Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പഹൽഗാം ആക്രമണം: പാകിസ്ഥാന് ബന്ധമുണ്ടെന്നതിന് തെളിവ് ആവശ്യപ്പെട്ടോ? തരൂരിനെ ഞെട്ടിച്ച മകന്റെ ചോദ്യം!


പ്പറേഷൻ സിന്ദുറുമായി ബന്ധപ്പെട്ട് ശശി തരൂരിന്റെ നേതൃത്വത്തിൽ വിദേശ പര്യടനം നടത്തുന്ന സംഘം കഴിഞ്ഞ ദിവസം അമേരിക്കയിൽ ഒരു സംവാദ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇതിനിടെ യിലാണ് വാഷിംഗ്ടൺ പോസ്റ്റ് പത്രത്തിന്റെ പ്രതിനിധിയായ മകൻ ഇഷാൻ തരൂർ ചോദ്യം ചോദിക്കാൻ എഴുന്നേറ്റത്. ഇത് അനുവദിക്കരുതെന്നും ഇയാൾ തന്റെ മകൻ ആണെന്നും ശശി തരൂർ പറഞ്ഞതോടെ സദസ്സിൽ ചിരി പടർന്നു. എന്നാൽ അച്ഛന്റെ അടുത്ത യാത്രക്ക് മുൻപ് ഒരു “ഹായ് ” പറയാനാണ് വന്നതെന്ന് ഇഷാൻ തരൂർ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.

അതിനു ശേഷമാണ് തരൂരിനെ ഞെട്ടിച്ച മകന്റെ ചോദ്യം. പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് ബന്ധമുണ്ടെന്നതിന്റെ തെളിവുകൾ വിദേശ സർക്കാരുകൾ ആവശ്യപ്പെട്ടിരുന്നോ എന്നായിരുന്നു ചോദ്യം. അപ്രതീക്ഷിതമായ വന്ന ചോദ്യത്തിൽ തരൂർ ഒന്ന് പകച്ചു പോയെങ്കിലും കൃത്യമായ ഉത്തരം പറഞ്ഞു. ഒരു രാജ്യവും തെളിവുകൾ ആവശ്യപെട്ടില്ലെന്നും മാധ്യമങ്ങൾ മാത്രമാണ് തെളിവുകൾ ആവശ്യപ്പെട്ടതെന്നും തരൂർ മറുപടി നൽകി. “കൃത്യമായ തെളിവുകൾ ഇല്ലാതെ ഇന്ത്യ സൈനീക നടപടികൾ സ്വീകരിക്കില്ല.

ഒസാമ ബിൻ ലാദനെ സംരക്ഷിച്ചത് പാകിസ്ഥാൻ ആയിരുന്നു എന്ന് നമ്മൾ കണ്ടതാണ്, മുംബൈ ഭീകരാ ക്രമണവുമായി പങ്കില്ലെന്ന് പാകിസ്ഥാൻ ആദ്യം പറഞ്ഞിരുന്നു. പിന്നീട് പിടിയിലായ തീവ്രവാദിയിൽ നിന്ന് ശേഖരിച്ച വിവരങ്ങളിൽ നിന്ന് പാകിസ്ഥാന്റെ പങ്ക് വ്യക്തമായതാണ്. പഹൽഗാം ആക്രമണ ത്തിനു പിന്നാലെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് റെസിസ്റ്റൻസ് ഫ്രണ്ട് രംഗത്ത് എത്തിയിരുന്നു. അവർക്ക് പിന്നിൽ ആരാണെന്ന് നമുക്ക് അറിയാമല്ലോ എന്നും തരൂർ ചൂണ്ടികാണിച്ചു. കഴിഞ്ഞ വർഷം 24 തവണ ആണ് ഭീകരാക്രമണങ്ങൾ ഇന്ത്യയിൽ നടന്നത് . അതിനൊക്കെ കൃത്യമായ മറുപടി സർക്കാർ നൽകിയിട്ടുമുണ്ട്. പഹൽഗാമിൽ ഉണ്ടായ ആക്രമണം അംഗീകരിക്കാൻ കഴിയാത്ത ഒന്നാണ്. അത് കൊണ്ടാണ് ശക്തമായി തിരിച്ചടിച്ചതെന്നും തരൂർ പറഞ്ഞു.


Read Previous

വർദ്ധിച്ചു വരുന്ന സ്വദേശിവൽക്കരണം: പ്രതിസന്ധികൾ മറികടക്കാൻ,  സമഗ്രമായ പ്രവാസി പുനഃരധിവാസനയം രൂപീകരിച്ചു നടപ്പാക്കണം: നവയുഗം ദമ്മാം മേഖല സമ്മേളനം

Read Next

കമൽ ഹാസൻ രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു; ഡിഎംകെ സഖ്യകക്ഷിയായി എംഎൻഎം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »