ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന നേതാവ് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്‌ച്ച നടത്തി. ഏകദേശം 20 മിനിറ്റോളം നീണ്ട കൂടിക്കാഴ്‌ചയിൽ നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്‌തു. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി കൂടിയായ ഉദ്ധവ് താക്കറെ ശിവസേന പാര്‍ട്ടി സ്ഥാപകനായ ബാൽ താക്കറെയുടെ പുത്രനാണ്.
മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർപേഴ്‌സണ്‍ രാം ഷിൻഡെയുടെ ചേംബർറിലാണ് കൂടിക്കാഴ്‌ച നടന്നത്. ഈ കൂടിക്കാഴ്‌ച വലിയ രാഷ്‌ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുമെന്നാണ് വിലയി രുത്തൽ. ഉദ്ധവിനൊപ്പം വോർലി എംഎൽഎയായ ആദിത്യ താക്കറെയും യോഗത്തിൽ പങ്കെടുത്തി രുന്നു. ഉദ്ധവ് താക്കറെ ഇപ്പോൾ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിലെ അംഗമാണ്. ഫഡ്‌നാവിസ് നാഗ്‌പൂര്‍ സൗത്ത്-വെസ്റ്റ് മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എംഎൽഎയുമാണ്.
കഴിഞ്ഞ ബുധനാഴ്‌ച കൗൺസിലിലെ പ്രതിപക്ഷ നേതാവിന്‍റെ വിരമിക്കൽ ചടങ്ങിൽ സംസാരിക്കവെ ബിജെപി സർക്കാരിന്‍റെ ഭരണത്തില്‍ മാറ്റമുണ്ടാകാനിടയില്ലെന്നും വേണമെങ്കില്‍ ഭരണപക്ഷത്ത് ചേരുന്നതിനെ കുറിച്ച് ആലോചിക്കാമെന്നും ഫഡ്‌നാവിസ് പറഞ്ഞിരുന്നു.
2019-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന ദീർഘകാല സഖ്യകക്ഷിയായ ബിജെപിയുമായി വേർപിരിഞ്ഞിരുന്നു. ഇപ്പോൾ മഹാരാഷ്ട്ര നിയമസഭയുടെ പതിവ് സമ്മേളനം മുംബൈയിൽ നടക്കുകയാണ്.
കുറച്ചു ദിവസങ്ങളായി അപ്രതീക്ഷിത ട്വിസ്റ്റുകൾക്കാണ് മഹാരാഷ്ട്രീയം സാക്ഷിയായിക്കൊണ്ടിരി ക്കുന്നത്. കഴിഞ്ഞ ദിവസം ഏവരെയും ഞെട്ടിച്ചായിരുന്നു താക്കറെ സഹോദരന്മാർ ഒന്നിച്ചത്. രണ്ട് പതിറ്റാണ്ടുകളുടെ പിണക്കത്തിനാണ് ഇതോടെ തിരശീല വീണത്. താക്കറെ സഹോദരങ്ങളുടെ ഒന്നിക്കൽ മഹാരാഷ്ട്രയെ ഗതിമാറ്റിവിടുമോ എന്ന് ഉറ്റുനോക്കുകയാണ് ദേശീയ രാഷ്ട്രീയം.
