ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിൽ ഇടപെട്ടുവെന്നും അത് താൻ പരിഹരിച്ചുവെന്നുമുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിൻ്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങള്‍ പാർലമെൻ്റിൻ്റെ മൺസൂൺ സമ്മേളനത്തിൽ ഉന്നയിക്കാനൊരുങ്ങി ഇന്ത്യാ സഖ്യം. വിഷയത്തില്‍ കേന്ദ്രം വിശദീകരണം നല്‍കണമെന്നാണ് പ്രതിപക്ഷത്തിൻ്റെ ആവശ്യം.
പഹൽഗാം ആക്രമണത്തിലെ തീവ്രവാദികളെ ഇതുവരെയും കണ്ടെത്താൻ കഴിയാത്തത് എന്തുകൊണ്ട്?, ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ കരാറിൽ ആമേരിക്ക ഇടപെട്ടുവെന്ന ട്രംപിൻ്റെ വാദം, ബിഹാറിലെ വോട്ടർ പട്ടികയിലെ പരിഷ്‌കരണം എന്നീ വിഷയങ്ങളും പ്രതിപക്ഷപാർട്ടികള്‍ മൺസൂൺ സമ്മേളന ത്തിൽ ഉന്നയിക്കും. ഇന്ത്യാ സഖ്യത്തിൻ്റെ യോഗത്തിന് ശേഷമാണ് തീരുമാനം. ബിഹാർ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയം പാർലമെൻ്റിൽ ശക്തമായി അവതരിപ്പിക്കാൻ ഇന്ത്യാ സഖ്യം ഒരുങ്ങുന്നു വെന്നാണ് റിപ്പോർട്ടുകള്‍.
വിദേശ യാത്രയേക്കാൾ പ്രധാനമാണ് പാർലമെൻ്റെന്നും, പ്രധാനമന്ത്രി പാർലമെൻ്റിൽ ഹാജരായി സഭയിൽ ഉന്നയിക്കുന്ന വിഷയങ്ങൾക്ക് മറുപടി നൽകണമെന്നും കോൺഗ്രസിൻ്റെ രാജ്യസഭ ഉപനേതാവ് പ്രമോദ് തിവാരി പറഞ്ഞു. ജമ്മു കശ്‌മീരിന് പൂർണമായ സംസ്ഥാന പദവി പുനസ്ഥാപിക്കേണ്ടതിൻ്റെ അടിയന്തര ആവശ്യവും ഉന്നയിക്കുമെന്ന് യോഗത്തിന് ശേഷം, കോൺഗ്രസ് ജനറൽ സെക്രട്ടറി ഓർഗനൈസേഷൻ കെസി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. ഓഗസ്റ്റിൽ ഇന്ത്യാ ബ്ലോക്ക് നേതാക്കളുടെ യോഗം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
യോഗത്തിൽ വിട്ട് നിന്ന് ആം ആദ്‌മി പാർട്ടി
അതേസമയം, ഇന്ത്യാ ബ്ലോക്കിൻ്റെ സ്ഥാപക അംഗമായ ആം ആദ്‌മി പാർട്ടി (എഎപി) ഓൺലൈൻ യോഗത്തിൽ നിന്ന് വിട്ടുന്നു. ഇന്ത്യാ സഖ്യത്തില്‍ എഎപി അംഗമല്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പശ്ചിമ ബംഗാൾ മമത ബാനർജി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ എന്നിവരുൾപ്പെടെ സഖ്യ ത്തിലെ നിരവധി മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. തിരക്കുകള്ളതിനാല്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നുവെന്നാണ് നേതാക്കളുടെ വിശദീകരണം.
കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, എൻസിപിയുടെ ശരദ് പവാർ, ഉദ്ധവ് താക്കറെ (എസ്എസ്-യുബിടി), അഭിഷേക് ബാനർജി (ടിഎംസി), തേജസ്വി യാദവ് (ആർജെഡി), രാം ഗോപാൽ യാദവ് (എസ്‌പി), തിരുച്ചി ശിവ (ഡിഎംകെ) സിപിഐ-എമ്മിൻ്റെ എംഎ ബേബി, ഡി രാജ (സിപിഐ), സിപിഐ (എംഎൽ) ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കേന്ദ്രം മൗനം വെടിയണമെന്ന് പ്രതിപക്ഷം
പഹൽഗാം ആക്രമണത്തിന് പിന്നിലെ ഭീകരരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ഇന്ത്യാ സഖ്യം ആരോപിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിലെ ട്രംപിൻ്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങളിലെ ബിജെപിയുടെ മൗനത്തിലും നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചതായി കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന ഈ സർക്കാ രിൻ്റെ ഭരണ പരാജയങ്ങളും അതിക്രമങ്ങളും എങ്ങനെ ഉന്നയിക്കണം എന്നതിനെക്കുറിച്ച് ചർച്ചകള്‍ നടത്തിയെന്നും 24 പാർട്ടികളുടെയും നേതാക്കൾ യോഗത്തിൽ പങ്കെടുത്തുവെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറും ട്രംപിൻ്റെ അവകാശവാദവും പ്രധാന വിഷയം
എട്ട് പ്രധാന വിഷയങ്ങളാണ് പ്രധാനമായും ഉള്ളത്. ഇവ കൂടാതെ, നിരവധി പ്രാദേശിക, ജനകീയ വിഷയങ്ങളും പ്രതിപക്ഷം ഏറ്റെടുക്കുമെന്നും പ്രമോദ് തിവാരി പറഞ്ഞു. പഹൽഗാം ആക്രമണം, 140 കോടി ജനങ്ങളെ ആശങ്കപ്പെടുത്തുന്ന ഏറ്റവും വലിയ വിഷയമാണ്. ആക്രമണത്തിന് പിന്നിലുള്ള എല്ലാ തീവ്രവാദികളും സ്വതന്ത്രരാണെന്നും ഏപ്രിൽ 22 മുതൽ ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും അവർക്കെ തിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നതും ആശങ്ക ഉളവാക്കുന്നു. ഇത് ഇൻ്റലിജൻസ് പരാജയമാ ണെന്ന് കുറ്റസമ്മതം കൂടി വന്നിരിക്കുന്നു. അതിനാലാണ് ഈ വിഷയം പാർലമെൻ്റിൽ ഉന്നയിക്കുന്ന തെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ
ഓപ്പറേഷൻ സിന്ദൂറും വെടിനിർത്തൽ വിഷയവും പ്രധാന വിഷയമായി അവതരിപ്പിക്കും. വ്യാപാര കരാര്‍ ഭീഷണി ഉപയോഗിച്ച് ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ വെടിനിർത്തൽ കൊണ്ടുവന്നതായി യുഎസ് പ്രസിഡൻ്റ് ട്രംപ് പല തവണ പ്രഖ്യാപിച്ചു. ബിഹാറിലെ “ജനങ്ങളുടെ വോട്ടവകാശത്തിന് ഭീഷണിയായ” സർ (SIR) വോട്ടർ പട്ടിക പരിഷ്‌കരണത്തെക്കുറിച്ചും നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു.
രാജ്യത്ത് നിലനിൽക്കുന്ന ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’യിൽ ജനങ്ങളുടെ വോട്ടവകാശത്തിന് ഭീഷണിയുണ്ട്. നോട്ട് നിരോധനത്തിന് ശേഷം ബിഹാറിൽ വോട്ട് നിരോധനം നടക്കുന്ന രീതി ജനാധി പത്യത്തിന് വിരുദ്ധമാണ്. ഇന്ത്യയുടെ വിദേശനയത്തിൽ നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചതായും രാജ്യ ത്തെ എല്ലാവരോടും ഉത്തരം പറയേണ്ടത് പ്രധാനമന്ത്രിയാണെന്നും തിവാരി പറഞ്ഞു.
