ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കോഴിക്കോട്: “വെളിച്ചെത്തിന് എന്തൊരു വെളിച്ചം” എന്ന് വൈക്കം മുഹമ്മദ് ബഷീറിന്‍റെ കൃതികളി ലൊന്നായ ‘ന്‍റുപ്പാപ്പക്കൊരാനേണ്ടാര്‍ന്നി’ലെ കഥാപാത്രം പറയുന്നുണ്ട്. അതെ, വല്ലാത്തൊരു വെളിച്ച മുണ്ടായിരുന്നു ബേപ്പുര്‍ സുല്‍ത്താന്‍റെ എഴുത്തുക്കള്‍ക്ക്. ബഷീര്‍ കൊളുത്തിവച്ച വെളിച്ചം ഇന്നും ഓരോ വായനക്കാരന്‍റെയും ഹൃദയത്തില്‍ നിറഞ്ഞു കത്തുന്നുണ്ട്. അത്രയ്ക്ക് മനോഹരമായിരുന്നു അദ്ദേഹ ത്തിന്‍റെ ഓരോ കഥയും കഥാപാത്രങ്ങളും. അവരൊക്കെ ഇന്നും നമുക്ക് ചുറ്റിലുമുള്ളവരാണ്. നാം സദാ കാണുന്നവരാണ്…
ജീവിതാനുഭവങ്ങളെ ജീവസുറ്റ കഥകളാക്കി മാറ്റുന്ന ബഷീറിന്‍റെ രചനാപാടവവും ആഖ്യാനരീതിയു മാണ് വൈക്കം മുഹമ്മദ് ബഷീറിന്‍റെ കഥകള്‍ക്കുള്ളത്. അതുകൊണ്ട് തന്നെ അവയൊക്കെ പുനര്‍വായി ക്കാനുളള്ള പ്രേരണ എന്നും വായനക്കാരന് നല്‍കുന്നുമുണ്ട്. പാത്തുമ്മായുടെ ആടും ബാല്യകാല സഖിയും പ്രേമലേഖനും മതിലുകളുമൊക്കെ അങ്ങനെ എത്രയോ കഥാപാത്രങ്ങളും കഥകളുമാണ് ഓരോ ആരാധകന്‍റെയും ഓര്‍മയില്‍ നിറയുന്നത്. എന്നാല്‍ ബഷീറിന്‍റെ ഓര്‍മ്മകള്‍ തളം കെട്ടി നില്‍ക്കുന്ന ഒരു ചായക്കടയുണ്ട് അങ്ങ് കോഴിക്കോട്. അതാണ് ‘ബഷീറിന്‍റെ ചായപീട്യ’.
ചായയും പലഹാരങ്ങളും വിഭവസമൃദ്ധമായ ഊണും കഴിക്കാൻ എത്തുന്നവർക്ക് ഏറെ കൗതുകമാണ് ബഷീറിൻ്റെ ചായ പീട്യ. ബഷീറിന്‍റെ മതിലുകൾ എന്ന നോവലിലെ നമ്മളില്‍ പലരും മനപാഠമാക്കിയ പ്രധാനപ്പെട്ട ചില വാചകങ്ങള്‍ വായിച്ചു വേണം ‘ബഷീറിന്‍റെ ചായപീട്യ’യുടെ അകത്തേക്ക് കടക്കാന്‍. ഇവിടെ നിറയെ ബേപ്പൂര്‍ സുൽത്താന്‍റെ നിറമുള്ള ഓർമ്മകളാണ്. മാവൂർ ചെറൂപ്പ പൊൻപാറക്കുന്നത്തിന് താഴെയാണ് ‘ബഷീറിന്‍റെ ചായപീട്യ’. പക്ഷാഘാതത്താൽ ഒരുവശം തളർന്ന ചിറയിൽ പ്രദീപ് കുമാറാണ് ഇഷ്‌ട എഴുത്തുകാരന്‍റെ ഓർമ്മകൾ തുടിക്കുന്ന ‘ബഷീറിൻ്റെ ചായപീട്യ’ നടത്തുന്നത്.
അഞ്ചുവർഷം മുമ്പാണ് സുഹൃത്തുക്കൾ ചേർന്ന് പ്രദീപിന് ചായക്കട നിർമ്മിച്ചു നൽകിയത്. സുഹൃ ത്തുക്കൾ തന്നെയാണ് പ്രദീപിന്‍റെ മനസ്സറിഞ്ഞ് ഇഷ്‌ട എഴുത്തുകാരന്‍റെ പേര് ചായക്കടയ്ക്ക് നൽകിയത്. മലയാളത്തിന്‍റെ ഈ പ്രിയ എഴുത്തുക്കാരന്‍റെ മുപ്പത്തിയൊന്നാം ചരമവാര്‍ഷിക ദിനത്തിലും ഒത്തിരി ആരാധകരാണ് ചായക്കടയിലേക്ക് എത്തുന്നത്.
അതുകൊണ്ട് ഒരു ചായക്കട എന്നതിനപ്പുറം ഒരു സാംസ്‌കാരിക ഇടം തന്നെയായാണ് പ്രദീപ് കുമാര്‍ ഇതിനെ കണക്കാക്കുന്നത്. ബഷീറിൻ്റെ ഓരോ പുസ്‌തകത്താളുകളും മറിച്ചു നോക്കുന്നത് പോലെയാണ് ചായക്കടയുടെ ചുവരുകൾ. ഓരോ പുസ്‌തകങ്ങളിലെയും വരികൾ ചുവരുകളിൽ എഴുതി വച്ചിട്ടുണ്ട്. ഇവിടെ എത്തുന്ന ഓരോ ആള്‍ക്കും രുചികരമായ ഭക്ഷണത്തോടൊപ്പം ബഷീറിന്‍റെ കൃതികളും ആസ്വദിക്കാമെന്നതാണ് പ്രത്യേകത.
വിദ്യാർഥികൾക്കും ഇവിടെയെത്തിയാൽ ബഷീറിൻ്റെ മുഴുവൻ ചരിത്രവും ചായ കടയില്‍ നിന്നും ലഭിക്കും. ജീവിതരേഖ മുഴുവനും കടയുടെ മുന്നിലെ ചുവരിൽ എഴുതിവെച്ചിട്ടുണ്ട്. ”ഞാനും നീയും ചേർന്ന് നിങ്ങളും ഞങ്ങളും ചേർന്ന്, രണ്ടാവുകയല്ല നമ്മൾ എന്ന സുന്ദരമായ വലിയ ഒന്നാവുകയാണ്”. ഇങ്ങനെയുള്ള മനോഹര വാക്കുകളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന വൈക്കം മുഹമ്മദ് ബഷീർ ഇനിയും മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കും.
