ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

യുവേഫ നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന്. ഫൈനലിൽ സ്പെയിനിനെ പെനൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ചാംപ്യന്മാരായത്. പെനൽറ്റി ഷൂട്ടൗട്ടിൽ 5-3 നാണ് പോർച്ചുഗലിന്റെ ജയം. നിശ്ചിത സമയത്തും അധിക സമയത്തും രണ്ട് ഗോൾ വീതം നേടി ഇരു ടീമുകളും സമനില പാലിച്ചു. പോർച്ചുഗലിന്റെ ന്യൂനോ മെൻഡസാണ് ഫൈനലിലെ താരം.
നിശ്ചിത സമയവും എക്സ്ട്രാ സമയവും കടന്ന് പെനൽറ്റി വരെയെത്തിയ കലാശ പോരിനൊടുവിലാണ് പോർച്ചുഗലിന്റെ കിരീട നേട്ടം. നിലവിലെ ചാമ്പ്യന്മാരായ സ്പെയിനിന്റെ യുവനിരയെ വീഴ്ത്തി നേടിയ ജയം. ഷൂട്ടൌട്ടിൽ പോർച്ചുഗലിനായി കിക്കെടുത്തവരെല്ലാം ലക്ഷ്യത്തിലെത്തിച്ചു. സ്പാനിഷ് താരം അൽവാരോ മൊറാട്ടയുടെ കിക്ക് പോർച്ചുഗൽ ഗോൾ കീപ്പർ തടഞ്ഞത് നിർണായകമായി. പോർച്ചുഗലി ന്റെ റൊണാൾഡോയും സ്പെയിനിന്റെ ലമീൻ യമാലും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടതിനാൽ ഷൂട്ടൌട്ടിനുണ്ടായിരുന്നില്ല.
ജയത്തിൽ വിതുമ്പി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗലിനായി റൊണാൾഡോയുടെ മൂന്നാം കിരീടമാണിത്. 2016ലെ യൂറോ കപ്പും 2019ലെ നേഷൻസ് ലീഗും പോർച്ചുഗൽ ജയിച്ചിരുന്നു. ഫൈനലിൽ റൊണാൾഡോ ഒരു ഗോൾ നേടി. ഇതോടെ അന്താരാഷ്ട്ര ഫുട്ബോളിലെ ഗോൾ നേട്ടം 138 ആയി.
