Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പരീക്ഷക്ക് ദിവസങ്ങള്‍ മാത്രം; പാഠപുസ്തകങ്ങള്‍ ഇല്ല; കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് വി ശിവന്‍കുട്ടി


തിരുവനന്തപുരം: കേന്ദ്രീയ വിദ്യാലയങ്ങളില്‍ അധ്യയനം ആരംഭിച്ച് നാല് മാസമായിട്ടും വിദ്യാര്‍ഥി കള്‍ക്ക് പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാത്തതില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ആദ്യ പാദ പരീക്ഷകള്‍ക്ക് കേവലം ദിവസങ്ങള്‍ മാത്രം ശേഷിക്കേ, പുസ്തകങ്ങള്‍ വിതരണം ചെയ്യേണ്ട എന്‍സിഇആര്‍ടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥ അതീവ ഗൗരവകരമാണ്. ഈ സാഹചര്യത്തില്‍ പുസ്തകങ്ങളില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെ നേരിടാന്‍ സാധിക്കില്ല. ഇത് അവരുടെ പഠനത്തെ സാരമായി ബാധിക്കുമെന്ന് വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുമ്പുതന്നെ സര്‍ക്കാര്‍ പാഠപുസ്തകങ്ങള്‍ ലഭ്യമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ എന്‍സിഇആര്‍ടിയുടെ ഭാഗത്തു നിന്നുണ്ടായ ഈ അനാസ്ഥ അംഗീകരിക്കാനാവില്ല. പുസ്തകങ്ങള്‍ സ്‌കൂളില്‍ ലഭ്യമാക്കാതെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമു കള്‍ വഴിയും സ്വകാര്യ ബുക്ക് സ്റ്റോളുകള്‍ വഴിയും വിതരണം ചെയ്യാനാണ് നീക്കം. ഇത് പുസ്തകങ്ങള്‍ നിശ്ചയിച്ചതിലും വലിയ വിലയ്ക്ക് വിദ്യാര്‍ഥികള്‍ പുസ്തകം വാങ്ങേണ്ട സ്ഥിതിയില്‍ എത്തിക്കും. വിദ്യാര്‍ഥികളുടെ ഭാവിയെ മുന്‍നിര്‍ത്തി അടിയന്തരമായി പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം’- കുറിപ്പില്‍ പറയുന്നു

കുറിപ്പിന്റെ പൂര്‍ണ രൂപം

കേന്ദ്രീയ വിദ്യാലയങ്ങളില്‍ അധ്യയനം ആരംഭിച്ച് നാല് മാസമായിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തക ങ്ങള്‍ ലഭ്യമാക്കാത്തതില്‍ അടിയന്തര ഇടപെടല്‍ വേണം. കേന്ദ്രീയ വിദ്യാലയങ്ങളിലെ അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് നിലവില്‍ പുസ്തകങ്ങളില്ലാതെ പ്രതിസന്ധിയിലായിരിക്കുന്നത്. ആദ്യ പാദ പരീക്ഷകള്‍ക്ക് കേവലം ദിവസങ്ങള്‍ മാത്രം ശേഷിക്കേ, പുസ്തകങ്ങള്‍ വിതരണം ചെയ്യേണ്ട എന്‍സി ഇആര്‍ടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥ അതീവ ഗൗരവകരമാണ്.

ഏപ്രില്‍ ഒന്നിനാണ് കേന്ദ്രീയ വിദ്യാലയങ്ങളില്‍ അധ്യയനം ആരംഭിച്ചത്. എന്നാല്‍ നാല് മാസങ്ങള്‍ പിന്നിട്ടിട്ടും അധ്യാപകര്‍ക്ക് പഠന സാമഗ്രികള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുക മാത്രമാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ പുസ്തകങ്ങളില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെ നേരിടാന്‍ സാധിക്കില്ല. ഇത് അവരുടെ പഠനത്തെ സാരമായി ബാധിക്കും. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുമ്പുതന്നെ സര്‍ക്കാര്‍ പാഠപുസ്തകങ്ങള്‍ ലഭ്യമാക്കിയിരുന്നു.

ഈ സാഹചര്യത്തില്‍ എന്‍സിഇആര്‍ടിയുടെ ഭാഗത്തു നിന്നുണ്ടായ ഈ അനാസ്ഥ അംഗീകരിക്കാനാ വില്ല. പുസ്തകങ്ങള്‍ സ്‌കൂളില്‍ ലഭ്യമാക്കാതെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയും സ്വകാര്യ ബുക്ക് സ്റ്റോളുകള്‍ വഴിയും വിതരണം ചെയ്യാനാണ് നീക്കം. ഇത് പുസ്തകങ്ങള്‍ നിശ്ചയിച്ചതിലും വലിയ വിലയ്ക്ക് വിദ്യാര്‍ത്ഥികള്‍ പുസ്തകം വാങ്ങേണ്ട സ്ഥിതിയില്‍ എത്തിക്കും. വിദ്യാര്‍ത്ഥികളുടെ ഭാവിയെ മുന്‍നിര്‍ത്തി അടിയന്തരമായി പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം.


Read Previous

കോണ്‍ഗ്രസിലൂടെ നേടാവുന്നതെല്ലാം നേടി; ലക്ഷ്യം മറ്റെന്തോ?; പാര്‍ട്ടി പുറത്താക്കണമെന്നാണ് തരൂര്‍ ആഗ്രഹിക്കുന്നത്; രൂക്ഷവിമര്‍ശനവുമായി ഉണ്ണിത്താന്‍

Read Next

സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ‘ഹൃദയപൂർവ്വം’ ടീസർ – എത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »