Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജോലിഭാരത്തിനൊപ്പം സമ്മർദവും; എന്തിനിവിടെ കഠിനാധ്വാനം ചെയ്യണം? ‘അതീവ ഗുരുതരം ആരോഗ്യം’; കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രതിസന്ധി, അവസ്ഥ കണ്ടു നിൽക്കാൻ കഴിയാത്തതിനാല്‍ സേവനം മതിയാക്കി വകുപ്പ് മേധാവികള്‍


കോഴിക്കോട്: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാപ്രതിസന്ധിയുണ്ടെന്ന യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്‌ക്കലിൻ്റെ വെളിപ്പെടുത്തലിനു പിന്നാലേ ഇതേ പ്രതിസന്ധി കോഴിക്കോട് മെഡിക്കല്‍ കോളജിലും നിലനില്‍ക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി വകുപ്പ് മേലധികാരികള്‍. എത്ര പറഞ്ഞാലും ശരിയാവില്ല എന്ന് കരുതിയാണ് എല്ലാം വെട്ടിതുറന്ന് പറഞ്ഞ് ഇറങ്ങിപ്പോകാത്തതെന്നും ചില വകുപ്പ് തലവന്‍മാര്‍ ഇ ടിവി ഭാരതിനോട് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിലെ അവസ്ഥ കണ്ടു നിൽക്കാൻ കഴിയാത്തത് കാരണം പ്രഗത്ഭരായ വിവിധ വകുപ്പ് മേധാവികളും സീനിയർ ഡോക്‌ടർമാരും സേവനം മതിയാക്കി പോയിരിക്കുകയാണ്.

ജോലിഭാരത്തിനൊപ്പം സമ്മർദവും

ന്യൂറോ സർജറി വിഭാഗത്തിലെ ഡോ. രാജീവ്, ഓർത്തോ വിഭാഗത്തിലെ ഡോ.രജീഷ് പുരുഷോത്തമൻ, ഡോ. ഗോപിനാഥൻ തുടങ്ങി നിരവധി ഡോക്‌ടർമാർ മെഡിക്കൽ കോളജിലെ ജോലിയിൽ നിന്ന് വിആർ എസ് എടുത്ത് പോയിരിക്കുകയാണ്. ഓർത്തോ ഡിപ്പാർട്ട്മെൻ്റ് തീർത്തും നിശ്ചലമായ അവസ്ഥയിലാണ്. അപകട കേസുകൾ പെരുകുന്ന കാലത്ത് അത്യാഹിത വിഭാഗത്തിൽ നിരവധി പേരാണ് ദിനംപ്രതി എത്തുന്നത്. ഇവരെ വാർഡിലേക്ക് മാറ്റിയാൽ അടിയന്തര ശസ്ത്രക്രിയ നടത്താനുള്ള ഒരു സംവിധാന വും കോഴിക്കോട് മെഡിക്കൽ കോളജിൽ ഇല്ല. രോഗികളുടെ മുഖത്ത് നോക്കാനോ അവരോട് മറുപടി പറയാനോ പറ്റാത്ത അവസ്ഥയിലാണ് ഡോക്‌ടർമാർ. ഒരുതരത്തിൽ സീനിയർ ഡോക്‌ടർമാർക്ക് അടക്കം രോഗികളുടെ കാലു പിടിക്കേണ്ട അവസ്ഥയാണ്. നിലവിൽ പല ഒഴിവു കഴിവുകൾ പറഞ്ഞാണ് ഈ മേഖലയെ മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് ഡോക്ർമാർ പറയുന്നു. ജോലിഭാരത്തിനൊപ്പം സമ്മർദവും സഹിക്കാൻ പറ്റാതെയാണ് ഡോക്‌ടർമാർ ജോലി മതിയാക്കുന്നത്.

എന്തിനിവിടെ കഠിനാധ്വാനം ചെയ്യണം?

ഇതോടൊപ്പം മികച്ച സേവനം നടത്തുന്ന ഒരു പറ്റം ഡോക്‌ടർമാർ നിരാശയിലാണ്. മുകളിൽനിന്ന് ഒരുതരത്തിലുള്ള പ്രോത്സാഹനവും ലഭിക്കാത്ത അവസ്ഥയാണ്. അതുകൊണ്ടുതന്നെ പല ഡോക്‌ട ർമാരും അവരുടെ സേവനം കാട്ടിക്കൂട്ടുന്ന അവസ്ഥയിലേക്കും എത്തിയിട്ടുണ്ട്. അഞ്ചോ പത്തോ രോഗികളെ മാത്രം പരിശോധിച്ച് അവർ സ്ഥലം വിടും. ”എന്തിനിവിടെ കഠിനാധ്വാനം ചെയ്യണം, എന്തായാലും ശമ്പളം കിട്ടുന്നുണ്ടല്ലോ” ഒരു ഡോക്‌ടർ വ്യക്തിപരമായി പങ്കുവെച്ചതാണിത്. എത്ര തവണ സർക്കാറിനോട് ഈ അവസ്ഥ പരാതിപ്പെട്ടിട്ടും ഒരുതരത്തിലുള്ള അനുകമ്പയോ തിരുത്തലോ ഇവിടെ ഉണ്ടാകുന്നില്ല. പോസിറ്റീവായി ഒന്നും കിട്ടുന്നില്ല എന്നതിനപ്പുറം അപാകതകൾ പരിഹരിച്ച് അതിനെ കറക്റ്റ് ചെയ്യാനും ഇവിടെ ആളില്ല.

കോഴിക്കോട് ഗവൺമെൻ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ വകുപ്പുകളിൽ നിന്നുള്ള 12 ഡോക്‌ടർമാരെയാണ് വർക്കിങ് അറേഞ്ച്മെൻ്റ് അടിസ്ഥാനത്തിൽ വയനാട് ഗവൺമെൻ്റ് മെഡിക്കൽ കോളജിലേക്ക് സ്ഥലം മാറ്റിയത്. ഇതും മെഡിക്കൽ കോളജിൻ്റെ പ്രവർത്തനങ്ങളെ ബാധിച്ചെന്ന് ഡോക്‌ട ർമാർ പറഞ്ഞു. അനസ്തേഷ്യ, ഒഫ്‌താൽമോളജി, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഫാർമക്കോളജി, മൈക്രോബയോളജി, കമ്മ്യൂണിറ്റി മെഡിസിൻ, അനാട്ടമി, ഫോറൻസിക് മെഡിസിൻ തുടങ്ങിയ വകുപ്പു കളിൽ നിന്നുള്ളവരെയാണ് മാറ്റിയത്. എലിപ്പനി, ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് എ, ഇൻഫ്ലുവൻസ തുടങ്ങി യ സീസണൽ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികളുടെ തിരക്ക് സ്ഥാപനത്തിൽ അനുഭവപ്പെടുന്ന സമയത്താണ് സ്ഥലംമാറ്റം നടത്തിയത്.

മരുന്ന് ക്ഷാമവും രൂക്ഷം

കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് ക്ഷാമവും രൂക്ഷമാണ്. 80കോടിയാണ് നിലവിലെ കുടിശ്ശിക. മരുന്ന് – ഉപകരണ വിതരണക്കാർക്കുള്ള തുക കുടിശ്ശികയായതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ഇതോടെ മരുന്നെത്തിക്കുന്നത് നിർത്താനൊരുങ്ങുകയാണ് വിതരണക്കാർ. രണ്ടു വർഷത്തിനിടയിൽ നിരവധി തവണ വിതരണക്കാർ സമരത്തിനിറങ്ങിയിരുന്നു. കുടിശ്ശിക തീർക്കാം എന്ന ഉറപ്പിലാണ് മരുന്ന് വിതരണം തുടർന്നിരുന്നത്. എന്നാൽ ഉറപ്പ് പാലിക്കപ്പെടാത്ത സാഹചര്യത്തി ലാണ് മരുന്ന് വിതരണം നിർത്താനൊരുങ്ങുന്നത്.

ഉള്ളത് വെച്ച് അഡ്‌ജസ്‌റ്റ് ചെയ്യുന്ന ഡോക്ടര്‍മാര്‍

ഉദ്യോഗസ്ഥ മേധാവിത്വത്തിൻ്റെ കടന്നുകയറ്റമാണ് മെഡിക്കൽ കോളജ് പോലുള്ള വലിയ ആശുപത്രി കളെ ബാധിക്കുന്നതെന്ന് ഐഎംഎ കോഴിക്കോട് ബ്രാഞ്ച് പ്രസിഡൻ്റ് ശങ്കർ മഹാദേവൻ ഇടിവി ഭാരതി നോട് പറഞ്ഞു. ഒരു വിഷയം വരുമ്പോൾ അത് പരിഹരിക്കാൻ ഏതിന് ആദ്യം പ്രാധാന്യം നൽകണം എന്നതിൽ സർക്കാർ സംവിധാനം പരാജയപ്പെട്ടിരിക്കുകയാണ്. ഇതോടെയാണ് കോഴിക്കോട് മെഡി ക്കൽ കോളജിൽ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്.

ഫണ്ടിൻ്റെ കാര്യം തൊട്ട് ഉപകരണങ്ങൾ ഇല്ലാത്തതുവരെ എല്ലാ വിഷയങ്ങളിലും മെഡിക്കൽ കോളജ് ചക്രശ്വാസം വലിക്കുകയാണ്. പല ഡോക്‌ടർമാരും ഉള്ളത് വെച്ച് അഡ്‌ജസ്‌റ്റ് ചെയ്യുകയാണ്. രോഗി കളുടെ സാമ്പത്തികശേഷി നോക്കി അവരെക്കൊണ്ട് ചികിത്സാ ഉപകരണങ്ങൾ വാങ്ങിപ്പിക്കാനും ഡോക്‌ടർമാർ ബാധ്യസ്ഥരാകുന്നു. ഏറ്റവും പ്രധാനപ്പെട്ട ഒരു വിഭാഗം എന്നിരിക്കെ ആരോഗ്യ വകുപ്പിൻ്റെ നേരിട്ടുള്ള ഇടപെടൽ ഇവിടെ ഉണ്ടാകുന്നില്ല. ഒരു ചാനൽ ഉണ്ടെങ്കിലും അത് പ്രോപ്പർ അല്ല എന്നർഥം. അടിയന്തര പ്രാധാന്യമുള്ള പല വിഷയങ്ങളാലും കാലതാമസം ഉണ്ടാകുന്നു എന്നത് ഈ സിസ്റ്റം ഫെയിലി യർ ആയി എന്നതിൻ്റെ വസ്‌തുതയാണ്. ഡോക്‌ടർമാർക്ക് തൃപ്‌തികരമായ രീതിയിൽ ജോലി ചെയ്യാനുള്ള അവസരം മെഡിക്കൽ കോളജുകളിൽ നഷ്‌ടപ്പെട്ടു എന്നതാണ് മറ്റൊരു വസ്‌തുതയെന്നും ഡോ. ശങ്കർ മഹാദേവൻ പറഞ്ഞു.

എംബിബിഎസിന് വിദ്യാർഥികൾ പഠിക്കുന്ന ഒരു കേന്ദ്രം കൂടിയാണ് കോഴിക്കോട് മെഡിക്കൽ കോളജ്. അടിയന്തര പ്രാധാന്യമുള്ള വിഭാഗങ്ങളും അതിൻ്റെ ചികിത്സയും ആണ് ഇത്തരം ആശുപത്രികളിൽ ഉറപ്പാക്കേണ്ടത്. തലവേദന പനി തൊട്ട് പ്രാഥമിക ചികിത്സ കൊണ്ട് ഭേദമാകുന്ന രോഗങ്ങൾക്ക് ബീച്ച് ആശുപത്രിയിലടക്കം ചികിത്സ വിപുലമാക്കണം. ഇത് ഉറപ്പുവരുത്തിയാൽ കോഴിക്കോട് മെഡിക്കൽ കോളജിലെ ഈ കൂട്ട പൊരിച്ചിൽ ഒരു പരിധിവരെ അവസാനിക്കും.

മെഡിക്കൽ കോളജിലെ ഡോക്‌ടർമാരുടെ മക്കളിൽ 50 ശതമാനത്തിലേറെയും എംബിബിഎസിനോട് മുഖം തിരിക്കുന്നു എന്നത് ഡോക്‌ടർമാർ അനുഭവിക്കുന്ന സമ്മർദ്ദം മനസിലാക്കിയാണ്. പ്രത്യേകിച്ചും ആൺകുട്ടികൾ മറ്റുപല മേഖലയിലേക്കും ജോലി തേടി പോവുകയാണ്. ഡോക്‌ടർമാർ അനുഭവിക്കുന്ന അമിത ജോലിഭാരവും സമ്മർദ്ദവും താങ്ങാൻ പുതിയ തലമുറ പ്രത്യേകിച്ചും ആൺകുട്ടികൾ തയ്യാറാവു ന്നില്ല. ഒപ്പം തുടക്കക്കാരായ ഡോക്‌ടര്‍മാരുടെ ശമ്പളവും വളരെ കുറവാണ്. കോഴിക്കോട് മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥികളിൽ 70 ശതമാനവും പെൺകുട്ടികളാണ്. 18 പി ജി സ്റ്റുഡൻ സിൽ 16ഉം പെൺകുട്ടികളാണ്. അവരെ സംബന്ധിച്ച് പഠനം പൂർത്തിയാക്കി പരിശീലനം ലഭിച്ചാൽ മിക്കവരും വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുകയാണ്. ഈ രീതിയിൽ മുന്നോട്ടു പോയാൽ നമ്മുടെ പൊതുജനാരോഗ്യ മേഖലയിൽ വലിയ തരത്തിലുള്ള പ്രതിസന്ധി ഉടലെടുക്കുമെന്നും ഡോ. ശങ്കർ മഹാദേവൻ പറഞ്ഞു.


Read Previous

കിടിലം, ഇങ്ങനെ ആണേൽ വീണ്ടും സ്‌കൂളില്‍ പോണം’; വൈറലായി മാഷും പിള്ളേരും, കയ്യടിച്ച് സോഷ്യല്‍ മീഡിയ 

Read Next

രാഷ്ട്രീയ എതിരാളികൾ ശത്രുക്കളല്ല’; രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഉപരാഷ്ട്രപതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »