ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

മക്ക: ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിന് തുടക്കമായി. ഭൗതിക ജീവിതത്തോടുള്ള അമിതമായ ആർത്തി അവസാനിപ്പിക്കണമെന്നും ഹജ്ജിലൂടെ പുതിയൊരു ജീവിതത്തിലേക്ക് കടക്കണമെന്നും മസ്ജിദു നമിറയിൽ അറഫാ പ്രഭാഷണത്തിൽ മുതിർന്ന സൗദി പണ്ഡിതനും ഹറം ഇമാമുമായ ഡോ. സാലിഹ് ബിൻ ഹുമൈദ് പറഞ്ഞു; പ്രഭാഷണത്തിൽ ഫലസ്തീന് വേണ്ടിയും വിശ്വാസി സമൂഹത്തിന് വേണ്ടിയും പ്രാർഥനയും നടത്തി.
ഈ വര്‍ഷം 18 ലക്ഷത്തോളം തീർഥാടകർ പുണ്യനഗരിയിൽ എത്തി. രാവിലെ മുതൽ മിനായിൽ നിന്ന് അറഫയിലേക്ക് എത്തുകയായിരുന്നു ഹാജിമാർ. 150ലേറെ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 18 ലക്ഷത്തോ ളം ഹാജിമാരാണ് അറഫയിൽ സംഗമിക്കുന്നത്. മുഴുവൻ ഇന്ത്യൻ ഹാജിമാരും അറഫയിലെത്തി കഴിഞ്ഞിട്ടുണ്ട്. അറഫയിലേക്കുള്ള ഒരോ വഴിയും ചെറുതും വലുതുമായ തീർഥാടക സംഘങ്ങളെ കൊണ്ട് കവിഞ്ഞൊഴുകുകയാണ്. ശരീരം അറഫയിൽ എത്തിയില്ലെങ്കിലും ലോകത്തിന്റെ വിവിധ കോണുകളിലുള്ള വിശ്വാസ ലക്ഷങ്ങൾ മനസ് കൊണ്ട് അറഫയിലെത്തും.
മലയാളമുൾപ്പടെ 35 ഭാഷകളിൽ ലോകം അറഫ പ്രഭാഷണം ശ്രവിച്ചു. തുടർന്ന് ളുഹർ, അസർ നമസ്കാര ങ്ങൾ ചുരുക്കി ഒരുമിച്ച് നമസ്കരിക്കും. ഇന്ന് സൂര്യാസ്തമയം വരെ ഹാജിമാർ പാപമോചന പ്രാർഥനകളും ദൈവസ്മരണയുമായി തീർഥാടകർ അറഫയിൽ തങ്ങും. പിന്നീട് മുസ്ദലിഫയിൽ രാപ്പാർത്ത് മിനായി ലേക്ക് തിരികെയെത്തും. കല്ലേറ് കർമം, ഹജ്ജിന്റെ ത്വവാഫ്, ബലി കർമം എന്നിവ പൂർത്തിയാക്കി യാൽ തീർഥാടകന്‍റെ ഹജ്ജ് കര്‍മങ്ങള്‍ക്ക് വിരാമമാകും
