക്കാൻ പോകുന്നത്. ലോക പ്രശസ്തമായ പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരം ഇതിന് കൂടുതലാണ്. 1315 മീറ്റര്‍ നീളമുള്ള പാലം നദിയില്‍ നിന്ന് 359 മീറ്റര്‍ (1179 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

കശ്മീര്‍ താഴ്വരയെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ പാലമെന്ന പ്രത്യേ കതയും ഇതിനുണ്ട്. ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ ബക്കലിനും കൗരിക്കും ഇടയില്‍ ചെനാബ് നദിക്കു കുറുകെയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. വടക്ക് വശത്തുള്ള 650 മീറ്റർ നീളമുള്ള വയഡക്ട് ഉൾപ്പെടെ പാലത്തിൻ്റെ ആകെ നീളം 1315 മീറ്ററാണ്. ആകെ 119 കിലോമീറ്റർ നീളമുള്ള 36 തുരങ്കങ്ങളും ഏകദേശം 1,000 പാലങ്ങളും ഇതിൽ ഉൾപ്പെടുന്നു. 37,000 കോടിയോളം രൂപയായിരുന്നു ഇതിന് കണക്കാക്കിയത്.
ഇന്ത്യൻ റെയിൽവേ ശൃംഖലയിലൂടെ കശ്മീർ താഴ്വരയിലേക്ക് എത്തിച്ചേരാൻ ലക്ഷ്യമിടുന്ന ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ പാലത്തിന്റെ പദ്ധതിയുടെ ഭാഗമാണ് ഈ പാലം. ചെനാബ് പാലത്തിന് പുറമേ, രാജ്യത്തെ ഏറ്റവും നീളം കൂടിയ ഗതാഗത തുരങ്കവും ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ കേബിൾ പാലവും പദ്ധതിയിൽ ഉൾപ്പെടുന്നു.

കശ്മീരിനെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ട്രെയിൻ വഴി ബന്ധിപ്പിക്കുന്നത് താഴ്വരയിലെയും രാജ്യ ത്തിന്റെ മറ്റ് ഭാഗങ്ങളിലെയും വ്യാവസായിക, കാർഷിക മേഖലകളെ പ്രത്യേകമായി ഉത്തേജിപ്പി ക്കുകയാണ് ലക്ഷ്യം. ചെനാബ് റെയില്‍ രാജ്യത്തിന് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
“ചരിത്രം പിറക്കുന്നു… ഇനി മൂന്ന് ദിവസങ്ങൾ മാത്രം! ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് പാലം ജമ്മു കശ്മീരിൽ തലയുയർത്തി നിൽക്കുന്നു. ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ പാലത്തിന്റെ (USBRL) ഭാഗമാണിത്. പ്രകൃതിയുടെ വെല്ലുവിളികളെയെല്ലാം അതിജീവിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. 2025 ജൂൺ 6 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെനാബ് പാലം ഉദ്ഘാടനം ചെയ്യും. നവ ഇന്ത്യയുടെ അഭിമാനകരമായ പ്രതീകമാണിത്!” പ്രധാനമന്ത്രിയുടെ ഓഫിസിലെ സഹമന്ത്രി ജിതേന്ദ്ര സിങ് എക്സില്‍ പോസ്റ്റ് ചെയ്തു.

കൊടുങ്കാറ്റ്, മഞ്ഞുവീഴ്ച, ഭൂകമ്പം, ഭീകരാക്രമണം ഉള്‍പ്പെടെ ഏത് പ്രതിസന്ധി ഘട്ടവും നേരിടാനുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഈ ചെനാബ് പാലം നിര്‍മിച്ചിട്ടുള്ളത്. നിരവധി വെല്ലുവിളികള്‍ മറികടന്ന എഞ്ചിനിയറിങ് വിസ്മയമാണ് ഇതിന്റെ വിജയം. ദക്ഷിണ കൊറിയയിലെ അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചർ, അൾട്രാ കൺസ്ട്രക്ഷൻ & എഞ്ചിനിയറിങ് കമ്പനി, വിഎസ്എൽ ഇന്ത്യ എന്നിവ തമ്മിലുള്ള സംയുക്ത സംരംഭമായ മെഴ്സേഴ്സൺ ചെനാബ് ബ്രിഡ്ജ് പ്രോജക്ട് അണ്ടർടേക്കിങ് ആണ് പദ്ധതിയുടെ പ്രധാന കരാര്‍ ഏറ്റെടുത്തത്. ഉയര്‍ന്ന പര്‍വത നിരകള്‍, പ്രതികൂലമായ കാലാവസ്ഥ ഉള്‍പ്പെടെ വിവിധ പ്രതിസന്ധികള്‍ മറികടന്നാണ് ഈ പാലം നിര്‍മിച്ചത്. 260 കിലോ മീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കൊടുങ്കാറ്റിലും ഇത് കുലുങ്ങില്ലെന്ന് കരാര്‍ കമ്പനി വ്യക്തമാക്കുന്നു.
ബരാമുള്ളയെയും ശ്രീനഗറിനെയും ജമ്മുവുമായി ബന്ധിപ്പിക്കുന്ന പാലം വരുന്നതോടെ ഈ റൂട്ടിലെ സഞ്ചാരസമയം ഏഴു മണിക്കൂറായി കുറയും. പാലത്തിൽ കാറ്റിൻ്റെ വേഗം അളക്കാനുള്ള യന്ത്രമടക്ക മുള്ള സാങ്കേതിക വിദ്യ പാലത്തിൽ ഉണ്ടാവും. കാറ്റിൻ്റെ വേഗത്തിനനുസരിച്ച് വണ്ടിയുടെ വേഗം നിയന്ത്രിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. കശ്മീരിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് 35 വർഷം ആയുസുള്ള പെയിൻ്റ് ആണ് പാലത്തിൽ ഉപയോഗിച്ചിട്ടുള്ളത്.
സഫലമാകുന്നത് ഒരു നൂറ്റാണ്ട് പഴക്കമുള്ള സ്വപ്നം
കശ്മീരിനെ മറ്റ് ഇന്ത്യൻ റെയിലുമായി ബന്ധിപ്പിക്കുക എന്ന ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള സ്വപ്ന മാണ് നിറവേറുന്നത്. 1892 മാർച്ച് 1 ന് മഹാരാജ പ്രതാപ് സിങ്ങാണ് ജമ്മു-ശ്രീനഗർ റെയിൽ പാലത്തിന് ആദ്യമായി തറക്കല്ലിട്ടത്. പിന്നീട് 1898 ൽ മഹാരാജ രൺബീർ സിങ് ജമ്മു-ശ്രീനഗർ റെയിലിന് വീണ്ടും തറക്കല്ലിട്ടു. ഇതോടെയാണ് കശ്മീർ താഴ്വരയിലേക്ക് ഒരു റെയില്‍ പാലം എന്ന ആശയം ആദ്യമായി ഉയര്‍ന്നുവന്നത്.

പഞ്ചാബിനെ ശ്രീനഗർ, കശ്മീർ താഴ്വര എന്നിവയുമായി ബന്ധിപ്പിക്കുന്നതിന് നാല് പാതകൾ ആദ്യം കണ്ടെത്തി, ജമ്മുവിൽ നിന്നുള്ള ബനിഹാൽ പാത, ഝലം താഴ്വരയിലൂടെയുള്ള പൂഞ്ച് പാത, റാവൽ പിണ്ടിയിൽ നിന്നുള്ള പഞ്ചാർ പാത, ഝലം താഴ്വരയിലൂടെയുള്ള പാത, ഝലം താഴ്വരയിലെ ഹസാര വഴി കലകോ സെറായിയിലേക്കുള്ള അബോട്ടാബാദ് പാത എന്നിവയായിരുന്നു ആദ്യ ആശയം. ശേഷം, വിശദമായ സർവേകൾ നടത്തി. എങ്കിലും പ്രതികൂല കാലാവസ്ഥ, ഭൂപ്രകൃതി എന്നിവ ഈ ആശയത്തിന് വെല്ലുവിളി ഉയര്‍ത്തുകയും സര്‍വേ റിപ്പോർട്ടുകളില്‍ മാത്രമായി പദ്ധതി ഒതുങ്ങുകയും ചെയ്തു.

1905-ൽ ബ്രിട്ടീഷുകാരും ഈ പദ്ധതി വീണ്ടും പരിഗണിച്ചു, മുഗൾ റോഡിലൂടെ ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള റിയാസി വഴിയുള്ള പാതയ്ക്ക് മഹാരാജ പ്രതാപ് സിങ് അംഗീകാരം നല്കി. സ്വാതന്ത്ര്യാ നന്തരം ഈ പദ്ധതി പലതവണ പരിഗണിക്കപ്പെട്ടിരുന്നു, എന്നാൽ 1981-ൽ മാത്രമാണ് ജമ്മു-ഉദംപൂർ റെയിൽ ലിങ്ക് പദ്ധതിക്ക് അനുമതി ലഭിച്ചത്. 1994–95 ൽ, ഉദംപൂർ–ശ്രീനഗർ–ബാരാമുള്ള (USBRL) തമ്മിലു ള്ള അന്തിമ റെയിൽ ലിങ്ക് (USBRL) അനുവദിച്ചു, 2002 ൽ കേന്ദ്ര സർക്കാർ ഈ റെയിൽ പാത ഒരു ദേശീയ പദ്ധതിയായി പ്രഖ്യാപിച്ചു. തുടര്‍ന്ന് നടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളിലൂടെ 2024ല്‍ പദ്ധതി പൂര്‍ത്തീകരിക്കുകയും കഴിഞ്ഞ വര്‍ഷം വന്ദേ ഭാരത് ആദ്യ ട്രെയില്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു.
