Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

18 സൈനിക താവളങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയെന്ന് പാകിസ്ഥാന്‍; വിദേശ പര്യടന സംഘങ്ങള്‍ തിരിച്ചെത്തി തുടങ്ങി


ന്യൂഡല്‍ഹി: തങ്ങളുടെ 18 സൈനിക താവളങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയെന്ന് സമ്മതിച്ച് പാകിസ്ഥാന്‍. ഇന്ത്യ വെളിപ്പെടുത്തിയതിനെക്കാള്‍ കൂടുതല്‍ പാക് സൈനിക താവളങ്ങള്‍ തകര്‍ന്നു. അറ്റകുറ്റ പണിക്കായി പാകിസ്ഥാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. പെഷാവര്‍, സിന്ധിലെ ഹൈദരാബാദ്, അറ്റോക് എന്നീ താവളങ്ങള്‍ പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്. പാകിസ്ഥാന്റെ 11 സേനാ കേന്ദ്രങ്ങളും രണ്ട് വ്യോമ പ്രതിരോധ സംവിധാനങ്ങളും തകര്‍ത്തുവെന്നാണ് നേരത്തെ ഇന്ത്യ അറിയിച്ചിരുന്നത്.

അതേ സമയം, ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ സേനയ്ക്കും നഷ്ടങ്ങളുണ്ടായെന്ന് സംയുക്ത സൈനിക മേധാവി ആവര്‍ത്തിച്ചു. ഇന്ത്യയുടെ വിമാനങ്ങള്‍ വീണോ എന്നതിലടക്കം രാഷ്ട്രീയ വിവാദം ശക്ത മാകുമ്പോഴാണ്, പങ്കെടുക്കുന്ന പൊതു പരിപാടികളില്‍ സേനകള്‍ക്കും തിരിച്ചടിയുണ്ടായെന്ന് ജനറല്‍ അനില്‍ ചൗഹാന്‍ തുറന്നു പറയുന്നത്.

ചെറിയ തിരിച്ചടികളുണ്ടായെങ്കിലും ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ പാകിസ്ഥാനെ തുറന്ന് കാട്ടാന്‍ ഇന്ത്യ നടത്തിയ ദൗത്യം വിജയകരമായി പൂര്‍ത്തിയാകുന്നു. 33 രാജ്യങ്ങളിലേക്കയച്ച 59 അംഗങ്ങളടങ്ങുന്ന ഏഴ് സംഘങ്ങള്‍ തിരിച്ചെത്തി തുടങ്ങി. ബൈജയന്ത് പാണ്ഡെ, കനിമൊഴി, ശ്രീകാന്ത് ഏക് നാഥ് ഷിന്‍ഡെ എന്നിവര്‍ നേതൃത്വം നല്‍കിയ സംഘങ്ങള്‍ ഇന്ത്യയില്‍ തിരിച്ചെത്തി.

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് ദൗത്യത്തെ കുറിച്ച് ബൈജയന്ത് പാണ്ഡെ നേതൃത്വം നല്‍കിയ സംഘം വിശദീകരിച്ചു. മറ്റ് സംഘാംഗങ്ങളും വിശദമായ റിപ്പോര്‍ട്ട് നല്‍കി കാര്യങ്ങള്‍ വിശദീകരിക്കും. ഞായറാഴ്ചയോടെ മുഴുവന്‍ സംഘങ്ങളും തിരിച്ചെത്തും.ഭീകരവാദത്തിനെതിരെ ഒന്നിച്ചു നില്‍ക്കുക എന്ന സന്ദേശമാണ് എല്ലാ രാജ്യങ്ങളിലും സംഘങ്ങള്‍ നല്‍കിയത്. ഇന്ത്യയുടെ നീക്കം ഭീകരവാദത്തിന് എതിരെ മാത്രമായിരുന്നു എന്നതും സംഘം വിശദീകരിച്ചു. തിങ്കളാഴ്ചയോ, ചൊവ്വാഴ്ചയോ പ്രധാനമന്ത്രി സംഘാംഗങ്ങളെ കാണും. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം 16 ന് ചേരുമെന്ന സൂചനയുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം നീളുകയാണ്. ദീപേന്ദര്‍ ഹൂഡയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളിലെ എംപിമാര്‍ ഇതിനായുളള ഒപ്പു ശേഖരണം തുടങ്ങി.


Read Previous

മതിയായ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടിയിരുന്നു’; ആര്‍സിബി വിജയാഘോഷത്തില്‍ സംഘാടകരെ കുറ്റപ്പെടുത്തി ബിസിസിഐ

Read Next

മുറ്റത്ത് മിന്നുന്ന കാറുകൾ, പക്ഷേ 70കാരന്‍ വ്യവസായി ഓഫിസില്‍ പോകുന്നത് സൈക്കിളില്‍, ദിവസവും 40 കിലോമീറ്റർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »