Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചൈനയില്‍ നിന്ന് ഇറാനിലേക്ക് പറന്ന് ബോയിങ് 747 വിമാനങ്ങള്‍; ആയുധങ്ങളോയെന്ന് സംശയം?


ടെഹ്‌റാന്‍: ഇസ്രയേല്‍-ഇറാന്‍ അയവില്ലാതെ തുടരുന്നതിനിടെ മൂന്ന് ബോയിങ് 747 ചരക്ക് വിമാനങ്ങള്‍ ചൈനയില്‍ നിന്ന് ഇറാനിലേക്ക് പറന്നത് സംശയത്തിന് ഇടനല്‍കിയിരിക്കുകയാണ്. വലിയ സൈനിക ഉപകരണങ്ങള്‍ കൊണ്ടുപോകാന്‍ പലപ്പോഴും ഉപയോഗിക്കുന്ന ഈ വിമാനങ്ങളില്‍, ഇസ്രയേലിനെതിരെ ഇറാന് വിന്യസിക്കാന്‍ കഴിയുന്ന ആയുധങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്കയിലാണ്‌ലോകരാജ്യങ്ങള്‍. അതിനേക്കാളുപരി ചൈന എന്തിന് ഇറാനെ സഹായിക്കണമെന്ന ചോദ്യവും ഉയരുന്നുണ്ട്.

ഈ മൂന്ന് വിമാനങ്ങള്‍ മൂന്ന് ദിവസങ്ങളിലായാണ് ടെഹ്‌റാനില്‍ എത്തിയത്. ഇറാന് നേരെ ഇസ്രയേല്‍ ആദ്യ ആക്രമണം നടത്തിയതിന് തൊട്ടടുത്ത ദിവസമായ ശനിയാഴ്ചയാണ് ആദ്യത്തെ വിമാനം ചൈന യില്‍ നിന്നും പുറപ്പെട്ടത്. രണ്ടാമത്തേത് ഞായറാഴ്ചയും മൂന്നാമത്തേത് തിങ്കളാഴ്ചയുമായാണ് ഇറാനില്‍ എത്തിയത്. മൂന്ന് വിമാനങ്ങളും ഒരേ റൂട്ടിലാണ് പറന്നത്- വടക്കന്‍ ചൈനയിലൂടെ പടിഞ്ഞാറോട്ട് കസാക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ വ്യോമ മേഖലകളിലൂടെ ആയിരുന്നു സഞ്ചാരം.

പിന്നീട് ഈ വിമാനങ്ങള്‍ ഇറാന് സമീപം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. മൂന്ന് വിമാന ങ്ങളുടെയും അന്തിമ ലക്ഷ്യസ്ഥാനം ലക്‌സംബര്‍ഗ് എന്ന് കാണിച്ചിരുന്നെങ്കിലും വിമാനങ്ങള്‍ ഒരിക്കലും യൂറോപ്പിനടുത്തേക്ക് പോയില്ല. ചൈനയും ഇറാനും തന്ത്രപരമായ പങ്കാളികളാണ്. അമേരിക്കന്‍ നേതൃത്വ ത്തിലുള്ള പാശ്ചാത്യ ക്രമത്തിനെതിരെ ഇരുരാജ്യങ്ങളിലേയും നേതൃത്വം ഒറ്റക്കെട്ടാണ്. ചൈന ഉപയോ ഗിക്കുന്ന ഊര്‍ജ്ജത്തിന്റെ ഭൂരിഭാഗവും ഇറാനാണ് നല്‍കുന്നത്. പ്രതിദിനം ഏകദേശം രണ്ട് ദശലക്ഷം ബാരല്‍ എണ്ണ. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനത്തിലധികവും ചൈനയിലേക്കാണ് അയയ്ക്കുന്നത്.

പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ നിരോധനം നേരിടുന്ന ഇറാന്‍ അസംസ്‌കൃത എണ്ണ രഹസ്യ മായാണ് ചൈനയ്ക്ക് നല്‍കുന്നതെന്ന് പറയപ്പെടുന്നു. ‘ഡാര്‍ക്ക് ഫ്‌ലീറ്റ്’ എന്ന് വിളിക്കപ്പെടുന്ന ടാങ്കറുകള്‍ വഴിയാണ് ഇത് ചെയ്യുന്നത്. ഈ ടാങ്കറുകളുടെ ട്രാന്‍സ്പോണ്ടറുകള്‍ എപ്പോഴും ഓഫ് ചെയ്യപ്പെട്ടിരിക്കും. ഇറാനില്‍ നിന്നുള്ള ഭൂരിഭാഗം എണ്ണയും ഖാര്‍ഗ് ദ്വീപ് വഴി ഷാന്‍ഡോംങ് മേഖലയിലെ ചെറിയ ചൈനീസ് ‘ടീപോട്ട്’ റിഫൈനറികളാണ് വാങ്ങുന്നത്.ഇറാനെ ചൈന സഹായിക്കുന്നത് ഇതാദ്യമല്ല. മുമ്പ് ഇറാനു ആയിരക്കണക്കിന് ബാലിസ്റ്റിക് മിസൈല്‍ സാമഗ്രികള്‍ ചൈന നല്‍കിയിരുന്നു.


Read Previous

ഇറാനിലെ ബുഷെഹര്‍ ആണവനിലയത്തിന് നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയാല്‍ അത് ചെര്‍ണോബില്‍ മാതൃകയിലുള്ള ദുരന്തത്തിന് ഇടയാക്കും; യു.എസ് സൈനിക ഇടപെടലിനെതിരെ മുന്നറിയിപ്പുമായി റഷ്യ

Read Next

ഫുട്ബോൾ താരം എംബാപ്പെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പോസ്റ്റ് പങ്കുവെച്ച് റിയൽ മാഡ്രിഡ് 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »