Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുഗള്‍ സാമ്രാജ്യത്തിന് അവഗണന, അക്ബറും ബാബറും അക്രമികള്‍; എന്‍സിഇആര്‍ടി എട്ടാം ക്ലാസ് പാഠപുസ്തകം വിവാദത്തില്‍


ന്യൂഡല്‍ഹി: എന്‍സിആര്‍ടിയുടെ തയ്യാറാക്കിയ എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകം വിവാദ ത്തില്‍. ഇന്ത്യയിലെ മുഗള്‍ സാമ്രാജ്യത്തെ കുറിച്ചുള്ള പാഠങ്ങള്‍ നീക്കുകയും മുഗള്‍ രാജാക്കന്‍മാരുടെ പീഡനങ്ങളും ക്രൂരതകളും ഉള്‍പ്പെടുത്തുകയും ചെയ്തതാണ് വിവാദത്തിന് അടിസ്ഥാനം. ‘എക്‌സ്‌പ്ലോ റിംഗ് സൊസൈറ്റി: ഇന്ത്യ ആന്‍ഡ് ബിയോണ്ട്’ എന്ന ഭാഗത്താണ് വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയ പരാമര്‍ശങ്ങളുള്ളത്.

1400 ന്റെ ഒടുവില്‍ വാസ്‌കോ ഡ ഗാമ വന്നതു മുതല്‍ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം വരെയുള്ള കൊളോണിയല്‍ കാലത്തിന്റെ ചരിത്രഭാഗത്താണ് വലിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ടിപ്പു സുല്‍ത്താന്‍, ഹൈദരലി എന്നിവരെ കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശങ്ങളില്ല. എന്നാല്‍ 1568-ല്‍ ചിറ്റോര്‍ഗഡ് നഗരം പിടിച്ചടക്കിയതിനുശേഷം 30,000 പേരെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ അക്ബര്‍ ചക്രവര്‍ത്തി ഉത്തരവാദിയാണെന്ന് പാഠഭാഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ബാബറിനെ ക്രൂരനായ ജേതാവ് എന്നാണ് പാഠഭാഗത്ത് വിശേഷിപ്പിച്ചിരിക്കുന്നത്. ഔറംഗസേബ് സോമനാഥിലെയും മഥുരയിലെയും ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടതിന് ഉത്തരവാദിയാണെന്നും അലാവുദ്ദീന്‍ ഖില്‍ജിയുടെ സൈന്യം ശ്രീരംഗം, ചിദംബരം ക്ഷേത്രങ്ങളില്‍ ആക്രമണം നടത്തിയതായി പാഠഭാഗം ആരോപിക്കുന്നു. നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മ്മിച്ചതിനും ഹിന്ദു പാരമ്പര്യങ്ങള്‍ സംരക്ഷിച്ചതിനും ഛത്രപതി ശിവാജിയാണാണെന്ന പരാമര്‍ശവും പാഠ പുസ്തകത്തിലുണ്ട്. ബ്രിട്ടീഷു കാര്‍ക്കെതിരായ മാറാത്താ യുദ്ധം കാര്യമായി പരാമര്‍ശിക്കപ്പെട്ടപ്പോള്‍ മൈസൂര്‍ ഭരണാധികാരികളില്‍ നിന്നും ബ്രിട്ടണ്‍ എതിര്‍പ്പുകള്‍ നേരിട്ടിരുന്നു എന്ന പരാമര്‍ശം മാത്രമാണുള്ളത്.

1700 ല്‍ നടന്ന സന്യാസി-ഫക്കീര്‍ കലാപം, 1800 കളിലെ സാന്താള്‍ കലാപം, കര്‍ഷക കലാപങ്ങള്‍ ഇവയൊക്കെയാണ് ബ്രിട്ടീഷുകാര്‍ക്കെതിരായി നടന്ന ചെറുത്തുനില്‍പ്പുകളെന്നും വിവരിക്കുന്നു. മുഗള്‍ ഭരണകാലത്തും ബ്രിട്ടീഷ് ഭരണത്തിലും ഇന്ത്യക്കാര്‍ സാമ്പത്തിക ചൂഷണങ്ങള്‍ നേരിട്ടെന്നും പുസ്തകം വിശദമായിതന്നെ പറയുന്നുണ്ട്.

പ്രാഥമിക, ദ്വിതീയ അക്കാദമിക് സ്രോതസ്സുകളെ അടിസ്ഥാനമാക്കിയ വിവരങ്ങളാണ് പാഠപുസ്തകത്തി ലുള്ളത് എന്നാണ് വിഷയത്തില്‍ എന്‍സിഇആര്‍ടി നല്‍കുന്ന വിശദീകരണം. എന്‍സിഇആര്‍ടിയുടെ പരിഷ്‌കരണത്തെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിരി ക്കുന്നത്. ‘മുഗള്‍ മഹത്വവല്‍ക്കരണത്തിന്റെ അവസാനം’ എന്നാണ് പരിഷ്‌കരണത്തെ അനുകൂലിക്കുന്ന വരുടെ വാദം. എന്നാല്‍ വിദ്യാഭ്യാസ മേഖലയുടെ കാവി വത്കരണത്തിന്റെ പ്രകടമായ തെളിവെന്നാണ് വിമര്‍ശകരുടെ വാദം. ‘സ്‌കൂള്‍ പാഠപുസ്തകങ്ങളെ ബിജെപി – ആര്‍എസ്എസ് തങ്ങളുടെ വിദ്വേഷ പ്രചാരണത്തിന്റെ മാര്‍ഗങ്ങളാക്കുകയാണെന്നും ഇതിനെതിരെ പ്രതിഷേധം ഉയരണം എന്നുമാണ് വിമര്‍ശകരുടെ നിലപാട്.


Read Previous

നോവായി മിഥുന്‍; അനാസ്ഥ ചൂണ്ടിക്കാട്ടി പ്രാഥമിക റിപ്പോര്‍ട്ട്; കര്‍ശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി; വിവാദം ക്ഷണിച്ചുവരുത്തി മന്ത്രി ചിഞ്ചു റാണി

Read Next

ഉമ്മന്‍ ചാണ്ടിയുടെ പേരുള്ള ശിലാഫലകം നീക്കിയത് അല്‍പ്പത്തരം’; അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »