ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

എറണാകുളം: സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച ജാനകി വെഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമ കോടതി നേരിൽ കാണുന്നു. നിർമാതാക്കളുടെ ഹർജി പരിഗണിക്കുന്ന ജസ്റ്റിസ് എൻ നഗരേഷാണ് സിനിമ കാണുന്നത്. രാവിലെ പത്ത് മണിയോടെ കൊച്ചി പടമുഗളിലെ കളർ പ്ലാനറ്റ് സ്റ്റുഡിയോയിൽ എത്തിയാണ് ജഡ്ജി സിനിമ കാണുന്നത്.
സിനിമയുമായി ബന്ധപ്പെട്ട വിവാദം നേരിട്ട് കണ്ട് പരിശോധിക്കാനാണ് കോടതി അസാധാരണമായ തീരുമാനം എടുത്തത്. ദൈവത്തിന് അപകീർത്തികരമായതോ വംശീയ അധിക്ഷേമുള്ളതോ ആയ യാതൊന്നും സിനിമയിൽ ഇല്ലന്ന് സിനിമ കണ്ടാൽ കോടതിക്ക് ബോധ്യപ്പെടുമെന്ന് ഹർജിക്കാർ നേര ത്തെ വാദിച്ചിരുന്നു. ഇതോടെയാണ് സിനിമ നേരിട്ട് കാണാമെന്ന് കോടതി തീരുമാനിച്ചത്. സിനിമ കണ്ട ശേഷം ഈ മാസം ഒമ്പതിന് ഹൈക്കോടതി ഹർജി വീണ്ടും പരിഗണിക്കും.
സെൻസർ ബോർഡിൻ്റെ സാക്ഷ്യപത്രം വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുരേഷ് ഗോപി നായകനാ കുന്ന ജാനകി വെഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ചിത്രത്തിൻ്റെ നിർമാണക്കമ്പനി ഹൈക്കോടതിയെ സമീപി ച്ചത്. സെൻസർ സർട്ടിഫിക്കറ്റിനായുള്ള നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര സെൻസർ ബോർഡിന് നിർദേശം നൽകണമെന്നായിരുന്നു ആവശ്യം. കാരണം കാണിക്കൽ നോട്ടീസ് നൽകുവാനും നിർദേശി ക്കണമെന്ന ഇടക്കാല ആവശ്യവും ഹർജിയിലുണ്ടായിരുന്നു.’
സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതുമായി ബന്ധപ്പെട്ട് അനൗദ്യോഗിക വിവരങ്ങൾ മാത്രമാണ് ലഭിച്ചത്. കോടിക്കണക്കിന് രൂപ പ്രമോഷനും മറ്റും ചെലവഴിച്ചു. റിലീസ് വൈകുന്നത് കനത്ത നഷ്ടത്തിനു വഴി വയ്ക്കുമെന്നും ഹൈക്കോടതിയിൽ ചലച്ചിത്ര നിർമാണ കമ്പനിയായ കോസ്മോസ് എൻ്റർടെയ്ൻമെ ൻ്റ്സ് നൽകിയ ഹർജിയിൽ പറയുന്നു. കേന്ദ്ര സെൻസർ ബോർഡ് ചെയർമാൻ, സിബിഎഫ്സി റീജിയണൽ ഓഫീസർ ഉൾപ്പെടെയുള്ളവരാണ് എതിർ കക്ഷികൾ.
സിനിമയിലെ ജാനകി എന്ന പേര് ഒഴിവാക്കണം എന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതായാണ് ജാനകി വെഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരം. സിനിമയില്‍ ഇരയാകുന്ന പെണ്‍കുട്ടിക്ക് സീത ദേവിയുടെ പേര് പാടില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് പറഞ്ഞിരുന്നു.
“അതിക്രമത്തിന് ഇരയാകുന്ന പെണ്‍കുട്ടി സംസ്ഥാനത്തിനെതിരെ നടത്തുന്ന പോരാട്ടമാണ് സിനിമ യുടെ ഇതിവൃത്തം. അത്തരത്തില്‍ ഒരു അതിക്രമത്തിന് ഇരയാകുന്ന പെണ്‍കുട്ടിക്ക് സീത ദേവിയുടെ പേര് ഇടാന്‍ പാടില്ലാ എന്നാണ് പറയുന്നത്. വളരെ വിചിത്രമായ കാര്യമാണ് ഇതെന്ന് എല്ലാവര്ക്കും അറിയാമെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു. സുരേഷ് ഗോപി, അനുപമ പരമേശ്വരന് എന്നിവര്‍ കേന്ദ്രകഥാ പാത്രങ്ങളില്‍ എത്തുന്ന ചിത്രം ലോകവ്യാപകമായി ജൂണ്‍ 27ന് റിലീസ് ചെയ്യാനിരിക്കെയായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം വരുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയോടെ യാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. സുരേഷ് ഗോപിയുടെ മകന് മാധവ് സുരേഷും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അനുപമ പരമേശ്വരനെ കൂടാതെ ശ്രുതി രാമചന്ദ്രന്, ദിവ്യപിള്ള എന്നിവരും ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
