Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കതക് പൊളിച്ച് അകത്തു കയറിയപ്പോള്‍ കണ്ടത്! സ്യൂട്ട് കേസ് അനങ്ങുന്നുണ്ടായിരുന്നു, തുറന്നപ്പോള്‍ അതിനകത്ത്….!’; 9 വയസുകാരിയുടെ കൊലപാതകത്തില്‍ പിതാവ്


ന്യൂഡല്‍ഹി: നെഹ്‌റു വിഹാറില്‍  ഒമ്പത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ച വാര്‍ത്ത ഇന്നലെയാണ് പുറത്തു വന്നത്. മൃതദേഹം കണ്ടെടു ത്തതിനെക്കുറിച്ച് ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് കുട്ടിയുടെ പിതാവ്. തൊട്ടടുത്തുള്ള ബന്ധുവിന്റെ വീടിന്റെ കതക് പൊളിച്ച് അകത്തു കയറിയപ്പോള്‍ കണ്ടത് സ്യൂട്ട് കേസ് ആണ്. അപ്പോള്‍ അത് മെല്ലെ അനങ്ങുന്നുണ്ടായിരുന്നുവെന്നും അങ്ങനെയാണ് സംശയം തോന്നി തുറന്ന് നോക്കി യതെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ആ നടുക്കുന്ന നിമിഷത്തെക്കുറിച്ച് പിതാവ് പറയുന്നതിങ്ങനെ, ”ഞാന്‍ അവിടെ പോയി, വാതില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. പൂട്ട് പൊളിച്ചപ്പോള്‍ ഒരു സ്യൂട്ട്‌കേസ് നീങ്ങുന്നുണ്ടായിരുന്നു. ഞാന്‍ അത് തുറന്നു നോക്കി. അപ്പോഴാണ് അതിനകത്ത്….മോളെ തൊട്ടടുത്ത നഴ്‌സിങ് ഹോമിലേയ്ക്കാണ് കൊണ്ടുപോയത്. എന്നാല്‍ അവളെ ആശുപത്രിയിലെത്തിക്കാന്‍ അവര്‍ പറഞ്ഞു. കുഞ്ഞിനെ കണ്ടെത്തു മ്പോള്‍ അവളുടെ വസ്ത്രത്തിന്റെ പകുതി ഭാഗം അഴിച്ച നിലയിലായിരുന്നു. ജനനേന്ദ്രിയ ത്തില്‍ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. അബോധാവസ്ഥയിലായിരുന്ന അവളെ വിളിച്ചിട്ടും അനക്കമൊന്നു മുണ്ടായിരുന്നില്ല. ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ അവള്‍ മരിച്ചുവെന്ന വിവരം അറിയിച്ചു. ലൈംഗികമായി പീഡനത്തിനിരയായെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.”

കുട്ടി ബന്ധുവിന്റെ വീട്ടിലേക്ക് പോയതിനു ശേഷം തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും എത്താത്ത തിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം നടത്തുക ആയിരുന്നു. കുട്ടി ഒരു വീട്ടിലേക്ക് കയറി പോകുന്നത് കണ്ടതായി വിവരം ലഭിച്ചിരുന്നു. ഇത് അന്വേഷിക്കാനായി അവിടെ എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. വൈകുന്നേരം ഏഴ് മണിക്ക് സമീപത്ത് താമസിക്കുന്ന ബന്ധുവിന്റെ വീട്ടില്‍ ഐസ് നല്‍കാനെന്നും പറഞ്ഞു പോയ പെണ്‍കുട്ടി രാത്രി 7.30 ആയിട്ടും തിരിച്ചെത്തിയില്ല. ഇതേത്തുട ര്‍ന്നാണ് അന്വേഷിച്ചിറങ്ങിയതെന്ന് കുട്ടിയുടെ കുടുംബവും പൊലീസും പറയുന്നു.

ആറ് നില കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ താമസിച്ചിരുന്ന ബന്ധു റോഡിലേയ്ക്ക് താക്കോല്‍ എറിയുകയും അതെടുത്ത് കൊണ്ടുവരാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടുവെന്നും ദൃക്‌സാക്ഷിക ളിലൊരാള്‍ പറയുന്നു. ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെണ്‍കുഞ്ഞിന്റെ മുഖത്തും ഉപദ്രവിച്ചതിന്റെ പാടുകള്‍ ഉണ്ടായിരുന്നു.


Read Previous

കാട്ടുപന്നി കെണി: മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല, പ്രസ്‌‌താവനയെ വളച്ചൊടിച്ചു’; മലക്കംമറിഞ്ഞ് മന്ത്രി എകെ ശശീന്ദ്രൻ

Read Next

ഇൻഡോർ വ്യവസായിയുടെ കൊലപാതകം: ഹണിമൂണിനിടെ കൊല ചെയ്തത് ഭാര്യ വാടകയ്‌ക്കെടുത്ത ഗുണ്ടകൾ; 4 പേർ പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »