ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ലോർഡ്സിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യൻ ഓപ്പണർ കെഎൽ രാഹുല്‍ അവിസ്മരണീയമായ സെഞ്ച്വറി നേടി. 67-ാം ഓവറിൽ ജോഫ്ര ആർച്ചറുടെ പന്തിൽ ശാന്തമായ സിംഗിൾ നേടിയാണ് 33-കാരനായ വലംകൈയ്യൻ ബാറ്റര്‍ നാഴികക്കല്ല് പിന്നിട്ടത്. 176 പന്തിൽ 13 ഫോറുകൾ അടക്കമായിരുന്നു രാഹുല്‍ സെഞ്ച്വറി തികച്ചത്. സെഞ്ചുറിയ്ക്ക് പിന്നാലെ താരം പുറത്തായി.
ക്രിക്കറ്റിന്റെ ഹോം എന്നറിയപ്പെടുന്ന ലോർഡ്സ് ഗ്രൗണ്ടിൽ ഒന്നിലധികം ടെസ്റ്റ് സെഞ്ച്വറികൾ നേടിയ അപൂർവ ഇന്ത്യൻ താരങ്ങളുടെ കൂട്ടത്തിൽ രാഹുലും ഇടംനേടി. കരിയറിൽ മൂന്ന് സെഞ്ച്വറികൾ നേടിയ ദിലീപ് വെങ്സർക്കാർ മാത്രമാണ് ഇന്ത്യയ്ക്കായി ഈ നേട്ടം കൈവരിച്ചത്. നേരത്തെ 2021 ലെ ഇന്ത്യ യുടെ ഇംഗ്ലണ്ട് പര്യടനത്തിൽ ആദ്യ ഇന്നിംഗ്സിൽ 129 റൺസ് താരം സ്വന്തമാക്കിയിരുന്നു. രാഹുലിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ പത്താമത്തെ സെഞ്ച്വറിയാണ് ഇന്ന് പിറന്നത്. അതിൽ ഒമ്പത് സെഞ്ച്വറികളും ഇന്ത്യയ്ക്ക് പുറത്താണ്. ഇംഗ്ലണ്ടിൽ നാല് സെഞ്ച്വറികളാണ് രാഹുല്‍ അടിച്ചെടുത്തത്.
ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 300 കടന്നു
രാഹുലിന്റെ തകര്‍പ്പന്‍ സെഞ്ചുറി കരുത്തില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 306 റൺസ് നേടിയിട്ടുണ്ട്. രാഹുലിനെ കൂടാതെ റിഷഭ് പന്ത് 112 പന്തില്‍ 74 റൺസ് നേടി. കരുണ്‍ നായര്‍ (40), യശ്വസി ജയ്സ്വാള്‍ (13), ശുഭ്മന്‍ ഗില്‍ (16) റണ്‍സുമെടുത്തു. നിലവില്‍ രവീന്ദ്ര ജഡേജയും നിധീഷ് റെഡ്ഢിയുമാണ് ക്രീസില്‍. ഇന്നലെ കളി അവസാനിക്കുമ്പോൾ ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ മൂന്ന് വിക്കറ്റിന് 145 റൺസ് എന്ന നിലയിലായിരുന്നു. അഞ്ചു വിക്കറ്റ് കയ്യിലിരിക്കെ 81 റൺസ് മാത്രമാണ് ഇംഗ്ലണ്ടിനൊപ്പമെത്താൻ ഇന്ത്യയ്ക്ക് വേണ്ടത്.
രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് 387 റണ്‍സിന് ഓള് ഔട്ടാവുകയായിരുന്നു. ബുംറയുടെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ഇംഗ്ലീഷ് പടയെ തകർത്തത്. സിറാജും നിതീഷ് കുമാറും രണ്ട് വിക്കറ്റ് വീതവും നേടി. ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് സെഞ്ച്വറി നേടി. ബെൻ സ്റ്റോക്സ് (44), ജാമി സ്മിത്ത് (51), ബ്രൈഡൻ കാർസ് (56) എന്നിവരും തിളങ്ങി.
