Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ദീര്‍ഘദൃഷ്ടിയുള്ള, നിഷ്‌കളങ്കനായ നേതാവ്; എ ചീഫ് മിനിസ്റ്റര്‍ ഹു വര്‍ക്ക്ഡ് ഹാര്‍ഡ് ഫോര്‍ ദ സ്‌റ്റേറ്റ്’, അനുസ്മരിച്ച് യുസഫലി


തിരുവനന്തപുരം: നിഷ്‌കളങ്കനായ രാഷ്ട്രീയ നേതാവാണ് വിഎസ് അച്യുതാനന്ദനെന്ന് വ്യവസായി എം എ യുസഫലി. കര്‍ക്കശമായ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അദ്ദേഹത്തിന്റെ പാടവം താന്‍ നേരിട്ട് അനുഭവിച്ചിട്ടുണ്ടെന്ന് യുസഫലി പറഞ്ഞു. തിരുവനന്തപുരം ദര്‍ബാര്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വെച്ച വി എസ് അച്യുതാനന്ദന്റെ ഭൗതികദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ചെയര്‍മാനായി വിഎസ് അച്യുതാനന്ദന്‍ ഇരുന്ന കാലത്ത് താന്‍ ബോര്‍ഡ് മെമ്പറായിരുന്നു. നോര്‍ക്ക ചെയര്‍മാനായിരുന്ന കാലത്ത് എന്നെ അദ്ദേഹം വൈസ് ചെയര്‍മാനാക്കി. സ്മാര്‍ട്ട് സിറ്റി കാര്യങ്ങളില്‍ അടക്കം അദ്ദേഹവുമായി അടുത്ത് ഇടപഴകാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്ന് യുസഫലി പറഞ്ഞു.

വിഎസിനെക്കുറിച്ചും, അദ്ദേഹത്തിന്റെ ദീര്‍ഘദൃഷ്ടിയെക്കുറിച്ചും നേരിട്ട് മനസ്സിലാക്കാന്‍ തനിക്ക് സാഹചര്യം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടമാണ്. രാഷ്ട്രീയ നേതാവ് എന്നതി ലുപരി മികച്ച ഭരണാധികാരിയായിരുന്നു. ഹി വാസ് എ ചീഫ് മിനിസ്റ്റര്‍ ഹു വര്‍ക്ക്ഡ് ഹാര്‍ഡ് ഫോര്‍ ദ സ്‌റ്റേറ്റ് ആന്റ് ഓള്‍സോ ഫോര്‍ ദി കണ്‍ട്രി. എംഎ യൂസഫലി അഭിപ്രായപ്പെട്ടു.

നോര്‍ക്ക റൂട്ട്‌സിന്റെ ചെയര്‍മാനായിരുന്ന കാലത്ത് പ്രവാസികളുമായി ബന്ധപ്പെട്ട ഏതു കാര്യം വന്നാ ലും ഉടന്‍ തന്നെ തീരുമാനമെടുക്കുന്ന വ്യക്തിയായിരുന്നു. ഗള്‍ഫിലെത്തിയ വിഎസുമായി പല വട്ടം കാണുകയും, പല ഭരണനേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ പ്രവാസി മലയാളികളുടെ കാര്യങ്ങളെക്കുറിച്ച് വിഎസ് അന്വേഷിക്കുമായിരുന്നു. അതുകൊണ്ടു കീടിയാണ് വിഎസിനെ കാണാനും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാനും തിരുവനന്തപുരത്ത് എത്തിയതെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.


Read Previous

ഗീത ഗോപിനാഥ് ഐഎംഎഫ് വിടുന്നു, വീണ്ടും അധ്യാപനത്തിലേക്ക്

Read Next

യുഎഇയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തിൽ വൻ വർധന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »