Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിമിഷ പ്രിയയുടെ മോചനത്തിന് അവസാനവട്ട ശ്രമം തുടരുന്നു: നോര്‍ത്ത് യെമനില്‍ ആണ് അടിയന്തര യോഗം നടന്നുകൊണ്ടിരിക്കുന്നത്; തലാലിന്റെ സഹോദരനും പങ്കെടുക്കുന്നു


സനാ: വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ അവസാനവട്ട ശ്രമങ്ങള്‍ ഊര്‍ജിതം. അതിന്റെ ഭാഗമായി നോര്‍ത്ത് യെമനില്‍ അടിയന്തര യോഗം ചേരുകയാണ്.

വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ചര്‍ച്ചകളുമായി നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യമനില്‍ ഇന്നും ചര്‍ച്ച നടക്കുകയാണ്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായാണ് ചര്‍ച്ച നടക്കുന്നത്. കാന്തപുരവുമായി ബന്ധമുള്ള യമനി പൗരന്‍ ആണ് ചര്‍ച്ച നടത്തുന്നത്.

നോര്‍ത്ത് യമനില്‍ നടക്കുന്ന അടിയന്തിര യോഗത്തില്‍ ജിനായത് കോടതി സുപ്രീം ജഡ്ജ്, യമന്‍ ഭരണകൂട പ്രതിനിധികള്‍, തലാലിന്റെ സഹോദരന്‍, ഗോത്ര തലവന്മാര്‍ എന്നിവരാണ് പങ്കെടുക്കുന്നത്. ദയാധനം സ്വീകരിച്ച് തലാലിന്റെ കുടുംബം നിമിഷ പ്രിയയ്ക്ക് മാപ്പ് നല്‍കണം, വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി മോചനം സാധ്യമാക്കണം എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.

കേരളത്തിലെ എപി സുന്നി വിഭാഗം നേതാവ് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെട ലിലാണ് ഇത്തരമൊരു ചര്‍ച്ച നടക്കുന്നത്. ഇന്നലെയാണ് കാന്തപുരം വിഷയത്തില്‍ ഇടപെട്ടത്. വധശിക്ഷ നടപ്പിലാക്കാന്‍ ഒരു ദിവസത്തില്‍ താഴെ മാത്രം ബാക്കിയുള്ളപ്പോഴാണ് നിര്‍ണായക നീക്കങ്ങള്‍ നടക്കുന്നത്.

അതേസമയം നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ശിക്ഷ ഒഴിവാക്കാന്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ദയാധനം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും അഡ്വക്കേറ്റ് ജനറല്‍ ഇന്നലെ രാവിലെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.


Read Previous

പേടകം അണ്‍ഡോക്ക് ചെയ്തു; ചരിത്ര ദൗത്യം പൂര്‍ത്തിയാക്കി ശുഭാംശുവും സംഘവും ഭൂമിയിലേക്ക് തിരിച്ചു

Read Next

എല്ലാ വിമാനങ്ങളും അടിയന്തരമായി എഞ്ചിൻ സ്വിച്ച് പരിശോധിക്കണം; കര്‍ശന ഉത്തരവുമായി ഡിജിസിഎ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »