ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കൊച്ചി: കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ മലയാള സാഹിത്യ രംഗത്ത് വിമര്‍ശനങ്ങള്‍ ഉയരുന്നു. ഇന്ത്യയില്‍ ഇന്ന് മലയാളസാഹിത്യത്തെ പ്രതിനിധാനം ചെയ്യുന്ന യുവ മുഖം ഒരു പള്‍പ്പ് ഫിക്ഷനാണ് എന്നത് അത്ഭുതപ്പെടുത്തുന്നില്ലെന്ന് എഴുത്തുകാരി ഇന്ദുമേനോന് പ്രതികരിച്ചു. മുത്തുച്ചിപ്പിയില്‍ പ്രസിദ്ധീകരിച്ചു വരുന്ന ഏതെങ്കിലും ഒരു വ്യക്തിക്ക് മുഖ്യ അവാര്‍ഡ് കൊടുക്കുന്നതും ഇനി പ്രതീക്ഷിക്കണം എന്നും എഴുത്തുകാരി പറയുന്നു. 2025ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം ലഭിച്ച അഖില്‍ പി ധര്‍മജന്റെ റാം C/0 ആനന്ദി (ram c/o anandhi)എന്ന നോവിലിന്റെ പേര് പരോക്ഷമായി പരാമര്‍ശിച്ചാണ് എഴുത്തുകാരിയുടെ വിമര്‍ശനം. റാം നിങ്ങള്‍ കരുതുന്ന അഭിനവരാമന്‍ അല്ല ചങ്ങായിമാരെ എന്നും ഇന്ദു മേനോന് ഫെയ്സ് ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.
‘പറങ്ങോടി പരിണയം മലയാളസാഹിത്യത്തിന്റെ മുഖമായി വയ്ക്കാം. സാഹിത്യത്തെ വര്‍ഗീയവല്‍ ക്കരിക്കാനുള്ള ആദ്യത്തെ പടി പുരസ്കാരവിധി നിര്‍ണ്ണയനങ്ങളിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുകയാണ്’ ഇന്ദു മേനോന് പറയുന്നു. അവാര്‍ഡ് നിര്‍ണയിച്ച ജൂറി അംഗങ്ങളുടെ പേരുകളും എഴുത്തുകാരി പങ്കുവയ്ക്കുന്നു. അഖില്‍ പി ധര്‍മജന്റെ റാം C/0 ആനന്ദി എന്ന നോവിലിന് പുറമെ ശ്രീജിത്ത് മൂത്തേടത്തിന്റെ പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ എന്ന നോവലുമാണ് ഇത്തവണ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ലിറ്റററിഫിക്ഷന്‍ ഇനി ഒന്നിനും ആവശ്യമില്ല ധാരാളമായി വിറ്റുപോകുന്ന പള്‍പ്പ് ഫിക്ഷനാണ് ഇനിയത്തെ കാലം. മുത്തുച്ചിപ്പിയില്‍ പ്രസിദ്ധീകരിച്ചു വരുന്ന ഏതെങ്കിലും ഒരു വ്യക്തിക്ക് മുഖ്യ അവാര്‍ഡ് കൊടുക്കുന്നതും ഇനി പ്രതീക്ഷിക്കണം.
പറങ്ങോടി പരിണയം മലയാളസാഹിത്യത്തിന്റെ മുഖമായി ഇനി നമുക്ക് വയ്ക്കാം. ഇന്ത്യയില്‍ ഇന്ന് മലയാളസാഹിത്യത്തെ പ്രതിനിധാനം ചെയ്യുന്ന യുവ മുഖം ഒരു പള്‍പ്പ് ഫിക്ഷനാണ് എന്നത് അത്ഭുതപ്പെടുത്തുന്നേയില്ല.
വി വിജയകുമാര്‍ സാര്‍ കൃത്യമായി പറഞ്ഞിരിക്കുന്നു. മൃദുലിന്റെ കഥയ്ക്കും ദുര്‍ഗ്ഗാപ്രസാദിന്റെ കവിതയ്ക്കും മേലെ ഒരു പള്‍പ്പു നോവലിനെ പുരസ്കരിക്കുന്ന സാഹിതീയഭാവുകത്വമാണ് കേന്ദ്രസാഹിത്യഅക്കാദമിയുടെ വിധികര്‍ത്താക്കള്‍ക്കുള്ളത്.
സാഹിത്യത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ആദ്യത്തെ പടി പുരസ്കാരവിധി നിര്‍ണ്ണയനങ്ങളിലൂടെയും മറ്റും പള്‍പ്പു കൃതികളെയും മതാധിഷ്ഠിതകൃതികളെയും പ്രതിസ്ഥാപിക്കുകയും അപചയിച്ച ഭാവുകത്വത്തെ നിര്‍മ്മിക്കുകയും ആയിരിക്കണം റാം നിങ്ങള്‍ കരുതുന്ന അഭിനവരാമന്‍ അല്ല ചങ്ങായിമാരെ
നബി : ജൂറിയായി ഇരിക്കുന്നവരുടെ പേര് താഴെ നല്കുന്നു ഇവര്‍ ആരാണെന്നും എന്താണെന്നും വല്ല പിടിപാടും ഉണ്ടോ
മലയാളം; സുശ്രീ എ.ജി. ഒലീന, ഡോ. വി. രാജീവ്, ഡോ. ശ്രീവൃന്ദ നായര്‍ എന്‍
