Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പങ്കിടാന്‍ വിവരങ്ങളില്ല’; നിമിഷ പ്രിയ വിഷയത്തില്‍ കാന്തപുരത്തിന്റെ ഇടപെടലിനെ കുറിച്ചറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം


ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന മലയായി യുവതി നിമിഷ പ്രിയയുടെ മോചന ശ്രമങ്ങളില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെ ഇടപെടലിനെ കുറിച്ച് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം. നിമിഷ പ്രിയയുടെ വധ ശിക്ഷ അവസാന നിമിഷം മാറ്റിവച്ചത് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ ഇടപെടലിന് പിന്നാലെയാണെന്ന നിലയില്‍ വലിയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളിന്റെ പ്രതികരണം.

കാന്തപുരത്തിന്റെ ഇടപെടലിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വിദേകാര്യ വക്താവ്. നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചതില്‍ നിങ്ങള്‍ ഉന്നയിച്ച വ്യക്തിയുടെ ഇടപെടലിനെ കുറിച്ച് പങ്കിടാന്‍ തന്റെ കയ്യില്‍ വിവരങ്ങളില്ലെന്നായിരുന്നു വിദേശകാര്യ വക്താവിന്റെ പ്രതികരണം.

നിമിഷപ്രിയയുടെ വധശിക്ഷ ഒരു സെന്‍സിറ്റീവ് വിഷയമാണ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും ചെയ്തുവരുന്നുണ്ട്. നിമിഷപ്രിയയുടെ കുടുംബത്തിനായി നിയമ സഹായം ഉള്‍പ്പെടെ ചെയ്യാന്‍ സര്‍ക്കാര്‍ അഭിഭാഷകനെ നിയോഗിച്ചിട്ടുണ്ട്. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ പ്രാദേശിക അധികാരികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിവരുന്നുണ്ട്. വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചതോടെ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ അവസരം ലഭിച്ചു. വിദേശ രാജ്യങ്ങള്‍ വഴി സമ്മര്‍ദം ഉള്‍പ്പെടെ ചെലുത്തി വിഷത്തില്‍ ഇടപെടാന്‍ ശ്രമിച്ച് വരികയാണ്. എന്നും വിദേശകാര്യ വക്താവ് അറിയിച്ചു. പിന്നാലെയായിരുന്നു കാന്തപുരത്തിന്റെ ഇടപെടല്‍ സംബന്ധിച്ച തന്റെ പക്കല്‍ വിവരങ്ങളില്ലെന്ന് അദ്ദേഹം അറിയിച്ചത്.

സുഹൃത്തും യെമെനീ മുസ്ലിങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനവുമുള്ള പ്രശസ്ത സൂഫി പണ്ഡിതന്‍ ഷെയ്ഖ് ഹബിബ് ഉമര്‍ ബിന്‍ ഹഫീള് വഴി കാന്തപുരം നടത്തിയ ഇടപെടലാണ് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വധ ശിക്ഷ മാറ്റിവച്ചുകൊണ്ടുള്ള യെമന്‍ അധികാരികളുടെ ഉത്തരവും കാന്തപുരവുമായി ബന്ധപ്പെട്ടവര്‍ പുറത്ത് വിട്ടിരുന്നു. ഈ നിലയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കെ യാണ് വിദേശകാര്യ മന്ത്രാലയം ഇടപെടലിനെ കുറിച്ച് അറിയില്ലെന്ന നിലയില്‍ ഇപ്പോള്‍ പ്രതികരിച്ചിരി ക്കുന്നത്.


Read Previous

ജലവിതരണം വിച്ഛേദിക്കുന്നത് ഈ അഞ്ച് സാഹചര്യങ്ങളിൽ പാടില്ല; അറിയാം സൗദി ജല അതോറിറ്റി പുറത്തിറക്കിയ ഗൈഡ് ലൈന്‍

Read Next

നിമിഷപ്രിയയുടെ ക്രൂരത മറച്ച് പാവമായി ചിത്രീകരിക്കുന്നു, ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല’; കേരളത്തിലെ മാധ്യമങ്ങള്‍ക്കെതിരെ തലാലിന്റെ സഹോദരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »