Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ദൈവം കണ്മുന്നില്‍ “അങ്ങനെയൊരു പദ്ധതി ഇല്ലായിരുന്നെങ്കിൽ എൻ്റെ മോൻ കേൾക്കില്ലായിരുന്നു”; ഉമ്മൻചാണ്ടിയെ ഓർമ്മിച്ച് ഒരു ഉമ്മ


കോഴിക്കോട്: “അവർക്കെന്നും കാണപ്പെട്ട ദൈവമാണ് ഉമ്മൻചാണ്ടി,” 2023 ജൂലൈ 18ന് ഉമ്മൻ ചാണ്ടിയുടെ മരണവാർത്തയെക്കുറിച്ചുള്ള ജനങ്ങളുടെ പ്രതികരണം തേടുന്നതിനിടെയാണ് ചെങ്ങോട്ട്കാവിലെ ഒരു വീട്ടമ്മ ഇങ്ങനെ പറഞ്ഞത്. “ഉമ്മൻചാണ്ടി കാരണം ചെവി കേൾക്കുന്ന ഒരു മോനുണ്ടെട്ടോ ചെങ്ങോട്ട്കാവിലെന്ന്,” ആ വാക്കുകളാണ് മുഹമ്മദ് നിഷാൻ്റെ വീട്ടിലെത്തിച്ചത്.

ശ്രുതിതരംഗം: ഒരു കുടുംബത്തിൻ്റെ പ്രത്യാശ

കാണപ്പെട്ട ദൈവമാണ് ഉമ്മൻചാണ്ടിയെന്നാണ് മുഹമ്മദ് നിഷാൻ്റെ ഉമ്മ നൗഫിന ആദ്യം പറഞ്ഞത്. ജനസമ്പർക്ക പരിപാടിയിലൂടെ കോക്ലിയർ ഇംപ്ലാൻ്റേഷൻ പദ്ധതി വഴി കേൾവിശക്തി കിട്ടിയ മുഹമ്മദ് നിഷാൻ്റെ ഉമ്മയാണ് അവർ. അങ്ങനെയൊരു പദ്ധതി ഇല്ലാതിരുന്നെങ്കിൽ മകന് കേൾവി ഉണ്ടാകില്ലായി രുന്നു എന്നാണ് നൗഫിന പിന്നാലെ പറഞ്ഞത്.

ആൾക്കൂട്ടത്തിലേക്ക് ഇറങ്ങിച്ചെന്ന് ആളുകളുടെ മനസ് മനസിലാക്കാൻ കഴിഞ്ഞിരുന്ന വ്യക്തിയായി രുന്നു ഉമ്മൻചാണ്ടി. “എന്തെങ്കിലും ഒന്ന് ചെയ്യും എന്ന് പറഞ്ഞാൽ അതിൽ പ്രതീക്ഷ ഉണ്ടായിരുന്നതാണ് ഉമ്മൻചാണ്ടിയുടെ പ്രത്യേകത,” എന്നും ഈ വീട്ടമ്മ പങ്കുവച്ചിരുന്നു.

മുഹമ്മദ് നിഷാൻ്റെ ജീവിതം

ചെങ്ങോട്ട്കാവ് സ്വദേശിയായ മുഹമ്മദ് നിഷാൻ അന്ന് എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു. മൂന്ന് വയസിന് മുമ്പ് മുഹമ്മദ് നിഷാന് ചെവി കേൾക്കില്ലായിരുന്നു. മൈസൂരുവിൽ പോയി ചികിത്സിച്ചിട്ടും കേൾവിശക്തി കിട്ടിയില്ല. ഇംപ്ലാൻ്റ് ചെയ്യാൻ 8 ലക്ഷം രൂപ വേണമായിരുന്നു. അത്രയും പണം സ്വരൂപി ക്കാൻ കഴിയാതായതോടെയാണ് ശ്രുതിതരംഗം പദ്ധതിയെക്കുറിച്ച് അറിഞ്ഞ് 2012ൽ ജനസമ്പർക്ക പരിപാടിയിൽ എത്തിച്ചേർന്നത്. അത് സഫലമായി.

ഇന്ന് ആ കുടുംബത്തെ വീണ്ടും കണ്ടു. ഉമ്മൻചാണ്ടി തന്നെയാണ് അവരുടെ മനസിലിപ്പോഴും. “ഇപ്പോൾ മോന് നല്ല മാറ്റമുണ്ട്. ഒരു കൊല്ലമായി മെഷീൻ അപ്ഗ്രേഡ് ചെയ്തിട്ട്. പഞ്ചായത്ത് ഫണ്ട് നീക്കിവച്ച് മെഡി ക്കൽ കോളജിൽ നിന്നാണ് ചെയ്തത്. ഇനി പത്ത് വർഷത്തേക്ക് അത് ഉപയോഗിക്കാം. തെറാപ്പി ഇപ്പോഴും തുടരുന്നുണ്ട്. കോക്ലിയർ ഇംപ്ലാൻ്റ് മെഷീൻ വഴി ജീവിതകാലം മുഴുവൻ അവന് കേൾക്കാം. അത് ഉമ്മൻചാണ്ടിയുടെ കനിവാണ്,” നൗഫിന പറഞ്ഞു.

പദ്ധതിയുടെ ചരിത്രം

2010 ജൂലൈ ആറിനാണ് എൽഡിഎഫ് സർക്കാർ ‘താലോലം’ പദ്ധതിയുടെ ഭാഗമായി കോക്ലിയർ ഇംപ്ലാൻ്റേഷൻ ആരംഭിച്ചത്. എന്നാൽ പിന്നീട് അധികാരത്തിൽ വന്ന ഉമ്മൻചാണ്ടി സർക്കാർ ‘ശ്രുതിത രംഗം’ എന്ന പേരിൽ പദ്ധതി വ്യാപകമാക്കി. ജനസമ്പർക്ക പരിപാടിയിലൂടെ നൂറുകണക്കിന് കുട്ടികൾ ക്കാണ് കേൾവിശക്തി തിരിച്ച് കിട്ടിയത്. ഇപ്പോഴും നൂറുകണക്കിന് കുരുന്നുകളാണ് കേൾവിശക്തി തിരിച്ച് കിട്ടുന്നതും പ്രതീക്ഷിച്ച് കഴിയുന്നത്.

എന്നാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ കോക്ലിയർ ഇംപ്ലാൻ്റേഷൻ ശസ്ത്രക്രിയ നിർത്തിവച്ച സംഭവം വരെയുണ്ടായി. ശമ്പളം കിട്ടാതായതോടെ തെറാപ്പിസ്റ്റുകൾ രാജിവച്ച സംഭവവും ഉണ്ടായി. ശ്രുതി തരംഗം പദ്ധതിയുടെ നടത്തിപ്പ് സാമൂഹ്യ സുരക്ഷാ മിഷനിൽ നിന്നും സ്റ്റേറ്റ് ഹെൽത്ത് മിഷൻ പിന്നീട് ഏറ്റെടുത്തിരുന്നു.


Read Previous

ജനഹൃദയങ്ങളില്‍ പുതു ചരിത്രം സൃഷ്‌ടിച്ച പച്ചയായ മനുഷ്യന്‍. ജനങ്ങളുടെ പരാതികള്‍ കേട്ട് മടുക്കാത്ത, മരിച്ചിട്ടും മരിക്കാത്ത ജനനായകന്‍; കുഞ്ഞൂഞ്ഞോര്‍മകള്‍ക്ക് ഇന്ന് രണ്ടാണ്ട്

Read Next

രണ്ടാം ചരമ വാര്‍ഷികം: പുതുപ്പള്ളിയിലെത്തി ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി രാഹുല്‍, കെപിസിസി ആരംഭിക്കുന്ന ജീവകാരുണ്യ പദ്ധതി ‘ശ്രുതിതരംഗം’ പദ്ധതിയുടെ രണ്ടാംഘട്ടം സ്മൃതിതരംഗം രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »