Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കിഴക്കമ്പലവും ആരുടേയും പിതൃസ്വത്തല്ല…. മനസ്സിലാക്കിയാല്‍ നന്ന്….’സാബു ജേക്കബിന് മറുപടിയുമായി എംഎല്‍എ പി വി ശ്രീനിജിന്‍


കൊച്ചി: കിറ്റെക്‌സ് എം ഡി സാബു ജേക്കബിന് മറുപടിയുമായി കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിന്‍ ‘കിഴക്കമ്പലവും ‘ ആരുടേയും പിതൃസ്വത്തല്ല…. മനസ്സിലാക്കിയാല്‍ നന്ന്….’ ശ്രീനിജിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേരളം ആരുടെയും പിതൃസ്വത്തല്ലെന്ന് വ്യവസായമന്ത്രി പി രാജീവിന്റെ പ്രതികരണത്തിന് മറുപടിയായി സാബു ജേക്കബ് പ്രതികരിച്ചിരുന്നുആന്ധ്രപ്രദേശില്‍ കിറ്റെക്‌സിന്റെ നിക്ഷേപം ക്ഷണിച്ചുകൊണ്ട് ആന്ധ്രമന്ത്രി സവിത, കിറ്റെക്‌സ് എംഡി സാബു ജേക്കബിനെ കണ്ടത് വാര്‍ത്തയായിരുന്നു. കേരളത്തില്‍ മികച്ച വ്യവസായ അന്തരീക്ഷമാണെന്നും കിറ്റെക്‌സ് കമ്പനിയെ ഇവിടെനിന്ന് ആരും ഓടിച്ചിട്ടില്ലെന്നും വ്യവസായ മന്ത്രി പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനു മറുപടിയായി കേരളം ആരുടേയും പിതൃസ്വത്തല്ലെന്നും നിക്ഷേപം എപ്പോള്‍, എവിടെ നടത്തണമെന്ന് താന്‍ തീരുമാനിക്കുമെന്നും സാബു എം ജേക്കബ് അഭിപ്രായപ്പെട്ടു.. ഇതിലാണ് ശ്രീനിജന്റെ പ്രതികരണം.

ആന്ധ്രപ്രദേശില്‍ കിറ്റെക്‌സിന്റെ നിക്ഷേപം ക്ഷണിച്ചുകൊണ്ട് ആന്ധ്രമന്ത്രി സവിത, കിറ്റെക്‌സ് എംഡി സാബു ജേക്കബിനെ കണ്ടത് വാര്‍ത്തയായിരുന്നു. കേരളത്തില്‍ മികച്ച വ്യവസായ അന്തരീക്ഷമാണെ ന്നും കിറ്റെക്‌സ് കമ്പനിയെ ഇവിടെനിന്ന് ആരും ഓടിച്ചിട്ടില്ലെന്നും വ്യവസായ മന്ത്രി പി രാജീവ് മാധ്യമ ങ്ങളോട് പറഞ്ഞിരുന്നു. ഇതിനു മറുപടിയായി കേരളം ആരുടേയും പിതൃസ്വത്തല്ലെന്നും നിക്ഷേപം എപ്പോള്‍, എവിടെ നടത്തണമെന്ന് താന്‍ തീരുമാനിക്കുമെന്നും സാബു എം ജേക്കബ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ 60 വര്‍ഷം മുന്‍പ് ചെറു വ്യവസായം തുടങ്ങി അധ്വാനിച്ചവരാണ് തങ്ങളെന്ന് സാബു ജേക്കബ് പറഞ്ഞു. ഇവര്‍ക്കും 10 പേര്‍ക്ക് തൊഴില്‍ കൊടുക്കാമായിരുന്നല്ലോ. അവര്‍ ആളെ പറ്റിച്ച് ജീവിക്കുക യാണ്. സര്‍ക്കാരോ പി രാജീവോ ഇടതുപക്ഷമോ ഒരു ആനുകൂല്യവും ഞങ്ങള്‍ക്ക് നല്‍കിയിരുന്നില്ല. മനസ്സമാധാനം വേണമെങ്കില്‍ സ്വയം തീരുമാനിക്കണമെന്ന് മന്ത്രി പറഞ്ഞു. രാഷ്ട്രീയക്കാരെ സേവിച്ചാല്‍ സാമാധാനമുണ്ടാകുമെന്നാണ് മന്ത്രി ഉദ്ദേശിച്ചത്. കാണേണ്ടവരെ കാണേണ്ട രീതിയില്‍ കണ്ടു കൊണ്ടേയിരിക്കണമെന്നാണ് ആ പറഞ്ഞതിന്റെ അര്‍ത്ഥമെന്നും സാബു ജേക്കബ് പറഞ്ഞു.

കേരളത്തില്‍ വരുന്ന വ്യവസായങ്ങളില്‍ 50 ലക്ഷം രൂപയില്‍ കൂടുതല്‍ ശമ്പളം കൊടുക്കുന്നവരെയാണ് ഞങ്ങള്‍ നോക്കുന്നതെന്നാണ് മന്ത്രി പറഞ്ഞത്. കിറ്റക്‌സിനെ പോലെ 10000 രൂപയല്ലെന്ന് പറഞ്ഞു. കിറ്റ ക്‌സ് സമൂഹത്തില്‍ അവശത അനുവഭിക്കുന്നവരെയാണ് ജോലിക്ക് വിളിക്കുന്നത്. അവര്‍ക്ക് വര്‍ഷം അഞ്ച് ലക്ഷത്തിന് മുകളില്‍ ശമ്പളവും സൗജന്യ ഭക്ഷണവും താമസവും കൊടുക്കുന്നുണ്ട്. മറ്റ് ആനു കൂല്യങ്ങളും കൃത്യമായി കൊടുക്കുന്നുണ്ട്. സാബു ജേക്കബ് പറഞ്ഞു.

സാബു ജേക്കബിന്റെ ആ സ്ഥാപനം ഇത്രയും വളർന്ന് കേരളത്തിന്റെ മണ്ണിലാണ് എന്ന് മന്ത്രി രാജീവ് പറ‍ഞ്ഞു. ഇന്ന് ലോകത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട കമ്പനിയായത് ഇവിടെത്തന്നെ പ്രവർത്തിച്ചി ട്ടല്ലേ? കേരളം വിടുന്നു എന്നുപറഞ്ഞവർ ഇതുവരെ കേരളത്തിലല്ലാതെ എവിടെയും വ്യവസായം തുടങ്ങിയിട്ടില്ല. അദ്ദേഹത്തിന്‌ അദ്ദേഹത്തിന്റേതായ രാഷ്‌ട്രീയതാൽപ്പര്യമുണ്ടാകും. വ്യവസായി കളുടെ അഭിപ്രായമാണ്‌ വേണ്ടതെങ്കിൽ ഫിക്കിയോടോ സിഐഐയോടോ കെഎസ്‌എസ്‌ഐഎയോ ടോ ചോദിക്കണമെന്നും മന്ത്രി രാജീവ് പറഞ്ഞു.


Read Previous

യുവേഫ നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന്; സ്പെയിനിനെ വീഴ്ത്തിയത് പെനൽറ്റി ഷൂട്ടൗട്ടിൽ, കണ്ണീരണിഞ്ഞ് റൊണാൾഡോ

Read Next

ലോകത്തിന് ഇപ്പോള്‍ സത്യമറിയാം, ഇന്ത്യയെ സ്‌നേഹിക്കുന്നവര്‍ക്ക് നന്ദി’; വിദേശ സന്ദര്‍ശനം പൂര്‍ത്തിയായി തരൂരും സംഘവും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »