ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

മറ്റ് രാഷ്‌ട്രീയക്കാരെ പോലെ താഴെ തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച് വളര്‍ന്ന് വന്നൊരു നേതാവല്ല ശശി തരൂര്‍. അമേരിക്കന്‍ വിദ്യാഭ്യാസത്തിനും ഐക്യരാഷ്‌ട്ര സഭയിലെ വര്‍ഷങ്ങള്‍ നീണ്ട ഉന്നത ഉദ്യോഗത്തിനും ശേഷം അദ്ദേഹം രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുകയും തെരഞ്ഞെടുപ്പുകളില്‍ ആഗോള പൗരന്‍ എന്ന സ്വന്തം മേല്‍വിലാസവും കോണ്‍ഗ്രസ് എന്ന വന്‍മരത്തിന്‍റെ സ്വാധീനവും കൊണ്ട് വലിയ വിജയങ്ങള്‍ സ്വന്തമാക്കുകയും ചെയ്‌ത നേതാവാണ്. കേവലമൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്നതിലുമപ്പുറം അദ്ദേഹം പലപ്പോഴും വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഇത് പലപ്പോഴും വിവാദങ്ങളിലേക്കും നയിക്കുന്നു. കേരളത്തില്‍ ഒന്‍പത് വര്‍ഷമായും കേന്ദ്രത്തില്‍ പതിനൊന്ന് വര്‍ഷ മായും പ്രതിപക്ഷത്തിരിക്കുന്ന ഒരു കക്ഷി എന്ന നിലയില്‍ തരൂരിന്‍റെ പ്രസ്‌താവനകള്‍ അംഗീകരി ക്കാനാകില്ലെന്ന് മാത്രമല്ല വളരെയേറെ അപകടകരവുമാണ്,
അടിയന്തരാവസ്ഥയെ വിമര്‍ശിച്ച രാഷ്‌ട്രപതിക്ക് കഴിഞ്ഞ കൊല്ലം തരൂരിന്‍റെ വക വിമര്‍ശനം
അടിയന്തരാവസ്ഥയുടെ ഇക്കൊല്ലത്തെ വാര്‍ഷികവേളയില്‍, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെയും മകന്‍ സഞ്ജയ് ഗാന്ധിയുടെയും പ്രവര്‍ത്തനങ്ങളെയും വിമര്‍ശിച്ച് രംഗത്തെത്തിയ ഇതേ തരൂര്‍ കഴിഞ്ഞ കൊല്ലം പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവേ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു നടത്തിയ അടിയന്തരാവസ്ഥ വിമര്‍ശങ്ങളെ കണക്കിന് ഭര്‍ത്സിച്ചിരുന്നു എന്നത് ഏറെ വൈരുദ്ധ്യാത്മകമാണ്. രാഷ്‌ട്രപതി അടിയന്തരാവസ്ഥയെ കുറിച്ച് ചര്‍ച്ച ചെയ്യാതെ രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധികളെ അഭിസംബോധന ചെയ്യാനും അദ്ദേഹം രാഷ്‌ട്രപതിയെ ഓര്‍മ്മ പ്പെടുത്തി
“49 വര്‍ഷം മുമ്പ് സംഭവിച്ച അടിയന്തരാവസ്ഥയെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്‌തിട്ട് യാതൊരു പ്രയോജ നവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിങ്ങള്‍ ഇന്നത്തെ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണം. നീറ്റിനെ ക്കുറിച്ചോ തൊഴിലില്ലായ്‌മയെക്കുറിച്ചോ രാഷ്‌ട്രപതി എന്തെങ്കിലും പറഞ്ഞ് കേട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നോ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്നോ മണിപ്പൂരെന്നൊരു വാക്ക് പോലും കേട്ടില്ല. ഇന്ത്യ-ചൈന അതിര്‍ത്തിയെങ്കിലും പ്രസംഗത്തില്‍ പരാമര്‍ശിക്കണം” അദ്ദേഹം കൂട്ടിച്ചേര്‍ ത്തിരുന്നു.
രാജ്യം അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികത്തിലൂടെ കടന്ന് പോകുകയാണ് എന്നത് ശരി തന്നെയാണ്. കഴിഞ്ഞ കൊല്ലം ഉണ്ടായിരുന്ന അതേ രാഷ്‌ട്രീയ സാഹചര്യങ്ങളിലൂടെയാണ് നാം ഇപ്പോഴും കടന്ന് പോകുന്നത്. പല വിധത്തിലുമുള്ള ഇന്നത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥ പണ്ടത്തെ പ്രഖ്യാപിത അടിയന്തരാവസ്ഥയെക്കാള്‍ ഭീകരവുമാണ് എന്നതാണ് കോണ്‍ഗ്രസിന്‍റെ നിലപാട്.
ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യവുമായി പോയ കേന്ദ്രസംഘത്തിലംഗമായിരുന്നു ശശി തരൂര്‍. ആഗോള വേദികളില്‍ അദ്ദേഹം കേന്ദ്രസര്‍ക്കാരിനെ വാഴ്‌ത്തിപ്പാടി. വിദേശ ദൗത്യം കഴിഞ്ഞ് മടങ്ങിയെത്തിയ തരൂര്‍ തന്നെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ക്ഷണിച്ചില്ലെന്ന പരാതിയുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. ഇത് കല്യാണമൊന്നുമായിരുന്നില്ല എല്ലാവരെയും ക്ഷണിക്കാന്‍ എന്ന് പറഞ്ഞായിരുന്നു കോണ്‍ഗ്രസ് ഇതിനെ നേരിട്ടത്.
ലക്ഷ്യം കേരളത്തിന്‍റെ മുഖ്യമന്ത്രിക്കസേര?
ഐക്യരാഷ്‌ട്ര സഭയില്‍ നിന്ന് വിരമിച്ച ശേഷം താന്‍ അമേരിക്കയിലെ സുഖജീവിതം ഉപേക്ഷിച്ച് രാഷ്‌ട്രീയത്തിലെത്തിയത് മുതിര്‍ന്ന നേതാക്കളായ സോണിയാഗാന്ധിയും മന്‍മോഹന്‍സിങും രമേശ് ചെന്നിത്തലയുമടക്കമുള്ളവര്‍ നിര്‍ബന്ധിച്ചത് കൊണ്ടാണെന്ന് നേരത്തെ തരൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലും സംസ്ഥാന തലസ്ഥാനത്തെ തുടര്‍ച്ചയായി നാല് വട്ടം പാര്‍ലമെന്‍റില്‍ പ്രതിനിധീ കരിച്ചിട്ടും തരൂര്‍ കോണ്‍ഗ്രസിനുള്ളില്‍ ഒരു സ്വാധീനമുള്ള നേതാവായി മാറിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
കഴിഞ്ഞ ദിവസം തരൂര്‍ ഒരു സ്വകാര്യ സര്‍വേയുമായി രംഗത്ത് എത്തുകയും കേരളത്തിലെ ജനങ്ങള്‍ തന്നെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തു. അധികാര ദാഹികളെന്ന ദുഷ്‌പ്പേര്, പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍, ഐക്യമില്ലായ്‌മ തുടങ്ങിയവയെല്ലാം പരമാവധി മറച്ച് വച്ച് തങ്ങള്‍ കൂട്ടായി മുന്നോട്ട് പോകുന്നു എന്നൊരു പൊതുധാരണ സൃഷ്‌ടിക്കാന്‍ കോണ്‍ഗ്രസ് കിണഞ്ഞ് പരിശ്രമിക്കുന്നതിനിടെയാണ് തരൂരിന്‍റെ ഈ മുഖ്യമന്ത്രി ‘ബോംബ്’ പുറത്ത് വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.നിയമസഭ തെരഞ്ഞെടുപ്പിന് കഷ്‌ടിച്ച് പത്ത്മാസം മാത്രമേ അവശേഷിക്കുന്നുമുള്ളൂ. 2023ല്‍ തന്നെ തനിക്ക് മുഖ്യമന്ത്രിയാകണമെന്ന മോഹം തരൂര്‍ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയാകാന്‍ സര്‍വദാ യോഗ്യനാണെന്നും തയാറാണെന്നും അദ്ദേഹം വ്യക്തമാക്കിയത്.
പ്രതിപക്ഷത്ത്, പക്ഷേ മോദിയുടെ അപദാനകാരന്‍
പലവട്ടം പരസ്യമായി തരൂര്‍ മോദിയെ പുകഴ്‌ത്തിയിട്ടുണ്ട്. പലപ്പോഴും ഇതെല്ലാം പ്രതിപക്ഷ താത്പര്യങ്ങ ള്‍ക്ക് വിരുദ്ധവുമായിരുന്നു. മോദി ആഗോള വേദികളില്‍ രാജ്യത്തിന്‍റെ മുതല്‍ക്കൂട്ടാണെന്ന് ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഒരു പ്രമുഖ ദിനപ്പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ തരൂര്‍ ചൂണ്ടിക്കാട്ടി. മോദിയുടെ ഊര്‍ജ്ജവും ഇച്‌ഛാശക്തിയും ആഗോളവേദികളില്‍ ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാണ് അത് കൊണ്ട് തന്നെ അദ്ദേഹം പിന്തുണയും അര്‍ഹിക്കുന്നുവെന്നും തരൂര്‍ എഴുതി.
യുക്രെയ്‌ന്‍-റഷ്യ യുദ്ധത്തില്‍ ഇടപെട്ട മോദിയുടെ കഴിവിനെയും തരൂര്‍ പ്രശംസിച്ചു. യുദ്ധമുഖരിതമായ രണ്ട് രാജ്യങ്ങളിലെ തലവന്‍മാരെ രണ്ടാഴ്‌ചയ്ക്കിടെ കണ്ട് ആലിംഗനം ചെയ്‌ത ഇന്ത്യന്‍ നയതന്ത്രജ്ഞത രാജ്യത്തിന് ഒരു പ്രധാനമന്ത്രിയുണ്ടെന്ന പ്രഖ്യാപനമാണെന്നായിരുന്നു തരൂരിന്‍റെ വീക്ഷണം. രണ്ടിടങ്ങ ളിലും മോദി സ്വീകാര്യനായെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.
ഏറ്റവും ഒടുവില്‍ ലണ്ടനില്‍ നടന്ന ഒരു പരിപാടിയില്‍ 2047ലെ ഇന്ത്യ എന്ന വിഷയത്തില്‍ സംസാരിച്ച തരൂര്‍ ബിജെപി സര്‍ക്കാരിനെ വാനോളം പുകഴ്‌ത്തി. ഇന്ത്യയില്‍ നല്ല മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അത് ഇച്‌ഛാശക്തിയുള്ള ഒരു നേതാവിന് കീഴിലാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്‍റെ ഇടതിന് മുന്നില്‍ മുട്ടുമടക്കുന്ന നയത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറിയിരിക്കുന്നുവെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഉദാരവത്ക്കരണവും ആഗോളവത്ക്കരണവും ഇന്ത്യയ്ക്ക് ഗുണകരമായെന്നും അദ്ദേഹം സൂചിപ്പിച്ചു.
കോണ്‍ഗ്രസ് പ്രതിപക്ഷമായിരിക്കുന്ന കേരളത്തിലും തരൂര്‍ ഇടയ്ക്കിടെ ഇടത് സര്‍ക്കാരിനെ തന്‍റെ ‘സ്വതന്ത്ര അഭിപ്രായ’ങ്ങളിലൂടെ പിന്തുണയ്ക്കാറുണ്ട്. കേരളത്തിലെ ഇടത് സര്‍ക്കാര്‍ സമ്പദ്ഘടനയെ കൈകാര്യം ചെയ്യുന്ന രീതികള്‍ക്കാണ് തരൂരിന്‍റെ കയ്യടി.
കന്നുകാലി ക്ലാസ് പരാമര്‍ശം
വിമാനത്തിലെ സാധാരണ ക്ലാസായ ഇക്കോണമി ക്ലാസിനെ കന്നുകാലി ക്ലാസെന്ന് വിളിച്ചതാകണം രാഷ്‌ട്രീയത്തിലെത്തിയ ശേഷം ആദ്യം അദ്ദേഹം നടത്തിയ വിവാദ പരാമര്‍ശം. ഈ പ്രശ്‌നത്തില്‍ അദ്ദേഹം മാപ്പ് പറഞ്ഞിരുന്നു. വന്‍ വിവാദമായ പരാമര്‍ശമായിരുന്നു ഇത്. ഒടുവില്‍വിശുദ്ധ പശുക്കള്‍ എന്ന് മലക്കം മറിഞ്ഞ് വിശദീകരണവുമായി എത്തി. താന്‍ വ്യക്തികളെയല്ല പരാമര്‍ശിച്ചതെന്നും ആരും തൊടാന്‍ മടിക്കുന്ന വിഷയങ്ങളെ താന്‍ ചൂണ്ടിക്കാട്ടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ തരൂരിനെതിരെ വിമര്‍ശനം ഉയര്‍ന്നു. ആ സമയത്ത് തരൂര്‍ ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി കൂടിയായിരുന്നു. രാഷ്‌ട്രീയത്തില്‍ പുതുമുഖവും.
