ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ടെസ്ല ഉടമ ഇലോണ്‍ മസ്കും തമ്മിലുള്ള പോര് മുറുകുന്നതിനിടെ വാള് സ്ട്രീറ്റ് ഓഹരി വിപണി തകര്‍ന്നടിഞ്ഞു. വൈദ്യുത വാഹന ഉത്പാദന കമ്പനിയുടെ ഓഹരികളില്‍ പതിനാല് ശതമാനത്തിലേറെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ഡൗ ജോണ്‍സ് 0.3ശതമാനം ഇടിഞ്ഞ് 42,319.74ലെത്തി. ടെക് കമ്പനി ഭീമന്മാരായ നാസാദ്ക്യു സൂചിക 0.8ശതമാനം ഇടിഞ്ഞ് 19,298.45ലെത്തി. ട്രംപിന്റെ ചെലവിടല്‍ ബില്ലിനെ വിമര്‍ശിച്ച് മസ്ക് രംഗത്ത് എത്തിയതിന് പിന്നാലെയാണ് ഓഹരി വിപണിയില്‍ ടെസ്ലയ്ക്ക് വന്‍ വീഴ്ച ഉണ്ടായത്. ടെസ്ലയ്ക്ക് 10000 കോടി ഡോളറിലേറെ മൂലധന നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. ഭ്രാന്തനായ മസ്ക് തന്റെ ഭരണകൂടത്തില്‍ നിന്ന് ഇറങ്ങണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നതായി ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് ഓഹരി വിപണയിലെ ഈ വീഴ്ച. ടെസ്ലയുമായുള്ള എല്ലാ സര്‍ക്കാര്‍ കരാറുകളും റദ്ദാക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ടെസ്ലയ്ക്ക് വന്‍ തിരിച്ചടിയുണ്ടായെങ്കിലും പൊതുവില്‍ വിപണി നന്നായി പോകുന്നുവെന്നാണ് ബ്രീഫിങ് ഡോട്ട് കോം എന്ന വ്യവസായ സൈറ്റിന്റെ പാട്രിക് ഒ ഹെയര്‍ വിലയിരുത്തുന്നത്.
ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും തമ്മിലുള്ള ഫോണ്‍ കോളിനെയും ഏറെ പ്രതീക്ഷയോ ടെയാണ് നിക്ഷേപകര്‍ കാണുന്നത്. ദീര്‍ഘകാലമായി ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന വാണിജ്യ സംഘര്‍ഷത്തിന് അയവുണ്ടാകുമെന്നും അത് തങ്ങള്‍ക്ക് ഗുണകരമാകുമെന്നുമാണ് ഇവരുടെ വിലയി രുത്തല്‍. പുതുതായി മോശം പ്രവണതകളൊന്നും വിപണിയില്‍ ഇല്ലെന്നും ഒ ഹെയര്‍ പറയുന്നു. കാര്യ ങ്ങള് ശരിയാകാന്‍ കുറച്ച് സമയം വേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഇതിനിടെ മസ്കിന്റെ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സബ്സിഡികളും നികുതി ഇളവുകളും കരാറുകളും പിന്‍വലിക്കും എന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ, സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ബഹിരാകാശ പേടകം ഡീകമ്മീഷന്‍ ചെയ്യും എന്ന് മസ്ക് ഭീഷണി മുഴക്കി. ഇലോണ്‍ മസ്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപിനെതിരെ മസ്ക് പരസ്യമായി രംഗത്തെ ത്തിയത്.
എന്നാല്‍ നിലവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഡ്രാഗണ്‍ പേടകത്തിന്റെ നിര്‍മ്മാതാ ക്കളായ സ്പേസ് എക്സ് കമ്പനിയുടെ ഉടമ ഇലോണ്‍ മസ്കുമായി നിലനില്‍ക്കുന്ന തര്‍ക്കം ആക്സിയം 4 ദൗത്യത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ആക്സിയം 4 ദൗത്യത്തില്‍ ശുഭാംശു ശുക്ല അടക്കമുള്ള നാലാംഗ സംഘത്തെ വഹിച്ചുകൊണ്ട് ഡ്രാഗണ്‍ പേടകം ജൂണ്‍ 10നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) വിക്ഷേപിക്കേണ്ടത്.
