ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

നല്ല തൂശനിലയും കുത്തരിച്ചോറും… അവനവൻ്റെ ഇഷ്ടം അനുസരിച്ച് വെജോ നോൺ വെജോ. പൊരിച്ച മീനും ബീഫ് വരട്ടിയതും അവിയലും പപ്പടവുമൊക്കെ കൂട്ടി ചോർ കഴിക്കുന്ന ഫീൽ ഒന്ന് വേറെ തന്നെ യാണ്. ഇനി അങ്ങനെ സ്പെഷൽ ഒന്നും ഇല്ലെങ്കിലും ‘ചപ്പാത്തി നഹീം, ചോർ ചോർ’ എന്ന് പറയുന്ന വരാണ് നമ്മള്‍ മലയാളികള്‍. എന്നാൽ ഒരു പ്രായമെത്തുമ്പോള്‍ പലർക്കും ഇതിന് കടുംകെട്ട് വീഴും. വില്ലൻ മറ്റാരുമല്ല, പ്രമേഹം തന്നെ. ചോറ് രക്തത്തിലെ പഞ്ചാസാരയുടെ അളവ് വര്‍ധിപ്പിക്കുമോ എന്ന പേടി കൊണ്ടും നിലവിലുള്ള പ്രമേഹം വഷളാകുമെന്ന ഭയം കൊണ്ടും പലരും ചോറ് കഴിക്കാതെ ഇരിക്കുന്നുവെന്നതാണ് വാസ്‌തവം. എന്നിരുന്നാലും ശരിയായ അളവില്‍ കഴിക്കുന്ന കാലത്തോളം ചോറ് ശത്രുവല്ലെന്നാണ് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നത്.
ചോറ് മാത്രം കഴിച്ചാൽ പ്രമേഹം ഉണ്ടാകില്ല
ലോകജനസംഖ്യയുടെ പകുതിയിലധികം പേരും ദിവസേന ചോറ് കഴിക്കുന്നവരാണ്. ദിവസം മൂന്ന് നേരം അരി കഴിക്കുകയും, ശാരീരികമായ ജോലിയില്‍ ഏര്‍പ്പെടുന്നവരുമാണ്. അവരില്‍ ഭൂരിഭാഗവും ഇപ്പോഴും താരതമ്യേന ആരോഗ്യത്തോടെ കഴിയുന്നു. പിന്നെ എങ്ങനെയാണ് പ്രമേഹം സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് എന്നതാണ് ചോദ്യം.
ചോറ് മാത്രമല്ല പ്രമേഹത്തിലേക്ക് നയിക്കുന്നത്. ജങ്ക് ഫുഡുകള്‍, ബേക്കറി ഭക്ഷണങ്ങൾ, വൈകിയുള്ള ഭക്ഷണം, വേഗത്തിൽ ഭക്ഷണം കഴിക്കൽ, വ്യായാമക്കുറവ് എന്നിവയാണ് ഇതിന് കാരണമെന്ന് ഡോക്‌ടര്‍മാര്‍ പറയുന്നു. ആധുനിക ലോകത്തില്‍ ഇപ്പോള്‍ ആളുകള്‍ പിന്‍തുടരുന്ന ജീവിതശൈലി യിലെ ഈ മാറ്റങ്ങളാണ് യഥാർഥ കുറ്റവാളികൾ. ‘ചോറ് പൂർണ്ണമായും ഒഴിവാക്കേണ്ട ആവശ്യമില്ല. നിങ്ങൾ എത്രമാത്രം കഴിക്കുന്നു, എന്ത് കഴിക്കുന്നു എന്നതാണ് പ്രധാനം’- പോഷകാഹാര വിദഗ്‌ധര്‍ പറയുന്നു.
മികച്ച അരി തെരഞ്ഞെടുക്കുക
ചോറ് ഒഴിവാക്കുന്നതിനു പകരം നിങ്ങള്‍ക്ക് ചുവടെ പറഞ്ഞിരിക്കുന്ന പോലെയുള്ള ആരോഗ്യകരമായ ബദലുകളിലേക്ക് മാറുന്നതായിരിക്കും നല്ലത്.
- തവിട്ട് അരി
- ചുവന്ന അരി
- കറുത്ത (നാടൻ) അരി
- ചെറുധാന്യങ്ങൾ
ഇവ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ഇവയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അതാ യത് വെളുത്ത അരി പോലെ വേഗത്തിൽ ഇവ രക്തത്തിലെ പഞ്ചസാര വർധിപ്പിക്കില്ല. സാധാരണ യായി ഉപയോഗിക്കുന്ന അരി ഇനമായ ‘മുസൂരി’ക്കും ഇടത്തരം ഗ്ലൈസെമിക് ഉണ്ട്.
ഗ്ലൈസെമിക് സൂചിക (GI): ഒരു ഭക്ഷണം നിങ്ങളുടെ രക്തത്തിലെ പഞ്ചസാര എത്ര വേഗത്തിൽ വർധിപ്പിക്കുന്നുവെന്ന് കാണിക്കുന്ന 0 മുതൽ 100 വരെയുള്ള സ്കെയിൽ ആണിത്.
സാധാരണ ഭക്ഷണങ്ങളുടെ ഗ്ലൈസെമിക് ലെവലുകൾ
- കുറഞ്ഞ ഗ്ലൈസെമിക് : വെണ്ടക്ക, പയർ, ഗോതമ്പ് ബ്രെഡ്, പച്ച വാഴപ്പഴം
- ഇടത്തരം ഗ്ലൈസെമിക് : തവിട്ട് അരി, ഓട്‌സ്, പൈനാപ്പിൾ, തേൻ
- ഉയർന്ന ഗ്ലൈസെമിക്: വെളുത്ത ബ്രെഡ്, മധുരക്കിഴങ്ങ്, പഞ്ചസാര, മധുരപലഹാരങ്ങൾ
ചില നുറുങ്ങു വിദ്യകള്‍
‘പരിപ്പ്, പച്ചക്കറികൾ, നട്‌സ്, പനീർ, അല്ലെങ്കിൽ മാംസം പോലുള്ള പ്രോട്ടീൻ സമ്പുഷ്‌ടമായ ഭക്ഷണങ്ങൾ ക്കൊപ്പം ചോറ് കഴിക്കുന്നത് ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നു.’- ആചാര്യ രംഗ കാർഷിക സർവകലാശാലയിലെ ഗവേഷണ ഡയറക്‌ടര്‍ ഡോ. പി.വി. സത്യനാരായണന്‍ പറയുന്നു.
ചോറ് മാത്രം കഴിക്കുന്നത് ഒഴിവാക്കുക. പയർവർഗങ്ങൾ, പച്ചക്കറികൾ, വെളിച്ചെണ്ണ അല്ലെങ്കിൽ നെയ്യ് എന്നിവയുമായി ചേർത്ത് കഴിക്കുന്നതാണ് നല്ലത്. അതുപോലെ അരിയിൽ നാരങ്ങാനീര് ഉപയോഗിക്കു ന്നത് അതിൻ്റെ ജി.ഐ കുറയ്ക്കാന്‍ സഹായിക്കുന്നു. അതോടൊപ്പം നന്നായി ചവച്ചരച്ച് പതിയെ സമാധാ നത്തില്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.
ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന്’ സത്യനാരായണന്‍ അഭിപ്രായപ്പെ ടുന്നു. കൂടാതെ നിങ്ങളുടെ ദിനചര്യയിൽ പതിവായി വ്യായാമം ഉൾപ്പെടുത്തുന്നതും നല്ലതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
